Friday 09 February 2018 05:11 PM IST : By സ്റ്റെല്ല ഷാജു

മുരിങ്ങയില റൈസ്

drum_stick_rice

1.    ബസ്മതി അരി     – ഒരു കപ്പ്
2.    വെള്ളം     – ഒന്നര ലീറ്റർ
3.    ഉപ്പ് – പാകത്തിന്
4.    എണ്ണ – രണ്ടു     വലിയ സ്പൂൺ
    െനയ്യ് – രണ്ടു     വലിയ സ്പൂൺ
5.    വെളുത്തുള്ളി        – നാല് അല്ലി,     അരിഞ്ഞത്
6.    മുരിങ്ങയില – രണ്ടു പിടി
7.    തേങ്ങ             – ഒന്നിന്റെ പകുതി, ചുരണ്ടിയത്
8.    കുരുമുളകുപൊടി         – ഒരു വലിയ സ്പൂൺ
9.    കശുവണ്ടിപ്പരിപ്പ് – 10


പാകം െചയ്യുന്ന വിധം


∙    അരി കഴുകി വാരി വെള്ളം വാലാൻ വയ്ക്കുക.
∙    ഒരു വലിയ പാത്രത്തിൽ െവള്ളം തിളപ്പിച്ച്, അരി ചേർത്തിളക്കണം. പാകത്തിനുപ്പും ഒരു വലിയ സ്പൂൺ എണ്ണയും േചർക്കണം. അരി വെന്ത ശേഷം ഊറ്റി മാറ്റിവയ്ക്കുക.
∙    ചുവടുകട്ടിയുള്ള മറ്റൊരു പാത്രത്തി ൽ ബാക്കി എണ്ണയും െനയ്യും ചൂടാക്കി, വെളുത്തുള്ളി േചർത്തു മൂപ്പിക്കുക.
∙    ഇതിലേക്കു വൃത്തിയാക്കി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്തിളക്കി വാടി വരുമ്പോൾ തേങ്ങ ചുരണ്ടിയതും േച ർത്തു നന്നായി യോജിപ്പിക്കണം.
∙    വേവിച്ചൂറ്റിയ ചോറു േചർത്തിളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി കുരുമുളകുപൊടി വിതറുക.
∙    നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും േചർത്തു നന്നായി ഇളക്കി ചൂടോടെ വിളമ്പാം.

Tips

അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്


∙ ബിരിയാണിയും മറ്റും ഉണ്ടാക്കാൻ കഴിയുന്നതും ചുവടുകട്ടിയുള്ള പാത്രം ഉപയോഗിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കും.
∙ ചോറ് അൽപം എണ്ണയിൽ വറുത്ത ശേഷം വേവിച്ചാൽ കൂടുതൽ രുചിയുണ്ടാകും.
∙ ബിരിയാണിയും ഫ്രൈഡ് റൈസും മറ്റും ഉണ്ടാക്കാൻ ചോറ് വേവിച്ചൂറ്റിയാണ് എടുക്കുന്നതെങ്കില്‍ മുക്കാൽ വേവിൽ ഊറ്റാൻ ശ്രദ്ധിക്കണം. ഊറ്റുന്ന സമയത്തും പിന്നീട് മിക്സിങ് സമയത്തും ബാക്കി വെന്തു കൊള്ളും.
∙ ഊറ്റിയ ചോറ് ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ നിരത്തിയിടുക. തവി കൊണ്ട് ഇളക്കാതെ ഒരു ഫോർക്ക് കൊണ്ടു മെല്ലേ വിടർത്തിയിടുക.
∙ ചോറ് തേങ്ങാപ്പാലിലോ ചിക്കൻ/പച്ചക്കറി സ്റ്റോക്കിലോ വേവിച്ചാൽ കൂടുതൽ രുചിയുണ്ടാകും.
∙ അരി അളന്ന ശേഷം കഴുകാൻ ശ്രദ്ധിക്കുക. അരിയുടെ ഇരട്ടി അളവു വെള്ളമാണ് അരി വേവാൻ വേണ്ടത്. ചെറുതീയിൽ വേവിക്കുകയും വേണം.
∙ ബിരിയാണിക്കുള്ള അരി വേവിക്കുന്ന വെള്ളത്തിൽ അൽപം െനയ്യും പെരുംജീരകവും ചേർത്താൽ‌ രുചി കൂടും.
സ്റ്റെല്ല ഷാജു, ചാലക്കുടി