Tuesday 31 May 2022 02:41 PM IST : By Jeseena

കൊതിപ്പിക്കും രുചിയിലൊരു മുന്തിരി ഐസ്ക്രീം, തയാറാക്കാം ഈസിയായി!

grapesssdfds

മുന്തിരി ഐസ്ക്രീം

അര ലിറ്റർ പാൽ തിളപ്പിച്ചതിൽ ഒന്നര വലിയ സ്പൂൺ പഞ്ചസാര, അൽപം പാലിൽ കലക്കിയ ഒരു വലിയ സ്പൂൺ കോൺഫ്‌ളവർ എന്നിവ ചേർത്തു അടുപ്പിൽ വച്ചു തുടരെയിളക്കുക. ഒരു വലിയ സ്പൂൺ ജെലറ്റിൻ കാൽ കപ്പ് വെള്ളത്തിൽ കുതിർത്തശേഷം ചൂടുവെള്ളത്തിൽ ഇറക്കിവച്ച് അലിയിച്ചതു പാൽ മിശ്രിതത്തിൽ ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക. ചൂടാറിയ ശേഷം ഫ്രീസറിൽ വയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്ത് ഒരു ചെറിയ സ്പൂൺ എസ്സൻസ്, ഒരു വലിയ സ്പൺ വിപ്പിങ് ക്രീം, അരക്കപ്പ് മുന്തിരി വെള്ളം ചേർക്കാതെ അരച്ച് അരിച്ചത് എന്നിവ ചേർത്തു മിക്സിയിൽ അടിച്ചു പതപ്പിക്കുക. ഫ്രീസറിൽ‌ വച്ചു സെറ്റ് ചെയ്യുക.

Tags:
  • Vegetarian Recipes
  • Desserts
  • Easy Recipes