Wednesday 18 November 2020 03:28 PM IST : By സ്വന്തം ലേഖകൻ

ഹെൽത്തി വെജിറ്റേറിയൻ സ്നാക്ക്, സ്റ്റാഫ്ഡ് സ്പിനാച്ച് പനീർ കോഫ്ത!

kofta

സ്റ്റാഫ്ഡ് സ്പിനാച്ച് പനീർ കോഫ്ത

1.വെണ്ണ – പാകത്തിന്

2.ചീര പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്, വേവിച്ചത്

3.കടലമാവ് – രണ്ടു വലിയ സ്പൂൺ

4.പനീർ – ഒരു കപ്പ്

ജീരകം – ഒരു ചെറിയ സ്പൂൺ

‌ പച്ചമുളക് – രണ്ട്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • പാനിൽ എണ്ണ ചൂടാക്കി ചീര ചേർത്തു നന്നായി വഴറ്റിയശേഷം തീ അണയ്ക്കുക.

  • ചീര ചൂടാറിയശേഷം കടലമാവു ചേർത്തിളക്കി വയ്ക്കണം.

  • ‌നാലാമത്തെ ചേരുവ ചേർത്തു നന്നായി കുഴച്ചു ചെറിയ ഉരുളകൾ തയാറാക്കി വയ്ക്കണം. ഈ ഉരുളകൾ തയാറാക്കി വച്ചിരിക്കുന്ന ചീര മിശ്രിതം കൊണ്ട് പൊതിഞ്ഞ ചൂടായ എണ്ണയിൽ വറുത്തുകോരുക.

കടപ്പാട്

നൂർജഹാൻ