Friday 09 February 2018 05:06 PM IST : By അഞ്ജലി.വി, കുളനട

ചില്ലി കോളിഫ്ളവർ

chilli_caulifrlower

1. കോളിഫ്ളവർ – ഒരു വലുതിന്റെ പകുതി, പൂക്കളായി അടർത്തിയത്

2. ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4. കടുക് – ഒരു ചെറിയ സ്പൂൺ

5. ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി – ‌12 അല്ലി, പൊടിയായി അരിഞ്ഞത്

സവാള – ഒന്ന്, കനം കുറച്ച് നീളത്തിൽ അരിഞ്ഞത്

ചുവന്നുള്ളി – എട്ട്, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – അഞ്ച്, അറ്റം പിളർന്നത്

കറിവേപ്പില – ഒരു തണ്ട്

തക്കാളി – ഒന്ന്, കുരു കളഞ്ഞു പൊടിയായി അരിഞ്ഞത്

6. മുളകുപൊടി – മൂന്നു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

  1. ഇളംചൂടുവെള്ളം – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ കോളിഫ്ളവർ അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട ചെറുചൂടുവെള്ളത്തി ൽ അഞ്ചു മിനിറ്റ് വച്ച ശേഷം കഴുകി വൃത്തിയാക്കി ഊറ്റി വയ്ക്കുക.

∙ കോളിഫ്ളവറിൽ രണ്ടാമത്തെ ചേരു വ പുരട്ടി പത്തു മിനിറ്റ് വച്ച ശേഷം ആവിയിൽ പുഴുങ്ങിയെടുക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. ഇതിൽ അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക.

∙ പൊടികൾ ഒന്നു ചൂടാകുമ്പോൾ ചൂടുവെള്ളം ചേർത്തിളക്കുക. ഇതിൽ കോളിഫ്ളവറും ചേർത്ത് അരപ്പ് പിടിച്ചിരിക്കും വരെ വേവിക്കുക. ചൂടോടെ വിളമ്പാം.