Friday 18 May 2018 05:00 PM IST : By സ്വന്തം ലേഖകൻ

ഇരുമ്പൻപുളി ജ്യൂസ്

ilumban-puli-juice

തൊടിയിൽ ധാരാളമായി ഉണ്ടാകുന്ന ഇരുമ്പൻപുളി ഇനി വെറുതെ കളയേണ്ട. ഇവ ഉപയോഗിച്ച് പുളിയും മധുരവും എരിവും കലർന്ന രുചികരമായ ഇരുമ്പൻപുളി ജ്യൂസ് തയാറാക്കാം എളുപ്പത്തിൽ.

തയാറാക്കുന്ന വിധം;

നന്നായി പഴുത്ത രണ്ട് ഇരുമ്പൻപുളി, ഒരു കഷണം ഇഞ്ചി, ഒന്ന്–രണ്ട് ഏലയ്ക്ക, പാകത്തിനു പഞ്ചസാര, രണ്ടു ഗ്ലാസ് വെള്ളം എന്നിവ മിക്സിയിൽ നന്നായി അടിക്കുക. അരിച്ചെടുത്ത ശേഷം ഫ്രി‍ഡ്ജിൽ വച്ചു തണുപ്പിച്ച് ഉപയോഗിക്കാം.

- സുചിത രമേശൻ, ഫറോക്ക്, കോഴിക്കോട്.