Tuesday 31 August 2021 12:17 PM IST : By Sameena Thajudeen

ചോറിനു കൂട്ടാൻ കൂർക്ക ചിക്കൻ ഗോബി, രുചിയൂറും വിഭവം!

koorkkachicken

കൂർക്ക ചിക്കൻ ഗോബി

അരക്കിലോ കൂർക്ക, ഒരു കിലോ ചിക്കൻ എന്നിവ രണ്ടു ചെറിയ സ്പൂൺ മുളകുപൊടി, മൂന്നു ചെറിയ സ്പൂൺ മല്ലിപ്പൊടി, മുക്കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ചെറിയ സ്പൂൺ കുരുമുളകുപൊടി , ഒരു ചെറിയ സ്പൂൺ വീതം ഗരംമസാലപ്പൊടിയും ഇഞ്ചു –വെളുത്തുള്ളി പേസ്‌റ്റും പാകത്തിനുപ്പും വെള്ളവും ചേർത്തു വേവിക്കുക.

ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി, അര ചെറിയ സ്പൂൺ ഉലുവ മൂപ്പിച്ച്, നാലു പച്ചമുളകു കീറിയതും ഒരു തണ്ട് കറിവേപ്പിലയും വഴറ്റിയ ശേഷം ഒരു വലിയ സവാളയും രണ്ടു തക്കാളിയും നീളത്തിലരിഞ്ഞതു ചേർത്തിളക്കുക.

അര സ്പൂൺ കുരുമുളകുപൊടിയും ഉപ്പും ചേർത്തു വഴറ്റിയ ശേഷം തയാറാക്കിയ കൂർക്ക–ഇറച്ചി കൂട്ടു ചേർത്തിളക്കി വാങ്ങുക.

അൽപം മല്ലിയിലയും കറിവേപ്പിലയും ഒരു വലിയ സ്പൂൺ വെളിത്തെണ്ണയും ചേർത്തിളക്കി അഞ്ചു മിനിറ്റ് മൂടിവച്ചശേഷം വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes