Wednesday 22 September 2021 01:13 PM IST : By Sreenanda

കൂർക്ക മത്തിക്കറി, വെറൈറ്റി റെസിപ്പി!

mathicurry

കൂർ‌ക്ക മത്തിക്കറി

അരക്കിലോ കൂർക്ക വൃത്തിയാക്കിയതിൽ പാകത്തിനുപ്പും വെള്ളവും മഞ്ഞൾപ്പൊടിയും ചേർത്തു വേവിക്കണം. അ‌രക്കിലോ ചാള വൃത്തിയാക്കി കഷണങ്ങളാക്കിയതിൽ അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിനുപ്പും ചേർത്തു വയ്ക്കുക. നാലു ചു‌വന്നുള്ളി നീള‍ത്തിൽ കീറിയത്, അരയിഞ്ചു കഷണം ഇഞ്ചി ചതച്ചത്, ഒരു തണ്ടു കറിവേപ്പില എന്നിവ അൽപം വെളിച്ചെണ്ണ പുരട്ടി, കൈകൊണ്ടു ‍‍‍ഞെരടിയശേഷം മീൻകഷണത്തിൽ ചേർത്തിളക്കുക. ഒരു നെല്ലിക്ക വലുപ്പത്ത‌ിൽ വാളൻപുളി വെള്ളം ചേർത്തു പിഴിഞ്ഞരിച്ചതും അരമുറി തേങ്ങ അരച്ചതും നാലു ചുള കുടംപുളി കുതിർത്തതും മീനിൽ ചേർത്തിളക്കി അടുപ്പത്തു വച്ചു തിള വരുമ്പോൾ, കൂർക്ക വേവിച്ച വെള്ളത്തോടു കൂടെ ചേർത്തിളക്കി നന്നായി തിളപ്പിക്കുക. ഉപ്പും പുളിയും പാകത്തിനാക്കി വാങ്ങുക. അൽപം വെളിച്ചെണ്ണയിൽ ചുവന്നുള്ളി മൂപ്പിച്ചു കറിയിൽ ചേർക്കുക.



Tags:
  • Lunch Recipes
  • Non-Vegertarian Recipes
  • Pachakam