Saturday 22 February 2020 05:31 PM IST : By സ്വന്തം ലേഖകൻ

മാമ്പഴ പുഡിങ്, കാരറ്റ് – ഈന്തപ്പഴം പുഡിങ്; ഇരട്ടിമധുരവുമായി രണ്ടു വിഭവങ്ങൾ!

puddings-mango-and-date

മാമ്പഴ പുഡിങ്

നാലു മാമ്പഴം തൊലി കളഞ്ഞു കഷണങ്ങളാക്കി വയ്ക്കുക. ഇതിൽ കാൽ കപ്പ് ഫ്രെഷ് ക്രീമും അരക്കപ്പ് കട്ടിത്തേങ്ങാപ്പാലും അരക്കപ്പ് പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് പാനിലാക്കി ചെറുതീയിൽ വച്ചു കുറുക്കുക. ഒരു ചെറിയ സ്പൂൺ ജെലറ്റിൻ അൽപം വെള്ളത്തി ൽ കുതിർത്ത് അടുപ്പിൽ വച്ച് ഉരുക്കണം. ഇത് പുഡിങ്ങിൽ ഒഴിച്ച് ഇളക്കി അരമണിക്കൂർ ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. വനില ഐസ്ക്രീമോ പഴങ്ങളോ മുകളിൽ വച്ചു വിളമ്പാം.

സൂസമ്മ ഗീവർഗീസ്, നെടുമൺ, അടൂർ.

കാരറ്റ് – ഈന്തപ്പഴം പുഡിങ്

രണ്ടു കപ്പ് പാൽ ഒരു പാനിലൊഴിച്ചു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ ഒരു കപ്പ് പഞ്ചസാര ചേർത്തു നന്നായി ഇളക്കണം. ഇതിലേക്ക് ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു നന്നായി ഇള ക്കുക. കാരറ്റ് അരച്ചത് ഒന്നരക്കപ്പും നാല് ഈന്തപ്പഴം അരച്ചതും ചേർത്തിളക്കണം. ഇതിൽ കാൽ കപ്പ് തേങ്ങ ചേർത്തിളക്കുക. എട്ടു ഗ്രാം ചൈനാഗ്രാസ് ഉരുക്കിയത് ചെറുചൂടോടെ ചേർത്ത് ഇളക്കുക. നന്നായി കുറുകുമ്പോൾ ഒരു പാത്രത്തിൽ ഒഴിച്ചു ചൂടാറാൻ വയ്ക്കണം. ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു വിളമ്പാം.

ഷിൻസി ബേബി, ഇടക്കോലി, കോട്ടയം.

Tags:
  • Pachakam