Friday 09 February 2018 05:12 PM IST : By സ്വന്തം ലേഖകൻ

മഷ്റൂം ബിരിയാണി

mushroom_biriyani


1.    ബിരിയാണി അരി – രണ്ടു കപ്പ്
2.    നെയ്യ്, എണ്ണ             – മൂന്നു വലിയ സ്പൂൺ വീതം
3.    കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി     – 12 വീതം
4.    സവാള കനം കുറച്ചരിഞ്ഞത്     – ഒരു കപ്പ്
5.    കറുവാപ്പട്ട     – ഒരു കഷണം
    ഗ്രാമ്പൂ, ഏലയ്ക്ക – നാലു വീതം
6.    വെള്ളം    – മൂന്നു കപ്പ്
7.    ഉപ്പ് – പാകത്തിന്
    നാരങ്ങാനീര്     – ഒരു പകുതി    നാരങ്ങയുേടത്
8.    പച്ചമുളക്     – നാല്, ചതച്ചത്
    ഇഞ്ചി, വെളുത്തുള്ളി ചതച്ചത്     – ഓരോ വലിയ സ്പൂൺ വീതം
9.    തക്കാളി അരിഞ്ഞത് – അരക്കപ്പ്
    മഞ്ഞൾപ്പൊടി             – കാൽ െചറിയ സ്പൂൺ
    മുളകുപൊടി             – അര െചറിയ സ്പൂൺ
    ഗരംമസാലപ്പൊടി         – രണ്ടു െചറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
10. കൂൺ നീളത്തിൽ അരിഞ്ഞത്     – രണ്ടു കപ്പ്
11.    മല്ലിയില, പുതിനയില         – കാൽ കപ്പ് വീതം    

പാകം െചയ്യുന്ന വിധം


∙    അരി കുതിർത്ത ശേഷം കഴുകി വാരി വയ്ക്കണം.
∙    ചുവടുകട്ടിയുള്ള പാത്രത്തിൽ പകുതി നെയ്യും എണ്ണയും ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അൽപം സവാളയും േചർത്തു ഗോൾഡ ൻ നിറത്തിൽ വറുത്തു കോരി മാറ്റിവയ്ക്കുക.
∙    അതേ എണ്ണയിൽ അഞ്ചാമത്തെ േചരുവ േചർത്തു മൂപ്പിച്ചു വെള്ളവും നാരങ്ങാനീരും ഉപ്പും ചേർത്തു തിളയ്ക്കുമ്പോൾ കഴുകി വാരി വച്ചിരിക്കുന്ന അ രി േചർത്തിളക്കി ചെറുതീയിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കണം.
∙    മറ്റൊരു പാത്രത്തിൽ ബാക്കി നെയ്യും എണ്ണയും ചൂടാക്കി ബാക്കി സവാള ചേർത്തു നന്നായി വഴറ്റുക.
∙    എട്ടാമത്തെ േചരുവ േചർത്തു വഴറ്റിയ ശേഷം ഒൻപതാമത്തെ േചരുവ േചർത്തു തക്കാളി വെന്തുടയും വരെ നന്നായി വഴറ്റുക.
∙    ഇതിൽ കൂൺ ചേർത്തിളക്കി ചെറുതീയിൽ ഏഴെട്ടു മിനിറ്റ് വേവിച്ച ശേഷം മല്ലിയിലയും പുതിനയിലയും േചർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക. ആവശ്യമെങ്കിൽ മസാലയിൽ അരക്കപ്പ് തിളച്ച െവള്ളം േചർക്കാം.
∙    ഈ മസാലയുടെ മുകളിൽ ചോറിട്ടു നിരത്തുക. ഇതിനു മുകളിൽ വറുത്തു വച്ചിരിക്കുന്ന കൂട്ടു നിരത്തി, അൽപം മല്ലിയിലയും പുതിനയിലയും വിതറി കട്ടിയുള്ള അടപ്പു കൊണ്ടു മൂടി ചെറുതീയിൽ 10 മിനിറ്റ് ദം ചെയ്യുക.
∙    ചൂടോടെ വിളമ്പാം.

വായനക്കാരുടെ പാചകക്കുറിപ്പില്‍ ഈ റെസിപ്പി നല്‍ക്കിയത്: ഷൈന സനൽ, ഒണ്ടേൻ റോഡ്, കണ്ണൂർ