Thursday 25 November 2021 04:17 PM IST : By Shejila Hussain

മുട്ട കൊണ്ട് അടിപൊളി സ്നാക്ക്, മുട്ട കബാബ്!

eggkeb

മുട്ട കബ‌ാബ്

ആറു മുട്ട പുഴുങ്ങി നീളത്തിൽ രണ്ടായി മുറിക്കുക. ഒരു കഷണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി, അരക്കപ്പ് തേങ്ങ ചുരണ്ടിയത്, ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി, ഏഴു ചുവന്നുള്ളി,രണ്ടു പച്ചമുളക്, അൽപം മല്ലിയില എന്നിവ പാകത്തിനുപ്പും ചേർത്തരയ്ക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും ചേർക്കണം. ഈ അരപ്പ് മുറിച്ചുവച്ചിരിക്കുന്ന മുട്ടക്കഷണങ്ങളിൽ ഓരോന്നിലും പൊതിയുക. പിന്നീട് ഒരു മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes