Tuesday 30 November 2021 02:44 PM IST : By Bindu T.D

ചപ്പാത്തിക്കും പൊറോട്ടയ്ക്കുമൊപ്പം തയാറാക്കാം പനീർ മസാല!

paneerrrrrr

പനീർ മസാല

200 ഗ്രാം പനീർ കഷണങ്ങളാക്കിയത് എണ്ണയിൽ വറുത്തു കോരുക. ഇതേ എണ്ണയിൽ ഒരു കഷണം ഇഞ്ചിയും എട്ട് അല്ലി വെളുത്തുള്ളിയും അരച്ചതു ചേർത്തു വഴറ്റുക. ഇതിൽ രണ്ടു സവാള അരിഞ്ഞതു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഒരു വലിയ തക്കാളി അരിഞ്ഞതു വഴറ്റുക. എണ്ണ തെളിയുമ്പോൾ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു വലിയ സ്പൂൺ മുളകുപൊടി, ഒരു ചെറിയ സ്പൂൺ മല്ലിപ്പൊടി, അര ചെറിയ സ്പൂൺ ഗരംമസാലപ്പൊടി, പാകത്തിനുപ്പ് എന്നിവ ചേർത്തു ചെറുതീയിൽ വഴറ്റുക. ഇതിലേക്ക് പനീർ വറുത്തതും ചേർത്തു നന്നായി വഴറ്റിയശേഷം കറിവേപ്പില ചേർത്തു വാങ്ങുക.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam