Friday 19 November 2021 02:37 PM IST : By Sangeetha Anilkumar

പത്രവട, ചേമ്പില കൊണ്ടൊരു കിടു വിഭവം!

pathravad

പത്രവട

അരക്കിലോ പച്ചരി, അര മുറി തേങ്ങ ചുരണ്ടിയത്, നാലു വറ്റൽമുളക്, ഒരു ചെറിയ സ്പൂൺ മല്ലി, നെല്ലിക്കാവലുപ്പത്തിൽ പുളി എന്നിവ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ചേമ്പില പുറകുവശത്തെ ഞരമ്പു കളഞ്ഞു വൃത്തിയാക്കുക. ഇല കീറിപ്പോകാതെ സൂക്ഷിക്കണം. അരച്ച മാവ് ഉപ്പു ചേർത്തശേഷം ഇലയിൽ പരത്തി മടക്കിയെടുക്കുക. ഇത് ആവിയിൽ വേവിച്ചെടുക്കണം. പിന്നീട് ചെറിയ കഷണങ്ങളായി കൊത്തിയരിഞ്ഞു കടുകു വറുത്തിടുക.

Tags:
  • Vegetarian Recipes
  • Dinner Recipes
  • Easy Recipes
  • Pachakam