Tuesday 29 May 2018 05:30 PM IST : By സ്വന്തം ലേഖകൻ

രുചിയേറുന്ന പൈനാപ്പിൾ ക്രീമി പുഡ്ഡിങ് എളുപ്പത്തിലുണ്ടാക്കാം

pine-pudding

പൈനാപ്പിൾ ക്രീമി പുഡ്ഡിംഗ്

***************************

1) പൈനാപ്പിൾ ചെരുതരിഞ്ഞത് സിറപ്പോടു കൂടി - 2 ടിൻ

2) ചൈനഗ്രാസ് പഞ്ചസാരയും കുറച്ചു വെള്ളം ചേർത്ത് ഉരുക്കി 2 ഭാഗമാക്കി ഫുഡ് കളർ ചേർത്ത് സെറ്റ് ചെയ്ത് ഗ്രേറ്റ്‌ ചെയ്തത് - 10ഗ്രാം

3) വിപ്പിംഗ് ക്രീം (200 ഗ്രാം ) -2പാക്കറ്റ്

4) മിൽക്ക്മൈഡ്. - 1 ടിൻ

5) ഫ്രഷ്‌ ക്രീം (200 ഗ്രാം ) - 2 പാക്കറ്റ്

6) പാൽ. - 1/2 കപ്പ്

7) അണ്ടിപരിപ്പ് ,പിസ്ത - 1/4 കപ്പ് വീതം ചോപ്പ് ചെയ്തത്

പഞ്ചസാര. - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിൽ മിൽക്ക്മൈഡ്,ഫ്രഷ്‌ ക്രീം,കുറച് പാൽ,കുറച് പഞ്ചസാരയിട്ട് എഗ്ഗ് ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുക.അത് ക്രീമിയായാൽ അതിലേക്ക് പൈനാപ്പിൾ സിറപ്പ് കൂടി ചേർത്തടിക്കുക. അതിലേക്ക് നട്സ് ചേർത്തടിക്കുക.ഗ്രേറ്റ്‌ ചെയ്ത ചൈനാഗ്രാസ് ചേർത്ത് ചെറുതായി ബീറ്റ് ചെയ്യുക.അതിലേക്ക് വിപ്പിംഗ് ക്രീം ചേർത്ത് സാവകാശം ഫോൾഡ്‌ ചെയ്യുക.മിക്സ്‌ എയർ ടൈറ്റ് പാത്രത്തിൽ ഒഴിച്ച് 3 മണിക്കൂർ ഫ്രീസറിൽ വെച്ച് പിന്നീട് ഫ്രിഡ്ജിലേക്ക് മാറ്റാവുന്നതാണ്.

റെസിപ്പി അയച്ചു തന്നത്: ജെസ്ന