Thursday 13 January 2022 05:01 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യവും രുചിയും ഒന്നിച്ച്, തയാറാക്കാം പംപ്കിൻ റൈസ്!

pumpkinrice

പംപ്കിൻ റൈസ്

പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ ജീരകവും ഒരിഞ്ചു കഷണം കറുവാപ്പട്ടയും രണ്ട് ഏലയ്ക്കയും നാലു ഗ്രാമ്പൂവും ഒരു വഴനയിലയും ചേർക്കുക. മസാലയുടെ മണം വരുമ്പോൾ ഒരു ചെറിയ സ്പൂൺ പൊടിയായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ഇളം ബ്രൗൺനിറമാകും വരെ വറുക്കുക. ഇതിലേക്ക് മത്തങ്ങ ഗ്രേറ്റ് ചെയ്തത് ഒരു കപ്പും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും അര ചെറിയ സ്പൂൺ മുളകുപൊടിയും ചേർത്തു നന്നായി ഇളക്കുക. മത്തങ്ങ വേവണം. ഇതിലേക്ക് ബസ്മതി അരി വേവിച്ചത് രണ്ടു കപ്പും ചേർത്തു നന്നായി ിളക്കി യോജിപ്പിക്കുക. ചെറുതീയിൽ മൂന്നു മിനിറ്റ് വച്ച ശേഷം രണ്ടു വലിയ സ്പൂൺ മല്ലിയില ചേർത്തിളക്കുക.



Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam