Monday 04 July 2022 12:07 PM IST : By Savithri K.Nair

വെറൈറ്റിയായി തയാറാക്കാം പച്ചത്തക്കാളി അച്ചാർ, ചോറിനൊപ്പം സൂപ്പർ!

tomnato pickle

പച്ചത്തക്കാളി അച്ചാർ

കാൽ കിലോ പച്ചതക്കാളി നീളത്തിൽ മുറിച്ച് ഉപ്പു പുരട്ടി മൂന്നാലു മണിക്കൂർ വയ്ക്കണം. ഒരു വലിയ സ്പൂൺ വീതം വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞതും ജീരകവും, കാൽ ചെറിയ സ്പൂൺ കടുക്, ഒന്നര വലിയ സ്പൂൺ മുളകുപൊടി എന്നിവ അൽപം വിനാഗിരി തൊട്ട് അരയ്ക്കുക. കാൽകപ്പ് നല്ലെണ്ണ ചൂടാക്കി, ഒരു വലിയ സ്പൂൺ വെളുത്തുള്ളി, അഞ്ചു പച്ചമുളക് എന്നിവ വഴറ്റി തക്കാളിയിൽ ചേർക്കുക. പിന്നീട് കടുക്, കറിവേപ്പില എന്നിവ പൊട്ടിച്ച് അരപ്പു ചേർത്തു വഴറ്റണം. തക്കാളിയും ചേർത്തു ചാറു നന്നായി വറ്റുമ്പോൾ അൽപം വിനാഗിരിയും ഒരു ചെറിയ സ്പൂൺ പഞ്ചസാരയും ചേർക്കുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam