Saturday 20 November 2021 12:38 PM IST : By Kanakalatha M

പ്രാതൽ കേമമാക്കാൻ ചൗവ്വരി ഉപ്പുമാവ്, ഈസി റെസിപ്പി!

sabudupm

ചൗവ്വരി ഉപ്പുമാവ്

ഒരു കപ്പ് ചൗവ്വരി രണ്ടു കപ്പുവെള്ളത്തിൽ കുതിർക്കുക. വെളിച്ചെണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ വീതം കടുകും ജീരകവും രണ്ടു ചെറിയ സ്പൂൺ ഉള്ളി അരിഞ്ഞത്, മൂന്നു പച്ചമുളക് ചതച്ചത്, ഒരു ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കിയത്, പാകത്തിന് ഉപ്പ് ഇവ ചേര്‍ത്തു വഴറ്റുക. ഇതിൽ കുതിർത്ത ചൗവ്വരി ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം അര ചെറിയ സ്പൂൺ കുരുമുളകുപൊടിയും പാകത്തിനുപ്പും ഒരു വലിയ സ്പൂൺ വീതം നിലക്കടല ചതച്ചതും തേങ്ങ ചിരകിയതും ചേർത്തിളക്കി മല്ലിയില വിതറി ഉപയോഗിക്കാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes