Thursday 06 January 2022 12:27 PM IST : By Sunuja Jabbar

ലഞ്ച് ബോക്സ് വെറൈറ്റിയാക്കാൻ തയാറാക്കാം സ്പൈസി ടുമാറ്റോ റൈസ്!

tomrice

സ്പൈസി ടുമാറ്റോ റൈസ്

ഒരു കപ്പ് ബസ്മതി അരി മുക്കാൽ വേവിൽ വേവിച്ചൂറ്റി വയ്ക്കുക. രണ്ടു വലിയ തക്കാളി വേവിച്ചു മിക്സിയിൽ അടിച്ച് അരിച്ചെടുക്കുക. പാനിൽ നെയ്യ് ചൂടാക്കി, അൽപം കറുവാപ്പട്ടയും ഗ്രാമ്പുവും ചേർത്തു വഴറ്റിയശേഷം തക്കാളി അരച്ചതു ചേർത്തു വഴറ്റണം. എണ്ണ തെളിയുമ്പോൾ കാൽ ചെറിയ സ്പൂൺ ചിക്കൻ മസാല ചേർത്തു വഴറ്റുക. ഇതിൽ രണ്ടു സ്പൂൺ വീതം കാരറ്റും ബീൻസും ചെറുതായി അരിഞ്ഞതും ചേർത്തിളക്കി രണ്ടു മിനിറ്റിനു വേവിച്ചു വച്ചിരിക്കുന്ന ചോറു ചേർത്തിളക്കി അടച്ചു വയ്ക്കുക. ആവി വന്നു വെന്തശേഷം വാങ്ങി, മല്ലിയില, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വിതറി അലങ്കരിച്ചു വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam