Wednesday 05 January 2022 11:49 AM IST : By Pooja Murali

കുട്ടികൾക്കു നൽകാം ചീര പനീർ സമോസ, ഈസി ഹെൽതി സ്നാക്!

pansamosa

ചീര പനീർ സമോസ

ഒരു കപ്പ് മൈദ, രണ്ടു ചെറിയ സ്പൂൺ നെയ്യ്, ഒരു ചെറിയ സ്പൂൺ അയമോദകം എന്നിവ പാകത്തിനുപ്പും വെള്ളവും ചേർത്തു ചപ്പാത്തിക്കെന്ന പോലെ കുഴച്ചു 30 മിനിറ്റ് വയ്ക്കണം. വെളിച്ചെണ്ണ ചൂടാക്കി രണ്ടു ചെറിയ സ്പൂൺ വെളുത്തുള്ളി, കാൽ കപ്പ് സവാള, കാൽ കപ്പ് തക്കാളി, രണ്ടു കപ്പ് ചീര എന്നിവ പൊടിയായി അരിഞ്ഞതു വഴറ്റി വെള്ളം വലിയുമ്പോൾ അരക്കപ്പ് പനീറും അര ചെറിയ സ്പൂൺ ഗരംമസാലയും പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങുക. കുഴച്ച മാവ് നാലായി ഭാഗിച്ചു ഓരോന്നും ആറിഞ്ചു വട്ടത്തിൽ പരത്തി, രണ്ടായി മുറിക്കുക. ഓരോ പകുതിയും എടുത്തു കോൺ ആകൃതിയിലാക്കി, തയാറാക്കിയ ഫില്ലിങ് അൽപം വച്ച് അരിക് ഒട്ടിച്ചു സമോസയുടെ ആകൃതിയിലാക്കണം. തിളച്ച എണ്ണയിലിട്ടു വറുത്തു കോരുക.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks