Tuesday 22 May 2018 05:16 PM IST : By സ്വന്തം ലേഖകൻ

സ്വീറ്റ് ബനാന ബ്രെഡ് പോള

sweet-banana-bread-pola

ആവശ്യമായ ചേരുവകൾ

മുട്ട - 5
പാൽ - 1 cup
ബ്രെഡ് ആവശ്യത്തിന്
പഞ്ചസാര ആവശ്യത്തിന്
ഏലക്കാപൊടി -1 Spoon

ഫില്ലിങ്


നേന്ത്രപ്പഴം ചെറുതായരിഞ്ഞത്- 1
തേങ്ങ ചിരകിയത് - 4 Tbsp
പഞ്ചസാര  - 4 or 5 Tbsp
അണ്ടിപരിപ്പ്
കിസ്മിസ്
ഏലക്കാപൊടി- 1/2 Spoon
നെയ്യ് - 2 Tbsp

തയാറാക്കുന്ന വിധം


മുട്ട, പാൽ, പഞ്ചസാര, ഏലക്കാപൊടി നന്നായി അടിച്ചുവയ്ക്കുക. ഒരു പാനിൽ നെയ്യിട്ട് അണ്ടിപരിപ്പ്, കിസ്മിസ് വറുക്കുക. അതിലേക്ക് പഴം ചേർത്ത് നിറം മാറി വരുമ്പോൾ തേങ്ങയും പഞ്ചസാരയും ഏലക്കാപൊടിയും ചേർത്തു മാറ്റിവയ്ക്കുക. ഒരു നോൺസ്റ്റിക് പാനിൽ നെയ്യ് തടവി പാൽ മിക്സിൽ ബ്രെഡ് മുക്കി പാനിൽ ഒരു ലെയർ നിരത്തുക. മുകളിൽ പഴത്തിന്റെ ഫില്ലിംഗ് നിരത്തുക.വീണ്ടും ബ്രെഡ് പാൽക്കൂട്ടിൽ മുക്കി നിരത്തുക. ബാക്കി വരുന്ന മുട്ടക്കൂട്ട് മുകളിലും സൈഡിലും ഒഴിച്ച് സിമ്മിൽ 15 മിനിറ്റ് വേവിക്കുക. അഞ്ചു മിനിറ്റ് കൂടി വേവിച്ച് ഉപയോഗിക്കാം.

റെസിപ്പി നൽകിയത്: ജെസ്‌ന