Friday 09 February 2018 05:17 PM IST : By സ്വന്തം ലേഖകൻ

തക്കാളി കൂന്തൽ വഴറ്റിയത്

squid_roast

ഒരു കിലോ കൂന്തൽ വട്ടത്തിൽ മുറിച്ച് അൽപം ഉപ്പും മഞ്ഞളും ചേർത്തു വേവിക്കുക. അഞ്ചു തക്കാളി പൊടിയായി അരിഞ്ഞ് ഉടച്ചതും ഒരു സവാള അരിഞ്ഞതും നാലു പച്ചമുളകു പിളർത്തിയതും നാലു വെളുത്തുള്ളി ചതച്ചതും ചേർത്ത് അൽപം വെള്ളത്തിൽ വേവിക്കുക.

ഇതിൽ കൂന്തൽ ചേർത്ത് അൽപം തേങ്ങാപ്പാലൊഴിച്ച് മൂടി വച്ചു വേവിക്കുക. ഒരു വലിയ സ്പൂൺ വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പിലയും ചേർത്തു വാങ്ങാം.  


സുശീല, തൃപ്പൂണിത്തുറ, എറണാകുളം.

വായനക്കാരുടെ ശ്രദ്ധയ്ക്ക്


നാട്ടുരുചിയിലേക്കു പാചകക്കുറിപ്പ് അയയ്ക്കുന്നവർ പാചകക്കുറിപ്പ് എ ഴുതുന്ന േപപ്പറിൽ തന്നെ പേരും വിലാസവും ഫോൺ നമ്പറും എഴുതുക. പേരും വിലാസവും മലയാളത്തിലും എഴുതണം. സ്വന്തം പാചകക്കുറിപ്പുകൾ മാത്രമേ അയയ്ക്കാവൂ. വനി തയിലോ  മറ്റു പ്രസിദ്ധീകരണങ്ങളിലോ വന്ന പാചകക്കുറിപ്പുകൾ നാട്ടുരുചിയിേലക്കു പരിഗണിക്കുന്നതല്ല.