Friday 09 February 2018 05:12 PM IST : By സ്വന്തം ലേഖകൻ

തക്കാളിച്ചോറ്

spanish_rice

പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഒരു വലിയ തക്കാളി അരച്ചതും ഉപ്പും ചേർത്തു വഴറ്റി വയ്ക്കുക. മൂന്നു കപ്പ് ബസ്മതി അരി ഒരു നുള്ള് ഉപ്പും രണ്ടു ഗ്രാമ്പൂവും ചേർത്ത് വേവിച്ചു വറ്റിക്കണം. ഒരു പാനിൽ രണ്ടു വലിയ സ്പൂൺ നെയ്യൊഴിച്ച് കാൽ ചെറിയ സ്പൂൺ കടുകു പൊട്ടിക്കുക. ഇതിലേക്കു രണ്ടു ചുവന്നുള്ളി അരിഞ്ഞതും ഒരു കഷണം ഇഞ്ചി അരിഞ്ഞതും ഒരു പച്ചമുളകു വട്ടത്തിലരിഞ്ഞതും രണ്ടു തണ്ടു കറിവേപ്പിലയും ചേർത്തു മൂപ്പിക്കുക. ചോറും വഴറ്റി വച്ചിരിക്കുന്ന തക്കാളിയും ചേർത്ത് രണ്ടു മിനിറ്റ് അടച്ചു വയ്ക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒ രു തണ്ട് കറിവേപ്പില ചേർത്ത് വാങ്ങുക.

Recipe By: രുഗ്മിണി എം., കുടമാളൂർ, കോട്ടയം

ഈ പംക്തിയിലേക്കു നിങ്ങളുടെ പാചകക്കുറിപ്പുകൾ അയയ്ക്കുക. വിലാസം: എഡിറ്റർ, വനിത, കോട്ടയം – 686 001. കവറിനു പുറത്ത് നാട്ടുരുചി എന്നെഴുതണം. തിരഞ്ഞെടുക്കുന്നവയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ.