Monday 14 October 2019 03:39 PM IST : By സ്വന്തം ലേഖകൻ

മധുരപ്രിയർക്ക് പരിപ്പ്– ഗോതമ്പു പായസം

_BCD2229

ഒന്നര തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് 150 മില്ലി ഒന്നാംപാലും 300 മില്ലി രണ്ടാംപാലും 600 മില്ലി മൂന്നാംപാലും എടുത്തുവയ്ക്കണം. ചെറുപയർ പരിപ്പ് വറുത്തത് 50 ഗ്രാമും 50 ഗ്രാം ഗോതമ്പുനുറുക്കും 50 ഗ്രാം ചമ്പാവരി നുറുക്കും നന്നായി വേവിച്ചു വയ്ക്കുക. ഇതിലേക്കു 300 ഗ്രാം ശർക്കര ഉരുക്കി അരിച്ചതും മൂന്നു വലിയ സ്പൂണ്‍ നെയ്യും ചേർത്തു വഴറ്റണം. 

ഇതിൽ മൂന്നാംപാൽ ചേർത്തു തിളപ്പിച്ചു കുറുകുമ്പോൾ രണ്ടാംപാൽ ചേർക്കുക. കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്തു വാങ്ങണം. കാൽക്കപ്പ് നെയ്യിൽ രണ്ടു വലിയ സ്പൂൺ തേങ്ങാക്കൊത്ത്, ഒരു വലിയ സ്പൂൺ ഉണക്ക മുന്തിരി, ഒരു വലിയ സ്പൂൺ കശുവണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ചു ചേർക്കുക. രണ്ടു ചെറിയ സ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്തു വാങ്ങാം.

ശോശാമ്മ തോമസ്, കോടമ്പാക്കം, ചെന്നൈ.

Tags:
  • Desserts
  • Pachakam