Thursday 08 February 2018 05:06 PM IST : By സ്വന്തം ലേഖകൻ

മകനെ ചേർത്തുനിർത്തി കവിളിൽ ഒരുമ്മ; കണ്ണു നനയാതെ ഈ വിഡിയോ കണ്ടിരിക്കാനാകില്ല!

abhi-son-award

അഭിമാനിയായ ഒരച്ഛനായിരുന്നു അബി. തനിക്ക് നേടാൻ കഴിയാത്തത് മകനിലൂടെ സ്വന്തമാക്കിയ അച്ഛൻ. യുവതാരങ്ങളിൽ പ്രതിഭയുള്ള നടനാണ് അബിയുടെ മകൻ ഷേൻ നിഗം. മകനെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഏറെ സന്തോഷിച്ചതും അബിയെന്ന അച്ഛനായിരുന്നു.

ഖത്തറിലെ ദോഹയിൽ വച്ചു നടന്ന ഒരു അവാർഡുദാന ചടങ്ങിലാണ് അബിക്ക് മകന് പുരസ്‌കാരം നൽകാനുള്ള ഭാഗ്യം ലഭിച്ചത്. ഷേൻ നിഗത്തിനു പുരസ്കാരം നൽകിയ അബി, മകനെ ചേർത്തുനിർത്തി കവിളിൽ ഉമ്മയും അനുഗ്രഹവും നൽകിയാണ് വേദി വിട്ടത്. ഹൃദയസ്പർശിയായ വിഡിയോ കാണാം;