Thursday 08 February 2018 05:03 PM IST : By സ്വന്തം ലേഖകൻ

ആമിനത്താത്ത ബാപ്പയുടെ ഉമ്മ! അബിയുടെ തലയിൽ ചിരി വരച്ചത് പടച്ചോൻ

abhi001

അബിയുടെ മിമിക്രി കഥാപാത്രങ്ങളിൽ ഏറ്റവും ജനപ്രിയം ആമിനത്താത്തയാണ്. തലയിൽ തട്ടമൊക്കെയിട്ട് മുറുക്കി ചുവപ്പിച്ച് പ്രത്യേക രീതിയിൽ സംസാരിക്കുന്ന താത്ത. സ്വന്തം ബാപ്പയുടെ ഉമ്മയിൽ നിന്നാണ് അബി താത്തയെ സൃഷ്ടിച്ചത്. അതേക്കുറിച്ച് അബി പറയുന്നത് ഇങ്ങനെ;

"ബാപ്പയുടെ ഉമ്മയാണ് മോഡൽ. എന്തും വെട്ടിത്തുറന്നു പറയും. മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങൾ ആമിനത്താത്തയ്ക്ക് പറയാനുള്ള ലൈസൻസുണ്ട്. ജനങ്ങൾ അതു സ്വീകരിക്കും."

ചിരിപ്പിക്കാനുള്ള കഴിവ് പടച്ചോൻ തന്നതാണെന്നാണ് അബി ‘വനിതയക്ക്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. "അത് എന്റെ വരയാണ്. ഒരു സ്റ്റേജിൽ കയറിയാൽ ജനങ്ങളെ രസിപ്പിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. അടിച്ചു പൊളിച്ച് ഇറങ്ങുകയാണ് പതിവ്. സംഗീതത്തിലെപ്പോലെ ചിരിക്ക് കൃത്യമായ ചട്ടക്കൂടില്ല. രാഗവും താളവും ഒന്നും വേ ണ്ട. കേൾക്കുന്നവൻ ചിരിക്കണം. അത്രമാത്രം. ചുറ്റുപാടും നിന്നാണ് ഞാൻ നർമം കണ്ടെത്തുന്നത്. ആമിന താത്ത അത്തരം ഒരു കണ്ടെത്തലാണ്."