നടനും മിമിക്രി കലാകാരനുമായിരുന്ന അബിയുടെ വിയോഗത്തിൽ വികാരനിർഭരമായി മമ്മൂട്ടിയുടെ കുറിപ്പ്. അബിയുടെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നുവെന്നും, അബി തന്നെ വേദികളിൽ അനുകരിക്കുമ്പോൾ, അത് ഒരു സ്വയം തിരുത്തലിന് കാരണമായിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു.
മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം;
"അബിയുടെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമകളിൽ നിലനിൽക്കും."
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ’നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം അബി ആദ്യമായി അഭിനയിച്ചത്. പിന്നീട് ’സൈന്യം’ എന്ന സിനിമയിലും അബി അഭിനയിച്ചു.