Wednesday 09 February 2022 04:29 PM IST : By സ്വന്തം ലേഖകൻ

സ്വന്തം കൈകൊണ്ടുള്ള പ്രണയസമ്മാനം, അതിത്തിരി സ്പെഷ്യലാണ്: തയ്യാറാക്കാം ക്രോസ് സ്റ്റിച്ച് കാർഡ്

stich-card

പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവന് അല്ലെങ്കിൽ പ്രിയപ്പെട്ടവൾക്ക് എന്തു സമ്മാനം നൽകും. സർപ്രൈസുകൾ ഒരു കൂമ്പാരം തന്നെ ഒരുക്കിയാലും സ്വന്തം ൈക കൊണ്ട് ഒരുക്കുന്ന സമ്മാനങ്ങൾക്ക് ഒരു സ്പെഷ്യൽ ഫീൽ തന്നെയാണ്. നമ്മുടെ സ്നേഹം ആവോളം നിറഞ്ഞിരിപ്പുണ്ടാകും ആ സമ്മാനത്തിൽ.

ഇത്തവണത്തെ വാലന്റൈൻ ദിനത്തിൽ അങ്ങനെയൊരു സ്നേഹ സമ്മാനം നമുക്ക് തന്നെ തയ്യാറാക്കിയാലോ? ഒരു ക്യൂട്ട് ക്രോസ്സ്സ്റ്റിച്ച് കാർഡ് നിർമിച്ച് ഇത്തവണത്തെ പ്രണയദിനം നമുക്ക് സ്പെഷലാക്കാം.

നിർമിക്കേണ്ടത് ഇങ്ങനെ:

കട്ടിയുള്ള പേപ്പർ (ചാർട്ട് പേപ്പർ ) രണ്ടായി മടക്കി ( 6"വീതിയും 8 "നീളവും ) കാർഡിന്റെ മുൻ ഭാഗത്തായി ഹാർട്ട് ഷെയ്പിൽ 0.5 അകലത്തിൽ കുത്തുകൾ നിർമിക്കുക. (ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ)

ക്രോസ്സ് സ്റ്റിച്ച് തയ്യിക്കുന്ന തുണിയിലും ഇത് ചെയ്യാവുന്നതാണ്. തുണിയിൽ ചെയ്ത വർക്കിനെ ചതുരാകൃതിയിൽ മുറിച്ച് ചെയ്തു കാർഡിന്റെ മുൻ വശത്തു ഒട്ടിക്കാനും സാധിക്കും.

തയ്യാറാക്കുന്ന വിധം വിശദമായി വിഡിയോയിൽ: