Thursday 08 February 2018 04:55 PM IST : By സ്വന്തം ലേഖകൻ

‘‘കാലിത്തൊഴുത്തിൽ പിറന്നവനേ...’’ ക്രിസ്മസ് സംഗീതസാന്ദ്രമാക്കി മനോജ് ജോർജ്

manoj

ക്രിസ്മസ് രാവിന് സംഗീതം പകരാൻ വയലിൻ കവർ ഗാനവുമായി മനോജ് ജോർജ്. ദൈവപുത്രന്റെ പിറവിയറിയിച്ച് മലയാളിക്ക് എന്നും നൊസ്റ്റാൾജിയയുടെ ഈണം പകരുന്ന ‘കാലിത്തൊഴുത്തിൽ പിറന്നവനേ...’ എന്ന ഹിറ്റു ഗാനമാണ് വയലിനിൽ വായിച്ച് മനോജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


സംഗീതത്തിനു ലോകത്തിലെ ഏറ്റവും വലിയ അവാർഡായ ‘ഗ്രാമി’ സ്വന്തമാക്കിയ മലയാളിയാണ് തൃശൂർ സ്വദേശിയായ വയലിനിസ്റ്റ് മനോജ് ജോർജ്. ലക്കി അലിയുടെ ഷോകൾക്ക് വർഷങ്ങളായി വയലിൻ വായിക്കുന്നത് മനോജ് ജോർജാണ്. ഹരിഹരന്റെയും കാർത്തികിന്റെയും സ്റ്റേജ് ഷോകളിലും മനോജ് ജോർജിനെ കാണാം. പക്ഷേ, മലയാളത്തിന് അദ്ദേഹത്തെ ഏറെ പരിചിതം സംഗീതസംവിധായകനായാണ്. 2001ൽ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് കിട്ടിയ ‘ഖരാക്ഷരങ്ങൾ’ക്കും ‘വാധ്യാർ’ എന്ന സിനിമയ്ക്കും മനോജ് ജോർജ് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

മഞ്ഞുപെയ്യുന്ന മരക്കൂട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയുടെ പിന്നണിയിൽ വിൻഫിൻ കുണ്ടുകുളം, മനോജ് പണിക്കർ, ജിയോ തോമസ്, ജോബി ജോണി, ബ്ലസി ജിയോ, രേഷ്മ ജോബി എന്നിവരാണ്.