Thursday 08 February 2018 04:54 PM IST : By സ്വന്തം ലേഖകൻ

ഓറഞ്ച് ചോക്‌ലെറ്റ് മൂസ് കേക്ക്

orange_cake ഓറഞ്ച് ചോക്‌ലെറ്റ് മൂസ് കേക്ക്

നാടെങ്ങും നക്ഷത്രങ്ങള്‍ തെളിഞ്ഞു തുടങ്ങി. ക്രിസ്മസ് ആഘോഷമാക്കണ്ടേ.. ഇത്തവണത്തെ കേക്ക് വീട്ടിൽ‌ തന്നെ ഉണ്ടാക്കിയാലോ.. നാവിൽ കൊതിയും മനസ്സിൽ നിറയെ സന്തോഷവും പകരാൻ വനിത എത്തുന്നു  ക്രിസ്മസ് കേക്കും വിഭവങ്ങളുമായി. വ്യത്യസ്തമായ ഈ കേക്കുകൾ തയാറാക്കുന്നതു കൊച്ചിയിൽ നിന്നു റൂബി രാജഗോപാലും ബെംഗളൂരുവിൽ നിന്നു സ്വപ്ന മാമ്മനും ആണ്.

ഓറഞ്ച് ചോക്‌ലെറ്റ് മൂസ് കേക്ക് ബേസിന്


1.    ഓറിയോ ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ചത്         – രണ്ടു കപ്പ്
2.    ഓറഞ്ചുതൊലി ചുരണ്ടിയത് – രണ്ടു െചറിയ സ്പൂൺ
    വെണ്ണ – കാൽ കപ്പ്, ഉരുക്കിയത്

ഫില്ലിങ്ങിന്


3.    ജെലറ്റിൻ – രണ്ടര െചറിയ സ്പൂൺ
    ഓറഞ്ച് ജ്യൂസ് – കാൽ കപ്പ്
4.    ഡാർക്ക് ചോക്‌ലെറ്റ് – 200 ഗ്രാം
    വിപ്പിങ് ക്രീം – അരക്കപ്പ്
5.    ഓറഞ്ചുതൊലി ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ
6.    ക്രീം ചീസ് – 500 ഗ്രാം
    പഞ്ചസാര – അരക്കപ്പ്
    കൊക്കോ പൗഡർ – കാൽ കപ്പ്
7.    വിപ്പിങ് ക്രീം – ഒരു കപ്പ്


ഗ്ലേസിന്


8.    ജെലറ്റിൻ – മൂന്നു െചറിയ സ്പൂൺ
9.    വെള്ളം – കാൽ കപ്പ്
10.    പഞ്ചസാര – മുക്കാൽ കപ്പ്
    കണ്ടൻസ്ഡ് മിൽക്ക് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
    ഓറഞ്ച് കളർ – പാകത്തിന്
    വെള്ളം – കാൽ കപ്പ്
11.    ഗ്രേറ്റഡ് വൈറ്റ് ചോക്‌ലെറ്റ് – ഒരു കപ്പ്


പാകം െചയ്യുന്ന വിധം


∙    ഒമ്പതിഞ്ചു വലുപ്പമുള്ള സ്പ്രിങ്ഫോം പാൻ മയംപുരട്ടി വയ്ക്കണം.
∙    ഓറിയോ ബിസ്ക്കറ്റ് തരുതരുപ്പായി പൊടിച്ച് രണ്ടാമത്തെ േചരുവ േചർത്തു യോജിപ്പിച്ചു സ്പ്രിങ്ഫോം പാനിൽ നി രത്തി അമർത്തി വച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കണം.
∙    ഫില്ലിങ് തയാറാക്കാൻ ഓറഞ്ച് ജ്യൂസിനു മുകളിൽ ജെലറ്റി ൻ വിതറി വയ്ക്കണം.
∙    നാലാമത്തെ േചരുവ യോജിപ്പിച്ച് ഉരുക്കി ചൂടാറിയ ശേഷം ജെലറ്റിൻ അലിയിച്ചതും ഓറഞ്ചുതൊലി ചുരണ്ടിയതും േച ർത്തിളക്കി ചോക്‌ലെറ്റ് മിശ്രിതം തയാറാക്കി വയ്ക്കുക.
∙    മറ്റൊരു ബൗളിൽ ആറാമത്തെ േചരുവ യോജിപ്പിച്ച് അതിലേക്ക് ഈ ചോക്‌ലെറ്റ് മിശ്രിതം േചർക്കുക.
∙    ക്രീം മറ്റൊരു ബൗളിലാക്കി നന്നായി അടിച്ചതും ഈ കൂട്ടി ലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം. ഈ മിശ്രിതം ഫ്രിഡ്ജിൽ‌ നിന്നെടുത്ത പാനിൽ, ഓറിയോ ബിസ്ക്കറ്റ് ലെയറിനു മുകളിൽ ഒഴിച്ച് തിരികെ ഫ്രിഡ്ജിൽ‌ വയ്ക്കുക.
∙    നാലു മണിക്കൂർ സെറ്റ് ചെയ്ത ശേഷം പാൻ ഒരു രാത്രി മുഴുവൻ ഫ്രീസറിലേക്കു മാറ്റണം.
∙    ഗ്ലേസ് തയാറാക്കാൻ വെള്ളത്തിൽ ജെലറ്റിൻ വിതറി വയ്ക്കുക.
∙    ഒരു പാനിൽ പത്താമത്തെ േചരുവ യോജിപ്പിച്ചു ചെറുതീയിൽ വച്ചു തിളയ്ക്കുമ്പോൾ ജെലറ്റിനും ചോക്‌ലെറ്റ് ഗ്രേറ്റ് െചയ്തതും േചർത്ത് അഞ്ചു മിനിറ്റ് തിളപ്പിച്ചു വാങ്ങി ഏ കദേശം 40 മിനിറ്റ് ചൂടാറാൻ വയ്ക്കണം.
∙    ഈ മിശ്രിതം ഫ്രീസറിൽ നിന്നെടുത്ത ചോക്‌ലെറ്റ് മൂസിനു മുകളിൽ ഒഴിച്ച് തിരികെ ഫ്രിഡ്ജിൽ വച്ചു സെറ്റ് െചയ്യുക.
∙    വിളമ്പുന്നതിനു തൊട്ടുമുമ്പ് പുറത്തെടുക്കാം.