Thursday 08 February 2018 04:53 PM IST

സാന്‍റാക്ലോസിനു കത്തെഴുതാം...ഇതാ വിലാസം

Roopa Thayabji

Sub Editor

Jdombs-Travels-Santa-Post-Office-9
സാന്റാക്ലോസ് പോസ്റ്റ് ഓഫിസ്

ഫിൻലൻഡിന്റെ വടക്കേയറ്റത്ത് ആർട്ടിക്   രേഖ കടന്നുപോ കുന്ന ലാപ്  ലാൻഡിലാണ് സാന്‍റാ വില്ലേജ്. എല്ലാ കാല ത്തും തുറന്നിരിക്കുന്ന അമ്യൂസ്മെന്റ് പാർക്കാണിത്. ഇവിടെത്തന്നെയാണ് സാന്‍റായുെട ഒാഫിസും. യഥാർഥത്തില്‍ സാന്‍റായുെട വീട് േകാര്‍ വ റ്റൂന്‍റുറി എ ന്ന സ്ഥലത്താണ്. പക്ഷേ, വായില്‍ െകാള്ളാത്ത പേരുള്ള ഈ സ്ഥലം എവിെടയാണെന്നും അങ്ങോട്ടു പോകുന്നതെങ്ങനെയാണെന്നുമൊക്കെ വളരെ കുറച്ചു പേര്‍ക്കേ അ റിയൂ. അതിനാല്‍ കൂട്ടുകാ രേയും കുട്ടികളെയും ഒക്കെ കാണാന്‍ സാന്‍റാ ലാപ് ലാൻഡിലുള്ള േറാവാനീമിയില്‍ ഒരു ഒാഫിസ് സ്ഥാപിച്ചു എന്നാണു വിശ്വാസം. വര്‍ഷത്തില്‍ ക്രിസ്മ സ് കാലത്തൊഴിച്ച് എല്ലാ ദിവ സവും സാന്‍റാ ഇവിടെ ഉണ്ടാകുമത്രെ. സാന്‍റായോടു സംസാരിക്കാനും  ഒപ്പം  നിന്നു െസല്‍ഫി എടുക്കാനും സാ ന്‍റാ വേഷങ്ങള്‍ വാങ്ങാനും ഒക്കെ സൗകര്യമുണ്ട്.


സാന്‍റാ വില്ലേജിലെ മറ്റൊരാകര്‍ഷണം സാന്‍റാക്ലോസ് പോസ്റ്റ് ഓഫിസാണ്. 1985 ല്‍ തുടങ്ങിയ ശേഷം ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമായി 15 േകാടിയിലേറെ കത്തുക ളാണ് ഇവിെട വന്നിരിക്കുന്നത്. ക്രിസ്മസ് പപ്പായുടെ വേഷം ധരിച്ചാണ് ഇവിെട എല്ലാ ജീവനക്കാരും േജാലി ചെയ്യുന്നത്. കുട്ടികളെ രസിപ്പിക്കാൻ മാത്രമല്ല സമ്മാനം നൽകാനും ഇവർ മിടുക്കരാണ്. ഇവിടെ നിന്ന് അയക്കുന്ന കത്തുകളിൽ സാന്‍റായുടെ മുഖമുള്ള പ്രത്യേക സ്റ്റാമ്പ് പതിപ്പിക്കും. പോസ്റ്റ് ഓഫിസ് കൗണ്ടറിനു മുന്നി ല്‍ എപ്പോഴും തിക്കും തിരക്കുമാണ്, കുട്ടികള്‍ മാത്രമല്ല, പ്രായമായവരും.


ഈ ക്രിസ്മസിന് അപ്പൂപ്പനെ വീട്ടിലേക്കു ക്ഷണിച്ചു െകാണ്ട് കത്തെഴുതാന്‍ മോഹമുണ്ടോ... ഇതാ വിലാസം.
Santa Claus, Santa Claus Main Post Office, FL- 96930,
Artic Circle, FINLAND