Thursday 08 February 2018 04:54 PM IST : By സ്വന്തം ലേഖകൻ

ക്രിസ്മസ് കാലം ആഘോഷമാക്കാൻ വീടൊരുക്കാം പുത്തൻ സ്ൈറ്റലിൽ

xmas_crs4

കാട്ടിൽ നിന്നു വെട്ടിയെടുത്ത ചൂളമരക്കമ്പുകൊണ്ട് ക്രിസ്മസ് ട്രീ.. മുളങ്കമ്പുകൾ ചെത്തിമിനുക്കിയതുകൊണ്ടു വിവിധ വലുപ്പത്തിലുള്ള നക്ഷത്രങ്ങൾ.. പല ആകൃതിയിൽ വെട്ടിയെടുത്ത കളർതോരണങ്ങൾ.. നൂലിൽ കെട്ടിത്തൂക്കിയ ക്രിസ്മസ് കാർഡുകൾ... അങ്ങനെയും  ഉണ്ടായിരുന്നു ഒരു ക്രിസ്മസ് കാലം...

xmas_crs2


ഇന്നിപ്പോള‍്‍ ക്രിസ്മസിന് ഒരു മാസം മുമ്പു തന്നെ കടകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ കൺചിമ്മിത്തുടങ്ങുന്നു. കടയിൽ കാണുന്നവയെല്ലാം അപ്പാടെ വാങ്ങിക്കൂട്ടേണ്ട.. ആദ്യം നിശ്ചയിക്കേണ്ടത് ഏതു കളർ കോമ്പിനേഷനാണ് ഉപയോഗിക്കേണ്ടത് എന്നാണ്. ചുവപ്പും പച്ചയും നീലയും ഗോൾഡും സിൽവറും വെള്ളയുമെല്ലാം വലിച്ചുവാരി ഉപയോഗിക്കാതെ ഒന്നൊന്നിനോടു ചേരുന്ന നിറങ്ങൾ ഉപയോഗിക്കുക.

xmas_crs1


ചുവപ്പും പച്ചയും ഗോൾഡും നിറമാണ് അധികമായും ക്രിസ്മസ് തീം ആയി ഉപയോഗിക്കുന്നത്. ചുവപ്പിന്റെ കാഠിന്യം കുറയ്ക്കാൻ വെള്ളയും ഗോൾഡും തീം പരീക്ഷിക്കാം. തികച്ചും വ്യത്യസ്തമാകണം എന്നുണ്ടോ. എങ്കിൽ പരീക്ഷിക്കാം, നീലയും സിൽവറും വെള്ളയും കോർത്തിണക്കിയ കൂൾ കോമ്പിനേഷൻ..
ഉണ്ണിയേശുവിനെ വരവേൽക്കാൻ വീടൊരുക്കാം, കെങ്കേമമായി..

xmas_crs3

Decorating Trends......

ക്രിസ്മസ്  സ്ട്രീമേഴ്സ്


കർട്ടൻറെയിലിൽ ചുറ്റാനും ഊണുമേശ അലങ്കരിക്കാനും ക്രിസ്മസ് സ്ട്രീമേഴ്സ്.
വില: ` 1600 വരെ

ക്രിസ്മസ് ബെറി  

അലങ്കാരങ്ങൾക്കു മാറ്റുകൂട്ടാൻ ചുവന്ന ബെറിയും പച്ചഇലകളും.
വില: ` 60–180

സാന്റാസോക്സ്  


ക്രിസ്മസ് ഫാദറിന് സമ്മാനം വയ്ക്കാൻ സോക്സുകൾ.
വില: ` 180 – 250

ക്രിസ്മസ് ഫ്ളവർ പോയിൻസെറ്റ

പൂക്കൾ ഒന്നിച്ചു വിരിഞ്ഞപ്പോൾ...
വില: ` 450

 

നക്ഷത്രത്തിളക്കം 

മൂന്നു മെഴുകുതിരികൾ വയ്ക്കാവുന്ന കാൻഡിൽ സ്റ്റാൻഡ്.വില: ` 900

ചാഞ്ചാടും  റെയിൻഡീർ


ലിവിങ്റൂമിന് അഴകേകാൻ റെയിന‍്‍ഡീർ.
വില: ` 550