Thursday 19 March 2020 11:25 AM IST : By സ്വന്തം ലേഖകൻ

കൊറോണ വായുവിൽ തങ്ങി നിൽക്കുകയും മണിക്കൂറുകൾക്ക് ശേഷം പകരുകയും ചെയ്യുമോ; വിദഗ്ധരുടെ മറുപടി

corona-air

കൊറോണ വൈറസ് വായുവിൽ തങ്ങിനിൽക്കുകയും മണിക്കൂറുകൾക്ക് ശേഷം അവിടെയെത്തുന്ന ആളുകളിലേക്ക് പകരുകയും ചെയ്യുമോ?

നാം ശ്വസിക്കുന്ന വായുവിൽ വൈറസ് തങ്ങിനിന്ന് രോഗം പകരുന്ന രീതിക്ക് എയർബോൺ ട്രാൻ‌സ്മിഷൻ എന്നു പറയും. കൊറോണ വൈറസുകൾക്ക് ഇതുവരെ ഡ്രോപ്‌ലറ്റ് (മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നുള്ള സ്രവകണങ്ങൾ) രീതിയിലുള്ള പകർച്ച മാത്രമേ കാണുന്നുള്ളു. എയർബോൺ പകർച്ച ഇല്ല. രോഗിയുടെ വായിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള സ്രവകണങ്ങളിലെ വൈറസ് വായുവിൽ തങ്ങിനിൽക്കുകയും മണിക്കൂറുകൾക്ക് ശേഷം അവിടെയെത്തുന്ന മറ്റൊരാളിലേക്കു പകരുകയും ചെയ്യുമെന്ന ഭീതി വേണ്ട.

എന്താണ് ഇൻകുബേഷൻ പീരിയഡ്? കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ് എത്രയാണ്?

വൈറസ് ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകുന്നതു വരെയുള്ള കാലയളവാണ് ഇൻകുബേഷൻ പീരിയഡ്. പനി, ചുമ, ശ്വാസം എടുക്കുന്നതിലുള്ള വൈഷമ്യം എന്നിവ ഈ ഇൻകുബേഷൻ പീരിയഡിനു ശേഷമാകും പ്രകടമാവുക. 14–ദിവസമാണ് കൊറോണ വൈറസിന്റെ ഇൻകുബേഷൻ പീരിയഡ്.

കടപ്പാട്; ലോകാരോഗ്യ സംഘടന, സിഡിസി വെബ്സൈറ്റുകൾ