Friday 04 December 2020 03:37 PM IST : By Vanitha Pachakam

വ്യത്യസ്തമായ രുചിയിൽ ബനാന & കാരറ്റ് കേക്ക്!

banana

ബനാന & കാരറ്റ് കേക്ക്

1. മൈദ – ഒരു കപ്പ്

ഗോതമ്പുപൊടി – ഒരു കപ്പ്

സോഡ ബൈ കാർബണേറ്റ് – ഒരു െചറിയ സ്പൂൺ

ഉപ്പ് – അര െചറിയ സ്പൂൺ

കറുവാപ്പട്ട പൊടിച്ചത് – അര െചറിയ സ്പൂൺ

കാരറ്റ് ഗ്രേറ്റ് െചയ്തത് – ഒരു കപ്പ്

ഫ്ളാക്സ് സീഡ് – അരക്കപ്പ്

2. മുട്ട – രണ്ട്

3. എണ്ണ – ഒരു കപ്പിന്റെ മൂന്നിലൊന്ന്

പഞ്ചസാര – ഒരു കപ്പ്

പഴം ഉടച്ചത് – ഒരു കപ്പ്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ 9X5 ഇഞ്ചു വലുപ്പമുള്ള ലോഫ് പാനിൽ എണ്ണ പുരട്ടി, പൊടി തൂവി, അധികമുള്ള പൊടി തട്ടിക്കളഞ്ഞു വയ്ക്കുക.

∙ ഒന്നാമത്തെ േചരുവ ഒരു വലിയ ബൗളിലാക്കി വയ്ക്കുക.

∙ മറ്റൊരു ബൗളിൽ മുട്ട നന്നായി അടിച്ച് അതിലേക്ക് എണ്ണ, പഞ്ചസാര, പഴം ഉടച്ചത് എന്നിവ േചർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഈ മിശ്രിതം മൈദ മിശ്രിതത്തിൽ േചർത്തു നന്നായി യോജിപ്പിച്ച് തയാറാക്കി വച്ചിരിക്കുന്ന ലോഫ് പാനിൽ ഒഴിക്കുക.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 50–60 മിനിറ്റ് ബേക്ക് ചെയ്യുക.

∙ പുറത്തെടുത്തു 10 മിനിറ്റ് വച്ച് ചൂടാറിയ ശേഷം പാനിൽ നിന്നു പുറത്തെടുക്കണം.