Thursday 03 December 2020 03:52 PM IST : By Vanitha Pachakam

കൈക്കുമ്പിൾ നിറയും മധുരം, ചോക്‌ലെറ്റ് മണി ബാഗ്!

choco

ചോക്‌ലെറ്റ് മണി ബാഗ്

1. ചോക്‌ലെറ്റ് – 200 ഗ്രാം

വെണ്ണ – ഒരു വലിയ സ്പൂൺ

2. മൈദ – രണ്ടു കപ്പ്

‍വനസ്പതി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. ൈമദ – രണ്ടു വലിയ സ്പൂൺ

വെള്ളം – അൽപം

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചോക്‌ലെറ്റ് ഗ്രേറ്റ് ചെയ്തതും വെണ്ണയും ബൗളിൽ യോജിപ്പിച്ചു, ബൗൾ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു ചോക്‌ലെറ്റ് അലിയിച്ചെടുക്കുക.

∙ഇതു പരന്ന പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. സെറ്റായശേഷം ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേർത്തു ചപ്പാത്തിക്കെന്നപോലെ കുഴച്ചു വയ്ക്കുക.

∙ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദ ചെറിയ നെല്ലിക്കയുെട വലുപ്പത്തിൽ ഉരുട്ടി പൊടിതൂവിയ തട്ടിൽവച്ച് മൂന്നിഞ്ചു വട്ടത്തിൽ പൂരി പോലെ പരത്തി വയ്ക്കുക.

∙ഓരോ പൂരിയും എടുത്തു നടുവിൽ ഒരു കഷണം ചോക്‌ലെറ്റ് വച്ചു ചുറ്റിനും  മൈദ കുഴച്ചതു തേച്ച ശേഷം വശങ്ങൾ‌ മുകളിലേക്കു കൂട്ടിപ്പിടിച്ചു കിഴി പോലെയാക്കുക.

∙ ചൂടായ എണ്ണയിൽ വറുത്തു കോരി ചോക്‌ലെറ്റ് സോസിനൊപ്പം വിളമ്പുക.