Friday 04 December 2020 03:44 PM IST : By Vanitha Pachakam

ഇതൊരു വെറൈറ്റി ഫ്ലാൻ, ചോക്കോ ഫ്ലാൻ കേക്ക്!

choco

ചോക്കോ ഫ്ലാൻ കേക്ക്!

1. ഡൂൾസ് ഡെ ലെച്ചേ – 150 ഗ്രാം

2. മൈദ – 60 ഗ്രാം

കോക്കോ പൗഡർ – 45 ഗ്രാം

ബേക്കിങ് സോഡ – അര െചറിയ സ്പൂൺ

ഉപ്പ് – കാൽ െചറിയ സ്പൂൺ

3. ഡാർക്ക് ചോക്‌ലെറ്റ് ഗ്രേറ്റ് െചയ്തത് – 100 ഗ്രാം

ഉപ്പില്ലാത്ത െവണ്ണ – 85 ഗ്രാം

4. മോര് – അരക്കപ്പ്

പഞ്ചസാര – അരക്കപ്പ്

മുട്ട – രണ്ട്

വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ

ഫ്ളാൻ തയാറാക്കാൻ

5. ഇവാപ്പറേറ്റഡ് മിൽക്ക് – മുക്കാൽ കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

ക്രീം ചീസ് – 100 ഗ്രാം

മുട്ട – മൂന്ന്

വനില എസ്സൻസ് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒരു ബൺട് (bundt) പാനി‍ൽ മയം പുരട്ടി അതിൽ ഡൂൾസ് ഡെ ലെച്ചേ ഒഴിച്ചു വയ്ക്കുക.

∙ ഒരു ബൗളിൽ രണ്ടാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ ഒരു സോസ്പാനിലാക്കി ഉരുക്കി ചൂടാറിയ ശേഷം നാലാമത്തെ േചരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തണം.

∙ ഇതിലേക്കു മൈദ മിശ്രിതം മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ ഇത് ബണ്ട് പാനിൽ ഡൂൾസ് െഡ ലെച്ചേയുടെ മുകളില്‍ ഒഴിക്കണം.

∙ ഫ്ളാൻ തയാറാക്കാൻ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം ചോക്‌ലെറ്റ് മിശ്രിതത്തിനു മുകളിൽ ഒഴിച്ചു സിൽവർ ഫോയിൽ കൊണ്ടു മൂടി ഒരു വലിയ റോസ്റ്റിങ് പാനിൽ ഇറക്കി വയ്ക്കുക.

∙ ഇതിൽ ഒരിഞ്ചു പൊക്കത്തിൽ തിളയ്ക്കുന്ന വെള്ളമൊഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഒരു മണിക്കൂർ ബേക്ക് ചെയ്യുക.

∙ പാൻ മുഴുവനായും ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വയ്ക്കുക.

∙ ഈ പാൻ ചൂടുവെള്ളത്തിൽ അഞ്ചു പത്തു മിനിറ്റ് ഇറക്കിവച്ച ശേഷം വിളമ്പാനുള്ള പ്ലേറ്റിലേക്കു കമഴ്ത്തുക.

∙ കാരമൽ സോസ് മുകളിൽ ഒഴിച്ചു വിളമ്പാം.

∙ ഡൂൾസ് ഡെ ലെച്ചേ തയാറാക്കാൻ കണ്ടൻസ്ഡ് മിൽക്ക് ടിൻ തുറക്കാതെ നികക്കെ വെള്ളമൊഴിച്ചു പ്രഷർകുക്കറിൽ വേവിക്കുക. ടിന്നിലുള്ള പേപ്പർ മാറ്റണം. ഒരു പ്രഷർ വന്ന ശേഷം ചെറുതീയിലാക്കി 40 മിനിറ്റ് വയ്ക്കണം. പിന്നീട് തീ അണച്ച് ചൂടാറിയ ശേഷം തുറന്ന് ഉപയോഗിക്കാം.