Friday 27 November 2020 03:02 PM IST : By സ്വന്തം ലേഖകൻ

ചിരട്ടയിൽ പ്ലം കേക്ക് എങ്ങനെ പെർഫെക്ട് ആക്കാം!

ജതഹ

ചിരട്ടയിൽ ഒരു പ്ലം കേക്ക് എങ്ങനെ പെർഫെക്ട് ആക്കാം!

കപ്പ കൊണ്ടു ഉണ്ണിയപ്പം, മീൻ വിളയിച്ചത്, മത്തങ്ങ കൊണ്ടു പുട്ട്.അതിശയിക്കേണ്ട,കോട്ടയത്തുകാരി സ്െറ്റഫിയുടെ ‘ഫാമിലി ടൈം ബൈ സ്െറ്റഫി’ എന്ന യുട്യൂബ് ചാനലിലെ കൊതിയൂറും വിഭവങ്ങളാണിതെല്ലാം. നാടൻ വിഭവങ്ങൾ പുതുരുചിയിൽ തയാറാക്കുന്നതിൽ അഗ്രഗണ്യയാണ് സ്െറ്റഫി.ഇതാ, ഈ ക്രിസ്മസ് കാലത്ത് വനിതാ വായനക്കാർക്കു വേണ്ടി സ്െറ്റഫി തയാറാക്കുന്ന ഒരടിപൊളി തനി നാടൻ പ്ലം കേക്ക്. ഓവൻ ഇല്ലെന്നു ടെൻഷനടിക്കേണ്ട, ഈ കേക്കുണ്ടാക്കാൻ അപ്പച്ചെമ്പു മതിയെന്നേ.നാലു ചിരട്ട കേക്ക് തയാറാക്കാനുള്ള അളവുകൾ നോക്കാം.

പ്ലം കേക്ക്

1.വെണ്ണ – 50 ഗ്രാം

2.ശർക്കര പാനി – 50 മില്ലി

3.ബ്രൗൺ ഷുഗർ – അരക്കപ്പ്

4.ഡ്രൈ ഫ്രൂട്ട്സും നട്സും – ഒരു കപ്പ്

5.മുട്ട – 2

6.മൈദ – 100 ഗ്രാം

ഗ്രാമ്പു പൊടിച്ചത് – അര ചെറിയ സ്പൂൺ

ജാതിക്ക പൊടിച്ചത് – അര ചെറിയ സ്പൂൺ

ഓറഞ്ച് തൊലി ചുരണ്ട‌ിയത് – ഒരു ചെറിയ സ്പൂൺ

ബേക്കിങ് സോഡാ – കാൽ ചെറിയ സ്പൂൺ

പാക‌ം ചെയ്യുന്ന വിധം

  • ആദ്യം ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് വെണ്ണ ഉരുക്കി എടുക്കുക.

  • അതിലേക്കു ശർക്കര പാനി ചേർത്ത് ഇളക്കി യോജിപ്പിക്കുക.

  • ശേഷം ബ്രൗൺ ഷുഗർ ചേർത്ത് ഇളക്കുക.

  • ഇതിലേക്ക് ഡ്രൈ ഫ്രൂട്സ് ചേർത്തു കൊടുക്കാം. ഒന്ന് തിളച്ച ശേഷം തീ അണച്ചു നട്സ് ചേർക്കാം.

  • നന്നായി തണുത്ത ശേഷം മുട്ട പതപ്പിച്ചത് ചേർത്ത് കൊടുക്കാം.ഇത് മാറ്റി വയ്ക്കുക.

  • ഒരു ബൗളിൽ ആറാമത്തെ ചേരുവ യോജിപ്പിച്ചു തയാറാക്കി വച്ചിരിക്കുന്ന കൂട്ടിലേക്കു അല്പാല്പമായി ചേർത്ത് യോജിപ്പിക്കണം.

  • ശേഷം ബട്ടർ പേപ്പർ ഇട്ടുവച്ചിരിക്കുന്ന ചിരട്ടയിൽ കേക്ക് മിശ്രിതം ഒഴിച്ച്, ചൂടായ ഇഡലി തട്ടിൽ വച്ചു 20 മിനിറ്റ് വേവിക്കാം.

തയാറാക്കുന്ന വിധം വീഡിയോയിൽ