Thursday 26 November 2020 12:42 PM IST : By സ്വന്തം ലേഖകൻ

സ്വാദിഷ്ടമായ വെള്ളയപ്പം തയാറാക്കാൻ ഈസി റെസിപ്പി!

app

വെള്ളയപ്പം

1.പച്ചരി – അരക്കിലോ

2.യീസ്‌റ്റ് – ഒന്നര ചെറിയ സ്പൂൺ
3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

4.റവ – രണ്ടു വലിയ സ്പൂൺ

5.പഞ്ചസാര – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • പച്ചരി നല്ലതുപോലെ കുതിർക്കുക.

  • രണ്ടു വലിയ സ്പൂൺ ചൂടുവെള്ളത്തിൽ യീസ്‍റ്റ് ചേർത്തു കുതിർക്കുക.

  • കുതിർത്ത പച്ചരിയും തേങ്ങ ചുരണ്ടിയതും പാകത്തിനു വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക.

  • റവ പാകത്തിനു വെള്ളം ചേർത്തു കുറുക്കി ചൂടാറാൻ വയ്ക്കുക.

  • പിന്നീട് ഇതിലേക്ക് അരി അരച്ചതും യീസ്‌റ്റും പഞ്ചസാരയുെ ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു പൊങ്ങാൻ വയ്ക്കുക.

  • നന്നായി പൊങ്ങി വരുമ്പോൾ ചൂടായ അപ്പച്ചട്ടിയിലോ ദോശക്കല്ലിലോ ഒഴിച്ചു ചുട്ടെടുക്കുക.