Monday 20 August 2018 10:37 AM IST : By സ്വന്തം ലേഖകൻ

സൈനിക വേഷത്തിലെത്തി മുഖ്യമന്ത്രിയെ വിമർശിച്ചത് ‘ആൾമാറാട്ടക്കാരൻ’; വ്യാജ ജവാനെതിരെ നിയമ നടപടിയുമായി പൊലീസും

pinarayi-

പ്രളയക്കടലിനു നടുവിൽ നിൽക്കുമ്പോഴും രാഷ്ട്രീയം കളിക്കുന്ന ചിലരുണ്ട്. സാഹചര്യത്തെ അങ്ങേയറ്റം ചൂഷണം ചെയ്യുന്ന ചില സാമൂഹിക വിരുദ്ധർ. ജനങ്ങളില്‍ ഭീതിപരത്തുന്നതും ആശങ്കയുളവാക്കുന്നതുമായ വ്യാജ സന്ദേശങ്ങള്‍ പടച്ചുവിടുന്ന ‘വ്യാജൻമാരേയും’ ഈ പ്രളയകാലത്ത് നാം കണ്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സൈനികന്റെ വേഷത്തിലെത്തി വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയുടെ കള്ളക്കഥ പൊളിഞ്ഞതും ഇത്തരം വ്യാജ കഥകളിലെ ഒടുവിലത്തെ ഉദാഹരണമാണ്. ഇന്ത്യന്‍ ആര്‍മി സൈന്യത്തിന്റെ യൂണിഫോം ധരിച്ച് മുഖ്യമന്ത്രിയം കണക്കിന് വിമർശിക്കുന്ന വ്യക്തി ആള്‍മാറാട്ടക്കാരനാണെന്നും ഇത്തരത്തിലുള്ള പ്രചരണം അവാസ്തവമാണെന്നും സൈന്യം അറിയിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും. ആര്‍മി കേരളത്തില്‍ വന്നതുകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടമാകില്ലെന്നും ആര്‍മി ഭരണം പിടിച്ചെടുക്കില്ലെന്നും സൈനിക യൂണിഫോമില്‍ എത്തിയ യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് എഡഡിജിപിഐ ഇന്ത്യന്‍ ആര്‍മി ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കിയത്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുക്കുമെന്ന് കേരള പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. വിമര്‍ശനം ഉന്നയിച്ച ആള്‍ സൈനികല്ലെന്നും ഇയാള്‍ യൂണിഫോം ദുരുപയോഗപ്പെടുത്തുകയായലരുന്നുവെന്നും സൈന്യം അറിയിച്ചു.