Monday 21 September 2020 03:17 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധിക്കാം ഈ ലക്ഷണങ്ങൾ: അൽസ്ഹൈമേഴ്സ് രോഗം തിരിച്ചറിയാനുള്ള സൂചനകൾക്ക് വിഡിയോ കാണാം

dayvideo45

 സാധനങ്ങള്‍ എവിടെ വെച്ച് എന്നു മറന്നുപോവുക, അകന്ന പരിചയത്തിലുള്ളവരുടെ പേരുകള്‍ മറക്കുക എന്നിവയാണ് തുടക്കം.  സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വാക്കുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും നേരിടുന്നു. അങ്ങനെ, ഒാർമകൾ ഒാരോന്നായി കൂടൊഴിഞ്ഞ്, അൽസ്ഹൈമേഴ്സ് രോഗം പതുക്കെ പതുക്കെ തീവ്രമാകുന്നു. 

ലോകത്തില്‍ ആകമാനം 44 ദശലക്ഷം പേര്‍ക്ക് ഡിമൻഷ്യ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇട്ടു 4 ദശലക്ഷത്തിനു അടുത്ത് വരും. തലച്ചോറില്‍ നമ്മുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന കോശങ്ങള്‍ പ്രധാനമായും സ്ഥിതി ചെയ്യുന്നത് ടെംപറൽ ലോബ് എന്ന ഭാഗത്താണ്. പലവിധ കാരണങ്ങളാല്‍ ഈ കോശങ്ങള്‍ നശിച്ചു പോകുമ്പോഴാണ് ഡിമൻഷ്യ ഉണ്ടാകുന്നതു. ഇതില്‍ ഏറ്റവും പ്രധാനമാണ് പ്രായധികം മൂലം ഓര്‍മ്മകോശങ്ങള്‍ നശിച്ചു പോകുന്ന അൽസ്ഹൈമേഴ്സ് രോഗം. 

പ്രായം കൂടുന്നത് അനുസരിച്ചു അൽസ്ഹൈമേഴ്സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേല്‍ പ്രായമുള്ള പത്തില്‍ ഒരാളാക്കും 85 നു മേല്‍ പ്രായമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ക്കും അൽസ്ഹൈമേഴ്സിനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തില്‍ അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതിരക്തത സമ്മര്‍ദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം, ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

‘‘65 നു മേല്‍ പ്രായമുള്ളവരില്‍ ചെറിയ മറവികള്‍ സ്വാഭാവികമാണ്. പലര്‍ക്കും കുറച്ചു നേരം ആലോചിച്ചാലോ അല്ലെങ്കില്‍ ചെറിയ സൂചനകള്‍ കൊടുത്താലോ ഒക്കെ മറന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറ്റും. തിരുവനന്തപുര എസ്‌യുറ്റി ഹോസ്പിറ്റലിലെ കൺസൽറ്റന്റ് ന്യൂറോളജിസ്റ്റ് ഡോ. എം. ജെ. സുശാന്ത് പറയുന്നു. മനോരമ ആരോഗ്യത്തിനു നൽകിയ  വിഡിയോ അഭിമുഖത്തിലാണ് ഡോക്ടർ ഇക്കാര്യം വിശദമാക്കിയത്. 

‘‘ എന്നാല്‍ അൽസ്ഹൈമേഴ്സ് രോഗത്തിന്റെ തുടക്കമാണെങ്കിൽ എത്ര ശ്രമിച്ചാലും അത് ഓര്‍ത്തെടുക്കാന്‍ പറ്റിയെന്നു വരില്ല. പണ്ടൊക്കെ പ്രായമുള്ളവരിൽ മാത്രമാണ് മറവിരോഗം വന്നിരുന്നതെങ്കിൽ ഇന്ന് അപൂർവമായാണെങ്കിലും ചെറുപ്പക്കാരിലും മറവിരോഗം കാണുന്നുണ്ട്’’ ഡോക്ടർ പറയുന്നു.

വിശദമായി അറിയാൻ വിഡിയോ കാണാം