Saturday 28 December 2019 12:39 PM IST : By സ്വന്തം ലേഖകൻ

അറിഞ്ഞുകൊണ്ട് അക്രമ സ്വഭാവം, എടുത്തു ചാട്ടം; ഈ 7 ലക്ഷണങ്ങൾ ‘സൈക്കോയുടേതാണ്’

psycho പ്രതീകാത്മക ചിത്രം

കൂടത്തായിയും േജാളിയും സയനൈഡുമെല്ലാം മലയാളികളുെട മുന്നിൽ വാർത്തകളായി വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. േജാളിെയ േപാലെ സ്വഭാവം മനുഷ്യർക്ക് കാണുമോ എന്നു വരെ പലരും സംശയിക്കുന്നുണ്ട്. എന്നാൽ അത്തരം വ്യക്തിത്വങ്ങൾ നമ്മുെട സമൂഹത്തിലുണ്ട്. സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം ( Anti Social Personality Disorder ) ഉള്ളവരാണ് ഇത്തരക്കാർ.

ഒരാൾക്ക് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയാനുള്ള േചാദ്യങ്ങൾ. താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം പ്രദർശിപ്പിക്കുന്ന വ്യക്തിക്ക് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം ഉണ്ട് എന്ന് മനഃശാസ്ത്രം കണക്കാക്കുന്നു.

1. സാമൂഹ്യനിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും തെല്ലും വില കൽപ്പിക്കാതെ നിരന്തരം നിയമലംഘനങ്ങൾ നടത്തുകയും അറസ്റ്റിന് കാരണമാവും വിധമുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിച്ചു ചെയ്യുകയും ചെയ്യുക.

2. ആവർത്തിച്ച് കളവു പറയുകയോ മറ്റുള്ളവരെ കബളിപ്പിക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്യുക.

3. ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള കഴിവില്ലായ്മയും എന്തിനും എടുത്തു ചാടുന്ന സ്വഭാവവും.

4. അമിതമായ ദേഷ്യവും അക്രമസ്വഭാവവും. മറ്റുള്ളവരുമായി നിരന്തരം വഴക്കിടുകയും എപ്പോഴും സംഘർഷങ്ങൾക്കു നടുവിൽ നിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുക.

5. അവനവന്റെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് വില കൽപ്പിക്കാതെയുള്ള പെരുമാറ്റം

6. നിരുത്തരവാദപരമായ ജീവിതരീതി - അതായത് ജോലിയിൽ ഉത്തരവാദിത്തം കാണിക്കാതിരിക്കുക അല്ലെങ്കിൽ പണം കടം വാങ്ങിയിട്ട് സമയത്ത് തിരിച്ചുകൊടുക്കാതിരിക്കുക, വളരെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും ചെയ്യേണ്ട ജോലികൾ ചെയ്യാതിരിക്കുക, ഒന്നിനോടും ആത്മാർത്ഥത കാണിക്കാതിരിക്കുക തുടങ്ങി അറിഞ്ഞുകൊണ്ടു കാണിക്കുന്ന അക്രമസ്വഭാവത്തോടെയുള്ള പ്രതിരോധം

7. മറ്റുള്ളവരെ ദ്രോഹിക്കുന്ന പ്രവൃത്തികൾ എത്ര ചെയ്താലും അൽപ്പം പോലും കുറ്റബോധം ഇല്ലാതിരിക്കുക.

കടപ്പാട്;

േഡാ. അരുൺ ബി. നായർ

സൈക്യാട്രിസ്റ്റ്

മെഡിക്കൽ േകാളജ്, തിരുവനന്തപുരം