കൊറോണ വൈറസ് എന്ന ഭീതിയിൽ മാഞ്ഞുപോയതു നമ്മുടെ പുഞ്ചിരിയാണ്. ലോകമാകെ നോക്കിയാലും ആകുലതകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന വാർത്തകളാണ് കൂടുതലും. ഈ സമയത്ത് കാനഡയിലെ ഒണ്ടാരിയോയിൽ നിന്ന് നമ്മോടു സംസാരിക്കുകയാണ് ഡോക്ടർ നിഷ നിജിൽ. കാനഡയിലെ ഒണ്ടാരിയോ പ്രൊവിൻസിൽ എൻഡോക്രൈനോളജി സ്പെഷലിസ്റ്റും ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റുമാണ് ഡോ. നിഷ.
കോവിഡ് ഫൈറ്റർ എന്നു സ്വന്തം ഫേസ് ബുക്ക് പ്രൊഫൈലിൽ എഴുതിച്ചേർത്തുകൊണ്ട് കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ നിശ്ചയ ദാർഢ്യത്തോടെ നിലയുറപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ ഈ യുവ ഡോക്ടർ.
കാനഡയിൽ കോറോണരോഗത്തിനെതിരായ മുന്നൊരുക്കങ്ങൾ , രോഗത്തെ നേരിടുന്ന രീതികൾ ഇതെല്ലാം ഡോ. നിഷ നമ്മോടു പങ്കുവയ്ക്കുകയാണ്. ഇതിനു പുറമെ പ്രമേഹം, രക്താതിമർദം എന്നീ രോഗങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഡോക്ടർ നിർദേശിക്കുന്നു.
വിശദമായി അറിയാൻ വിഡിയോ കാണാം.