Wednesday 08 April 2020 11:18 AM IST : By ഡോ. ബിബിൻ പി. മാത്യൂ

മാസ്ക് ധരിക്കണം, ആറ് അടി അകലം പാലിക്കണം: അവയവമാറ്റത്തിനു വിധേയരായവർ സൂക്ഷിക്കേണ്ടതെല്ലാം

organ

രോഗപ്രതിരോധശേഷി കൂടുതലുള്ളവർക്ക് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറവാണല്ലോ? ഈ കൊറോണ കാലത്ത് പലരും പ്രതിരോധശക്തി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമെല്ലാം കഴിച്ച് സുരക്ഷിതരാകാൻ ശ്രമിക്കുകയാണ്. എന്നാൽ പ്രതിരോധശേഷി കുറയ്ക്കാനായി മരുന്നുകൾ ദിവസേന കഴിക്കുന്നവർ നമുക്കിടയിൽ ഉണ്ട്. അവയവമാറ്റത്തിനു വിധേയരായവർ. കൊറോണ പോലുള്ള പകർച്ചവ്യാധികളുടെ കാലം ഇത്തരക്കാർക്ക് പരീക്ഷണത്തിന്റെ കാലം കൂടിയാണ്. ഇങ്ങനെയുള്ളവർ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം

∙ കഴിവതും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക.

∙ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക. കൈകൾ കൊണ്ട് മൂക്കും കണ്ണും സ്പർശിക്കുന്നത് ഒഴിവാക്കുക.

∙ സന്ദർശകരെ പൂർണമായി ഒഴിവാക്കുക.

∙ കുടുംബത്തിൽ ആരെങ്കിലും ഐസൊലേഷനിൽ ഉണ്ടെങ്കിൽ അവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കുക.

∙ നിങ്ങളുടെ ഡോക്ടറുമായി കൃത്യമായ ഇടവേളകളിൽ ഫോണിൽ ബന്ധപ്പെടുക. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് മാത്രം ആശുപത്രിയിൽ പോവുക.

∙ ഇത്തരക്കാർ സ്വന്തം മുറിക്കു പുറത്തിറങ്ങുന്നുണ്ടെങ്കിലോ മറ്റാരെങ്കിലുമായി സമ്പർക്കം പുലർത്തുന്നുവെങ്കിലോ മാസ്ക് ശരിയായ രീതിയിൽ ധരിച്ചിരിക്കണം.

∙ ആരെങ്കിലുമായി സംസാരിക്കേണ്ടിവന്നാൽ ആറ് അടി അകലം പാലിക്കുന്നത് നല്ലതായിരിക്കും.

∙ സ്ഥിരമായി െചയ്യുന്ന രക്തപരിശോധനകൾ ഡോക്ടറുടെ നിർദേശപ്രകാരം അടുത്തുള്ള ലാബുകളിൽ െചയ്തതിനുശേഷം ഡോക്ടറെ കൃത്യമായി അറിയിക്കുക.

അവയവമാറ്റത്തിന് വിധേയരായവർ കൂടാതെ ഗുരുതരമായ ഹൃദ്രോഗം ബാധിച്ചവർ, കാൻസറിനു കീമോതെറപ്പിയും മറ്റും ചികിത്സകളിലും ഉള്ളവർ, മജ്ജ മാറ്റിവയ്ക്കൽ കഴിഞ്ഞവർ, ചില േരാഗങ്ങൾക്ക് ദീർഘകാലമായി സ്റ്റിറോയിഡ് കഴിക്കുന്നവർ (ഒാട്ടോ ഇമ്മ്യൂൺ േരാഗങ്ങൾ), അമിതവണ്ണം ഉള്ളവർ, ഡയാലിസിസ് െചയ്യുന്നവർ, പ്രമേഹം, കരൾ േരാഗം എന്നിവ ഉള്ളവർ, ആസ്മയ്ക്കും മറ്റു ശ്വാസകോശ രോഗങ്ങൾക്കും സ്ഥിരമായി മരുന്ന് കഴിക്കുന്നവർ – ഇത്തരക്കാർക്ക് കോവിഡ് പിടിപ്പെട്ടാൽ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ട്. ഇവരും മേൽപ്പറഞ്ഞ നിർദേശങ്ങൾ കർശനമായി പാലിക്കുക.

ഡോ. ബിബിൻ പി. മാത്യൂ, സെക്രട്ടറി, ഐഎംഎ, കോട്ടയം

Tags:
  • Manorama Arogyam
  • Health Tips