Saturday 12 September 2020 04:55 PM IST : By ഡോ. റീമ പത്മകുമാർ

മുഖക്കുരു പാട് മായ്ക്കും, കരിവാളിപ്പ് അകറ്റും: തേനിന്റെ അദ്ഭുതഗുണങ്ങൾ അറിയാം

honey676

തേൻ... കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നുണ്ട്... അല്ലേ.. ഈ തേൻ ആഹാരമായി മാത്രമല്ല ഗുണകരം... പിന്നെയോ... സൗന്ദര്യ സംരക്ഷണത്തിനും ഉഗ്രനാണ് ... ചില തേൻ പൊടികൈകൾ ഇതാ:

• ചർമത്തെ മോയിസ്ചറൈസ് ചെയ്യാനും ബ്ലാക്ക് , വൈറ്റ് ഹെഡ്സ് നീക്കി പുതു ജീവനേകാനും ത്വക്കിനെ ആഴത്തിൽ വൃത്തിയാക്കാനും തേൻ സഹായിക്കും.

• സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് മാറ്റുന്നതിനു ഇടുന്ന ഫെയ്സ് പായ്ക്കുകളിൽ തേൻ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഫലം കിട്ടും.

• മുഖക്കുരു മാറ്റുന്നതിനും മുഖക്കുരുവിന്റെ പാടുകൾ മായ്ക്കുന്നതിനും തേൻ നല്ലതാണ്.

• പ്രായാധിക്യത്തെ തടയാൻ തേനു കഴിയും.

• തേൻ ആന്റിബാക്ടീരിയൽ ആണ്. വരണ്ട ചർമമുള്ളവർക്ക് വെജിറ്റബിൾ എണ്ണയോടൊപ്പമോ മോയിസ്ചറൈസിങ് ക്രീമിനൊപ്പമോ തേൻ കൂടി യോജിപ്പിച്ച് മുഖത്ത് തേയ്ക്കാം. എണ്ണമയമുള്ള ചർമമാണെങ്കിൽ നാരങ്ങാ നീരിനൊപ്പം തേൻ ചേർത്ത് പുരട്ടാം. ദിവസം പുരട്ടാം. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

• തേൻ, റോസ് ടോണർ, നാരങ്ങാ നീര് എന്നിവ യോജിപ്പിച്ച് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിന്റെ കറുപ്പ് നിറം മാറാൻ സഹായിക്കും.

• കണ്ണിനു താഴെയുള്ള കറുപ്പുനിറം കുറയ്ക്കാനും തേൻ നല്ലതാണ്.

ഡോ. റീമ പത്മകുമാർ

തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips