Saturday 11 January 2020 12:29 PM IST : By സ്വന്തം ലേഖകൻ

പുസ്തകങ്ങളും ഉപദേശങ്ങളും കിടപ്പറയിൽ വേണ്ട; സെക്സിൽ വേണ്ടത് പ്രകൃതിദത്തമായ ഉൾപ്രേരണകൾ

sex

വിവാഹിതരാകാൻ പോകുന്നവർക്കും നവദമ്പതികൾക്കുമായി പ്രശസ്ത സെക്സോളജിസ്റ്റ്   ഡോ. ഡി. നാരായണ റെഡ്ഡി  എഴുതുന്ന പംക്തി തുടരുന്നു

ഞങ്ങൾ വിവാഹിതരായതേയുള്ളൂ. െെലംഗികജീവിതം കൂടുതൽ ആസ്വദിക്കണമെന്ന് ഇരുവർക്കും ആഗ്രഹമുണ്ട്. ഇതിനു പുസ്തകങ്ങളുണ്ടോ? ഒരു സെക്സോളജിസ്റ്റിനു സഹായിക്കാനാവുമോ?

മി. സി, വടകര

പുസ്തകങ്ങൾ, നിർദേശങ്ങൾ ഇവയെക്കാൾ സെക്സിൽ പ്രയോജനപ്പെടുന്നതു പ്രകൃതിദത്തമായ ഉൾപ്രേരണകളാണ്. ഇരുവരും ആഗ്രഹിച്ച് ആസ്വദിക്കുന്ന സെക്സ് ഏതു മാർഗനിർദേശകന്റെ ഉപദേശമനുസരിച്ച് ഏർപ്പെടുന്ന സെക്സിനെക്കാളും ആസ്വാദ്യമായിരിക്കും. ഇനിപ്പറയുന്ന നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനപ്രദമാകും.

1. പരസ്പരം അറിയുക. പങ്കാളിയുടെ ഇഷ്ടമറിഞ്ഞു പ്രവർത്തിക്കുക.

2. പങ്കാളിക്ക് പരമാവധി ആഹ്ലാദം പ്രദാനം ചെയ്യാൻ പരിശ്രമിക്കുക.

3. സുഹൃത്തുക്കളുടെ വാചകക്കസർത്തുകൾ ഒാർമിച്ച് അതിനനുസരണമായി പ്രവർത്തിക്കാതിരിക്കുക. നിങ്ങളുടെയും പങ്കാളിയുടെയും അഭിരുചിക്കും സാംസ്കാരികനിലവാരത്തിനും പരിഗണന നൽകുക.

4. വികാരപ്രകടനങ്ങൾ അതിന്റെ സ്വാഭാവികതയോടെ തുടരട്ടെ.ക്ഷമയും ഹൃദയവിശാലതയും കാണിക്കുക.

5. സംശയങ്ങൾ തുടരുന്നുവെങ്കിൽ സെക്സോളജിസ്റ്റിന്റെ സഹായം തേടുക. ശുഭാശംസകൾ

വിവർത്തനം:
അനിൽ മംഗലത്ത്
സാങ്കേതിക സഹായം:
എൻ.വി. രവീന്ദ്രനാഥൻ നായർ

Tags:
  • Sex Tips