Monday 18 March 2019 06:34 PM IST : By സ്വന്തം ലേഖകൻ

പശുവിൻ പാൽ കൊടുത്താൽ തൂക്കം കൂടില്ല, പൊടിപ്പാലും വിപരീത ഫലമുണ്ടാക്കും; മാറണം അമ്മമാരുടെ ഈ തെറ്റിദ്ധാരണകൾ

soumya

കുഞ്ഞുങ്ങൾക്ക് മുലപ്പാലാണ് ഏറ്റവും നല്ലതെന്നതിന് രണ്ടാമതൊരു അഭിപ്രായം ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും പൊടിപ്പാലിൽ അഭയം പ്രാപിക്കുന്നതാണ് പല അമ്മമാരുടേയും രീതി. എന്നാൽ ഇത് വിപരീത ഫലമായിരിക്കും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാക്കുന്നതെന്ന് പറയുകയാണ് ഡോക്ടർ സൗമ്യ എസ് സരിൻ. അനാവശ്യമായി മുലപ്പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ കൊടുത്തു തുടങ്ങിയാൽ കുഞ്ഞു പിന്നെ മുല കുടിക്കാൻ താല്പര്യം കാണിക്കില്ല, തൽഫലമായി മുലപ്പാലിന്റെ അളവ് ക്രമേണ കുറയുകയും ചെയ്യുമെന്നും ഡോക്ടർ പറയുന്നു. അമ്മമാരുടെ താളം തെറ്റിയ ഭക്ഷണ ക്രമങ്ങളും പലപ്പോഴും വിപരീത ഫലം ഉണ്ടാക്കാറുണ്ടെന്നും ഡോക്ടർ സൗമ്യ പറയുന്നു.

ആരോഗ്യസംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുന്ന ഹീലീങ് ടോൺസ് എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഇതുസബന്ധിച്ച് വിശദമായ കുറിപ്പുള്ളത്. പ്രസക്ത ഭാഗങ്ങൾ ചുവടെ;

ആദ്യദിവസങ്ങളിൽ അനാവശ്യമായി പൊടിപ്പാൽ കൊടുത്താൽ എന്ത് സംഭവിക്കും?

അമ്മക്ക് മുലപ്പാൽ നന്നായി വരാനുള്ള ഏറ്റവും വലിയ ഉത്തേജനം എന്തെന്നെറിയാമോ? സ്വന്തം കുഞ്ഞു മുല കുടിക്കുന്നത് തന്നെ. കുഞ്ഞു മുല വലിച്ചുകുടിക്കുന്തോറും മുലപ്പാൽ പുറപ്പെടുവിക്കുന്ന ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും മുലപ്പാലിന്റെ അളവ് ക്രമേണ കൂടുകയും ചെയ്യുന്നു. എന്നാൽ അനാവശ്യമായി മുലപ്പാലില്ല എന്ന കാരണം പറഞ്ഞു പൊടിപ്പാൽ കൊടുത്തു തുടങ്ങിയാൽ കുഞ്ഞു പിന്നെ മുല കുടിക്കാൻ താല്പര്യം കാണിക്കില്ല, തൽഫലമായി മുലപ്പാലിന്റെ അളവ് ക്രമേണ കുറയുകയും ചെയ്യും. ഇത് മുലക്കുപ്പിയിൽ കൂടി  കൊടുത്താൽ പറയുകയും വേണ്ട! കുഞ്ഞുങ്ങൾക്ക് എപ്പോഴും എളുപ്പവഴി ആണിഷ്ടം. മുലക്കുപ്പിയിൽ കുടിച്ചു ശീലിച്ചാൽ പിന്നെ കുഞ്ഞുങ്ങൾ അത് മാത്രമേ പിന്നീടും ഇഷ്ടപെടുകയുള്ളു. കാരണം നേരിട്ട് മുല വലിച്ചുകുടിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണത്. അതിനു nipple confusion എന്നാണ് പറയുന്നത്.ചുരുക്കിപ്പറഞ്ഞാൽ വെളുക്കാൻ തേച്ചത് പാണ്ടാകും!

എപ്പോഴാണ് പൊടിപ്പാൽ ഉപയോഗിക്കേണ്ടി വരുന്നത്?

ഒരു കാര്യം എല്ലായ്പോഴും ഓർമ  വെക്കുക, പൊടിപ്പാൽ മുലപ്പാലിന് പകരം കൊടുക്കാനുള്ള ഒരുആഹാരമല്ല . എന്നാൽ ചില സന്ദർഭങ്ങളിൽ അത് കൊടുക്കേണ്ടി വരാറുണ്ട് . ഉദാഹരണത്തിന്,  പാൽ വളരെ കുറവാകുന്ന അവസ്ഥയിൽ , അല്ലെങ്കിൽ അമ്മയുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിൽ… അതുകൊണ്ട്  തന്നെ അതിനെ ഒരു മരുന്നായി കാണുക. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അത് ഉപയോഗിക്കുക. കൃത്യമായ അനുപാതത്തിൽ വെള്ളവും പൊടിയും കലർത്തുക. സാധാരണയായി 30  മില്ലി വെള്ളത്തിൽ ഒരു സ്പൂൺ ആണ് കലർത്താറുള്ളത്. പൊടിയുടെ കൂടെ തന്ന സ്പൂൺ തന്നെ ഉപയോഗിക്കുക. 30  മില്ലി ഒരു ഔൺസ് ഗ്ലാസ് ഉപയോഗിച്ച് തന്നെ അളക്കുക.

മോശമായ ആഹാരക്രമങ്ങൾ:

പലപ്പോഴും പ്രസവിച്ചു കിടക്കുന്ന അമ്മമാരുടെ ഭക്ഷണരീതികൾ വളരെ വിചിത്രമായി തോന്നാറുണ്ട്. വെള്ളം അധികം കുടിക്കരുത്, ഫലവർഗങ്ങൾ കഴിക്കരുത്, പാല് കുടിക്കരുത്, മുട്ട കഴിക്കരുത് ….അങ്ങനെയൊക്കെ. ഇതിൽ ഏറ്റവും കൂടുതൽ പാലുല്പാദനത്തെ ബാധിക്കുന്നത് വേണ്ടവിധത്തിൽ അമ്മമാർ വെള്ളം കുടിക്കാത്തതാണ്. ദയവുചെയ്ത് ഒരു ദിവസത്തിൽ 3 മുതൽ 5 ലിറ്റർ വരെ വെള്ളം കുടിക്കുക. ധാരാളം ഫലങ്ങൾ കഴിക്കുക. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. മുട്ടയും പാലും കഴിക്കാം. മീനും ഇറച്ചിയും ആവാം , പാകത്തിന്. ഗൈനെക്കോളജിസ്റ് നിർദ്ദേശിച്ച വിറ്റാമിൻ ഗുളികകൾ മറക്കാതെ കഴിക്കുക.

പശുവിൻപാൽ/ ആട്ടിൻപാൽ എന്നിവ കൊടുക്കാമോ?

പിന്നെ കാണുന്ന ഒരു തെറ്റായ ധാരണയാണ് മറ്റു ജീവികളുടെ പാൽ കൊടുത്താൽ കുഞ്ഞിന് വേഗം തൂക്കം കൂടുമെന്നതു . ഒരു കാര്യം മനസിലാക്കൂ, പ്രകൃതി ഓരോ മൃഗത്തിനും ആവശ്യമായ തരത്തിലാണ് അവയുടെ പാൽ ക്രമീകരിച്ചിരിക്കുന്നത്. പശുവിൻപാൽ പശുക്കുട്ടിക്കുള്ളതാണ്. അതിന്റെ വളർച്ചക്കാവശ്യമായ ചേരുവകളാണ് അതിലുള്ളത്. പശുകുട്ടിക്കു വലുതായി ഡോക്ടറും എൻജിനീയറും ഒന്നും ആവേണ്ടല്ലോ ! അപ്പോൾ ബുദ്ധിവളർച്ചക്കാവശ്യമായ സംഗതികളും ആ പാലിൽ കുറവായിരിക്കും. എന്നാൽ അതിന്റെ അർത്ഥം പശുവിൻപാൽ കുഞ്ഞിന് കൊടുക്കുകയേ അരുത് എന്നല്ല! ഒരു വയസ്സ് കഴിഞ്ഞാൽ അത് കൊടുക്കാവുന്നതാണ്. അതിൽ നല്ല അളവിൽ  പ്രോടീൻ അടങ്ങിയിരിക്കുന്നു. എന്നാൽ പാലിൻവെള്ളം എന്ന പേരിലാണ് കുഞ്ഞുങ്ങൾക്ക് ഇത് കൊടുത്തു കാണാറ്. തെറ്റായ ശീലമാണത്.  വെള്ളം ചേർത്ത് പാലിനെ നേർപ്പിച്ചാൽ കഫക്കെട്ട് വരില്ല എന്നതാണ് ഇതിനു അമ്മൂമ്മമാർ പറയാറുള്ള ഒരു കാരണം, എന്നാലത് പൂർണമായും തെറ്റായ വിവരമാണ്. ഒന്നാമത്തെ കാര്യം മനസ്സിലാക്കേണ്ടത്, പാൽ ഒരിക്കലും കഫക്കെട്ട് ഉണ്ടാക്കുന്നില്ല എന്നതാണ്. ചില കുട്ടികൾക്ക് പാലിന് അലർജി കാണാറുണ്ട്. അത് പാലിന് മാത്രമല്ല, പലപ്പോഴും മറ്റു പല ആഹാരസാധനങ്ങൾക്കും കാണാറുണ്ട്. അത്രേയേയുള്ളു. അങ്ങിനെയുള്ള കുട്ടികൾ പാൽ ഉപയോഗിക്കേണ്ടതില്ല. അതിനർത്ഥം ലോകത്തുള്ള എല്ലാ കുട്ടികൾക്കും പാൽ കഫക്കെട്ടും അല്ലെർജിയും ഉണ്ടാക്കുന്നുവെന്നല്ല. പാൽ കുഞ്ഞുങ്ങളുടെ വളർച്ചക്ക് വളരെ ഉപകാരപ്രദമായ ഒരു പോഷകാഹാരമാണ്. എന്നാൽ നേർപ്പിക്കാതെ കൊടുക്കണമെന്ന് മാത്രം! ഒരു വയസ്സ് കഴിഞ്ഞു മൃഗപ്പാല് കൊടുത്തു തുടങ്ങാം.

ആട്ടിൻപാലാണോ പശുവിൻപാലാണോനല്ലത്?

അടുത്തതായി ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമിതാണ്. ആട്ടിൻപാൽ ഒരു തരത്തിലും  പശുവിൻ പാലിനേക്കാൾ മികച്ചതല്ല. എന്നാൽ പല പ്രശ്നങ്ങൾ ഉണ്ട് താനും. ആട്ടിൻപാൽ കുഞ്ഞുങ്ങളിൽ ഹീമോഗ്ലോബിന്റെ ഉത്പാദനം കുറച്ചു വിളർച്ച ഉണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഒഴിവാക്കുന്നതാണ് നല്ലത്.

പശുവിൻപാൽ/ ആട്ടിൻപാൽ എന്നിവ കൊടുക്കാമോ?

പിന്നെ കാണുന്ന ഒരു തെറ്റായ ധാരണയാണ് മറ്റു ജീവികളുടെ പാൽ കൊടുത്താൽ കുഞ്ഞിന് വേഗം തൂക്കം കൂടുമെന്നതു . ഒരു കാര്യം മനസിലാക്കൂ, പ്രകൃതി ഓരോ മൃഗത്തിനും ആവശ്യമായ തരത്തിലാണ് അവയുടെ പാൽ ക്രമീകരിച്ചിരിക്കുന്നത്. പശുവിൻപാൽ പശുക്കുട്ടിക്കുള്ളതാണ്. അതിന്റെ വളർച്ചക്കാവശ്യമായ ചേരുവകളാണ് അതിലുള്ളത്. പശുകുട്ടിക്കു വലുതായി ഡോക്ടറും എൻജിനീയറും ഒന്നും ആവേണ്ടല്ലോ ! അപ്പോൾ ബുദ്ധിവളർച്ചക്കാവശ്യമായ സംഗതികളും ആ പാലിൽ കുറവായിരിക്കും. എന്നാൽ അതിന്റെ അർത്ഥം പശുവിൻപാൽ കുഞ്ഞിന് കൊടുക്കുകയേ അരുത് എന്നല്ല! ഒരു വയസ്സ് കഴിഞ്ഞാൽ അത് കൊടുക്കാവുന്നതാണ്. അതിൽ നല്ല അളവിൽ  പ്രോടീൻ അടങ്ങിയിരിക്കുന്നു. എന്നാൽ പാലിൻവെള്ളം എന്ന പേരിലാണ് കുഞ്ഞുങ്ങൾക്ക് ഇത് കൊടുത്തു കാണാറ്. തെറ്റായ ശീലമാണത്.  വെള്ളം ചേർത്ത് പാലിനെ നേർപ്പിച്ചാൽ കഫക്കെട്ട് വരില്ല എന്നതാണ് ഇതിനു അമ്മൂമ്മമാർ പറയാറുള്ള ഒരു കാരണം, എന്നാലത് പൂർണമായും തെറ്റായ വിവരമാണ്. ഒന്നാമത്തെ കാര്യം മനസ്സിലാക്കേണ്ടത്, പാൽ ഒരിക്കലും കഫക്കെട്ട് ഉണ്ടാക്കുന്നില്ല എന്നതാണ്. ചില കുട്ടികൾക്ക് പാലിന് അലർജി കാണാറുണ്ട്. അത് പാലിന് മാത്രമല്ല, പലപ്പോഴും മറ്റു പല ആഹാരസാധനങ്ങൾക്കും കാണാറുണ്ട്. അത്രേയേയുള്ളു. അങ്ങിനെയുള്ള കുട്ടികൾ പാൽ ഉപയോഗിക്കേണ്ടതില്ല. അതിനർത്ഥം ലോകത്തുള്ള എല്ലാ കുട്ടികൾക്കും പാൽ കഫക്കെട്ടും അല്ലെർജിയും ഉണ്ടാക്കുന്നുവെന്നല്ല. പാൽ കുഞ്ഞുങ്ങളുടെ വളർച്ചക്ക് വളരെ ഉപകാരപ്രദമായ ഒരു പോഷകാഹാരമാണ്. എന്നാൽ നേർപ്പിക്കാതെ കൊടുക്കണമെന്ന് മാത്രം! ഒരു വയസ്സ് കഴിഞ്ഞു മൃഗപ്പാല് കൊടുത്തു തുടങ്ങാം.

കൂടുതൽ വായനയ്ക്ക്