Saturday 31 March 2018 04:33 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കല്‍ മുതല്‍ സൗന്ദര്യ സംരക്ഷണം വരെ; ആപ്പിള്‍ സൈഡര്‍ വിനഗറിനെ അറിയാം, ഉപയോഗിക്കാം

apple_cidar മോഡൽ: ഷീജിത്

മങ്ങിയ സുവർണ നിറത്തിൽ ഒരു ലായനി– പേര് ആപ്പിൾ സൈഡർ വിനഗർ ( എസിവി). അടുത്ത കാലത്തായി ഇതിനെക്കുറിച്ച്  കുറേയേറെ കേൾക്കുന്നുണ്ട്. അദ്ഭുതകരമായ ആരോഗ്യവിപ്ലവങ്ങൾ സ‍ൃഷ്ടിക്കുന്ന പാനീയമെന്നാണ് അനുഭവസ്ഥരുടെ വിധിയെഴുത്ത്. നൂറ്റാണ്ടുകളായി പാചകരംഗത്ത്  ഉപയോഗിക്കുന്ന എ സി വി  ഹെൽത്ത് സപ്ലിമെന്റ് ആയാണ് ഇ പ്പോൾ  ശ്രദ്ധ നേടുന്നത്. ശരീരഭാരം കുറയ്ക്കലും  ഡീ ടോക്സിഫിക്കേഷനും  ഉൾപ്പെടെ ഒട്ടേറെ ആരോഗ്യഗുണങ്ങളും ഇതു നൽകുന്നു.

ആപ്പിൾ ൈസഡർ വിനഗർ

നിർമാണപ്രക്രിയയിൽ ആപ്പിൾ ചതച്ചെടുക്കുകയാണാദ്യം. അതിൽ നിന്ന്  ലായനി വേർതിരിക്കുന്നു. തുടർന്ന് ബാക്ടീരിയ, യീസ്റ്റ് എന്നിവ ഈ ലായനിയിലേക്കു ചേർക്കുന്നു. ഇവ ആൽക്കഹോളിക് ഫെർമെന്റേഷനു  തുടക്കം കുറിക്കുന്നു. ഫ്രൂട്ട് ജ്യൂസിലെ പഞ്ചസാര ആൽക്കഹോളായി മാറുമ്പോഴാണ് സൈഡർ രൂപപ്പെടുന്നത്. ആസിഡ് ഫോമിങ് ബാക്ടീരിയ, അസറ്റിക് ആസിഡ്, മാലിക് ആസിഡ് എന്നിവയുടെ സഹായത്തോടെ ഈ ആപ്പിൾ സൈഡറിനെ ആപ്പിൾ സൈഡർ വിനഗറാക്കുന്നു.

എസിവി  പ്രധാനമായും രണ്ടു തരത്തിൽ വിപണിയിലുണ്ട്. ആവറേജ് ആപ്പിൾ സൈഡർ വിനഗർ വില കുറഞ്ഞതും പരിശുദ്ധവുമാണ്. സ്റ്റാൻഡാർഡ് ആപ്പിൾ സൈഡർ വിനഗറിനു വില കൂടുതലാണ്.

രോഗനിയന്ത്രണം

ചില ഗവേഷണങ്ങൾ പറയുന്നത് ആപ്പിൾ സൈഡർ വിനഗർ ആരോഗ്യഗുണങ്ങളേകുമെന്നാണ്. പോഷകഗുണങ്ങൾ പരിമിതമാണു താനും.
∙ പ്രമേഹം: ഇതിലെ അസറ്റിക് ആസിഡ് ആഹാരത്തിലെ കാർ
ബോെെഹഡ്രേറ്റിന്റെ ദഹനത്തെയും ശരീരത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് െെടപ്പ് 2 പ്രമേഹരോഗികൾക്കും പ്രീഡയബറ്റിസുകാർക്കും ഫലപ്രദമാണത്രേ.
∙ ഹൃദയാരോഗ്യം: ആപ്പിൾ സൈഡർ വിനഗറിലെ  േപാളിഫിനോൾ, അസറ്റിക് ആസിഡ് എന്നിവ
ഹൃദ്രോഗം തടയാനും െകാളസ്ട്രോൾ, െെട്രഗ്ലിസ‌െെറഡ്, വിഎൽഡിഎൽ, എൽഡിഎൽ എന്നിവ
കുറയ്ക്കാനും സഹായിക്കും.
∙ അമിതവണ്ണം: എസിവിയുടെ ആന്റിഒബിസിറ്റി ഗുണം ഭക്ഷണവിരക്തി കൂട്ടി അമിത വിശപ്പ് തടയും.  200–275 കാലറി വരെ  എസിവി  
കുറയ്ക്കും. ആഹാരത്തിനു മുൻപ് എസിവി കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നും.
∙ ദഹനം: എസിവിയിലെ അസറ്റിക് ആസിഡും പെക്റ്റിനും ആമാശയത്തിലെ ആസിഡിന്റെ അളവു കൂട്ടാനും ദഹനം നിയന്ത്രിക്കാനും വയറുവേദന കുറയ്ക്കാനും സഹായിക്കുന്നു.
∙ ചർമരോഗം: മുഖക്കുരു ഉൾപ്പെടെ യുള്ള  ചർമരോഗങ്ങൾക്കും (പ്രാണികളുടെ കടിക്കൽ, വിഷബാധ, സൂര്യാതപം, ചൊറിച്ചിൽ മുതലായവ) അരിമ്പാറ നീക്കം ചെയ്യാനും എസിവിയിലെ അസറ്റിക് ആസിഡ് സഹായകമാകാം. ആപ്പിൾ സൈഡർ വിനഗർ ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്തുമെന്നും പഠനങ്ങളുണ്ട്.
     ഒരു പഞ്ഞിക്കഷണത്തിൽ അൽപം എസിവി എടുത്തു ചർമപ്രശ്നമുള്ളിടത്തു വയ്ക്കാം. ചെറിയ കപ്പ് എസിവി െവള്ളത്തിൽ കലക്കി കുളിച്ചാൽ ചൊറിച്ചിലും ശരീരദുർഗന്ധവും മാറും.   
    മൂന്നു ടേബിൾ സ്പൂൺ എസിവി നാലു കപ്പു വെള്ളത്തിൽ ലയിപ്പിച്ച് ആഴ്ചയിൽ രണ്ടു തവണ മുടി കഴുകുന്നത് താരൻ തടയും. 50% വെള്ളം 50% എസിവി ഇവ യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടിയശേഷം ടവൽ കൊണ്ടു മുടി പൊതിയുക. 30 മിനിറ്റിനുശേഷം കഴുകുക. താരൻ മാറ്റാം.

അടുക്കളയിൽ

ഫ്ലേവറിങ് ഘടകമായി എസിവി  മുൻപേ തന്നെ അടുക്കളകളിൽ സ്ഥാനം നേടിയിട്ടുണ്ട്. ഹോം മരിനെയ്ഡ്സ്, സോസ്, സൂപ്പ്, സ്മൂതീസ് എന്നിവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാം. സാലഡ് ഡ്രസിങ്ങിന്  എസിവിക്കൊപ്പം അൽപം ഒലിവ് ഒായിലും ഗാർലിക് മസ്റ്റാർഡ് പേസ്റ്റും ആവശ്യമെങ്കിൽ ചേർക്കാം. ഹോം മെയ്ഡ് ബോൺ ബ്രോത് അല്ലെങ്കിൽ സൂപ്പ് ഉണ്ടാക്കുമ്പോൾ വിനഗർ ചേർത്തു തിളപ്പിച്ചാൽ എല്ലിലുള്ള പരമാവധി ധാതുക്കളെ വിനഗർ ഊറ്റിയെടുക്കും. ‌ബ്രോത്തിനെ ‌പോഷകസമൃദ്ധമാക്കും.

നേരിട്ടു കുടിക്കരുതേ...

എസിവി വളരെ അസിഡിക് ആയതിനാൽ നേരിട്ടു കുടിച്ചാൽ പല്ലിന്റെ ഇനാമലിലും വായിലും തൊണ്ടയിലും അന്നനാളത്തിലും ഉള്ള മൃദുകലകൾ  നശിക്കും. െെഡയൂറെറ്റിക്സ്, ലാക്സേറ്റീവുകൾ എന്നീ മരുന്നുകൾ കഴിക്കുന്നവരും  പ്രമേഹത്തിനും ഹൃദ്രോഗബാധയ്ക്കും മരുന്നു കഴിക്കുന്നവരും അമിതമായി എസിവി കുടിക്കരുത്. ഇത് മരുന്നുകളുമായി പ്രതിപ്രവർത്തിക്കും. െെടപ്പ് 2 ഡയബറ്റിസ് ഉള്ളവർ ഡോക്ടറുടെ അനുവാദത്തോടെ  ഉപയോഗിക്കുക. എസിവിയുടെ രുചിആർക്കും ഇഷ്ടമാകുന്നതല്ല എന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. അരുചി കൊണ്ടു മാത്രം എസിവി കുടിക്കുന്നതു നിർത്തുന്നവരുമുണ്ട്.

എത്ര  അളവു കഴിക്കാം?

കുറഞ്ഞ അളവിൽ 2–3 ടീസ്പൂൺ ആപ്പിൾ സൈഡർ വിനഗർ ഒരു വലിയ ഗ്ലാസ് വെള്ളത്തിൽ ചേർത്ത് വെറും വയറിലോ അല്ലെങ്കിൽ ആഹാരത്തിനു മുൻപോ കുടിക്കുന്നത് ദോഷമൊന്നും ചെയ്യില്ല.15– 30 മിലീ എന്നതാണു നിർദേശിക്കുന്നത്. ഒാരോ ടേബിൾ സ്പൂണിലും മൂന്നു കാലറി അടങ്ങിയിട്ടുണ്ടത്രേ. 

ആപ്പിൾ സൈഡറിന്റെ പുതിയ ആരോഗ്യനേട്ടങ്ങൾക്കായി പഠനങ്ങൾ പുരോഗമിക്കുന്നു.കാൻസർ തടയാനുള്ള എസിവിയുടെ മികവും വരുംകാലങ്ങളിൽ അറിയാം.



വിവരങ്ങള്‍ക്ക് കടപ്പാട് :സോളി ജെയിംസ് പള്ളിക്കാപ്പറമ്പിൽ, കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്