Saturday 15 September 2018 02:17 PM IST : By സ്വന്തം ലേഖകൻ

ദാമ്പത്യത്തിന് ഊർജം പകരാൻ 25 ‘മന്ത്രങ്ങൾ’; ആയുർവേദത്തിലൂടെ ലൈംഗിക ജീവിതം മധുരതരമാക്കാം

sex

കാണും തോറും വലുതാകുന്ന കടൽ പോലെയാണ് ലൈംഗികത. ചിലർ അതിന്റെ തീരത്തിരിക്കുമ്പോൾ മറ്റു ചിലർ രതിയുടെ തിരകളിൽ ഇറങ്ങിച്ചെന്ന് രസിക്കുന്നു. രണ്ടുപേരും കടൽ കാണുന്നുണ്ടെങ്കിലും അ റിഞ്ഞ് ആഘോഷിക്കാൻ തിരകളിലേക്കു ഇറങ്ങിച്ചെല്ലുക തന്നെ വേണം.

ഏതു കിടപ്പറയിലും നിലാവൊഴുകുന്നത് ലൈം ഗികത മധുരമാകുമ്പോഴാണ്. ചിലർ കടലിനെ പേടിച്ച് തീരത്തിരിക്കും പോലെ വിരസമായി കിട പ്പറയിലിരിക്കുന്നു. പലപ്പോഴും അറിവില്ലായ്മ മാത്ര മാകും ഈ ഭയത്തിനു പിന്നിലുള്ള കാര്യം. ചില പ്പോൾ ശാരീരിക അസുഖങ്ങളും മാനസികമായ അ കൽച്ചകളുമാകാം കാരണം. കാരണമെന്തായാലും അത് കൊണ്ടുചെന്നെത്തിക്കുന്നത് വിരസമായ ദാ മ്പത്യത്തിലേക്കാണ്.

ചിലരാകട്ടെ പരിഹാരം തേടി ഒാടിത്തുടങ്ങും. അ പൂർണമായ അറിവിന്റെ കുഴികളിൽ ചാടി പുറത്തിറങ്ങാനാകാതെ പെട്ടു പോകുന്നവരുണ്ട്. വില കൂടിയ മരുന്നുകൾ കഴിച്ച് വലിയ രോഗികളായി പോകുന്നവ രുണ്ട്. നിരാശയും നിശബ്ദമായ തേങ്ങലുകളും മാ ത്രമാകും പലപ്പോഴും ബാക്കിയാകുന്നത്.

എന്നാൽ നല്ല ലൈംഗികതയ്ക്ക് ആയുർവേദത്തിൽ ചിട്ടകളും ചികിത്സകളും ഉണ്ട്. ആഹാരം, നിദ്ര, ലൈംഗികത– ജീവിതത്തെ നിലനിർത്തുന്ന മൂന്നു തൂണുകളാണിതെന്ന് ആയുർവേദം പറയുന്നു. ആഹാരക്കുറവും ഉറക്കക്കുറവും എങ്ങനെയാണോ ജീവിതത്തെ താളം തെറ്റിക്കുന്നത് അതുപോലെ ത ന്നെയാണ് ലൈംഗിക ജീവിതത്തിലെ തകരാറുകൾ വ്യക്തി യെ ബാധിക്കുക. സംതൃപ്തമായ കുടുംബ ജീവിതം മരുന്നു പോലെ പ്രാധാന്യമുള്ളതാണെന്ന് ചികിത്സയി ൽ പറയുന്നുണ്ട്.

വീട്ടിൽ തന്നെയുള്ള ചില തിരുത്തലുകളിലൂടെ ലൈംഗിക തയുടെ നഷ്‍ടപ്പെട്ട നിറം വീണ്ടെടുക്കാനാകും. ഇതാ രതി മ നോഹരമാക്കാനുള്ള ചില ആയുർവേദ വഴികൾ...

s3

ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

മനസ്സിനെ തേച്ചുമിനുക്കി ശുദ്ധമാക്കുക. ഇതാണ് ആദ്യം ചെയ്യേണ്ടത്. ‘വിഷാദോ, രോഗ വർധനാ...’ വിഷാദം രോഗം വർധിപ്പിക്കും എന്നാണ് ആയുർവേദം പറയുന്നത്. നി ങ്ങൾ എന്തൊക്കെ ആഹാര ശീലങ്ങൾ തുടർന്നാലും എന്തൊക്കെ മരുന്നു കഴിച്ചാലും നിങ്ങളുടെ മനസ്സിൽ സന്തോഷവും സംതൃപ്തിയുമില്ലെങ്കിൽ ഇതൊന്നും ഫലം ചെയ്യില്ല.

രോഗം എന്നു പറയുന്നത് ശരീരത്തിൽ കാണപ്പെടുന്ന സ്ഥിതിയാണെങ്കിൽ അതിന്റെ തുടക്കം മനസ്സിൽ നിന്നാണ്. മാനസികമായ സംതൃപ്തിയില്‍ നിന്നേ ചികിത്സയും ഫലിക്കൂ. അതുകൊണ്ട് പങ്കാളിയും നിങ്ങളും തമ്മിലുള്ള ബന്ധം വളർത്തുകയാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്.

കഴിക്കുന്ന ഭക്ഷണത്തിലെ ചില മാറ്റങ്ങള്‍ തന്നെ ആരോഗ്യ മുള്ള ലൈംഗികതയിലേക്കുള്ള ആദ്യ ചുവടുകളാണ്. ലൈം ഗിക ബലഹീനതകൾക്കുള്ള ആയുർവേദ ചികിത്സയാണ് വാ ജീകരണം. ഇതിൽ ശുക്ലവർധനവുണ്ടാക്കുന്നതും ലൈംഗികസംത‍ൃപ്തിയുണ്ടാക്കുന്നതും സന്താനോൽപാദനവും എല്ലാം ഉൾപ്പെടുന്നു. അതുപോലെ യൗവനം നിലനിർത്താനുള്ളതാണ് രസായന ചികിത്സ.

ചികിത്സയായിട്ടല്ലെങ്കിലും വാജീകരണ, രസായന സ്വഭാവ മുള്ള ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ലൈംഗികാരോഗ്യത്തെ വർധിപ്പിക്കും. ഉദാഹരണത്തിന് കിടക്കുമ്പോൾ ദിവസേന പാലു കുടിച്ചാൽ അത് വാജീകരണം ഉണ്ടാക്കും. ശുക്ലത്തെ വർധിപ്പിക്കും. നെയ്യ് ഒരേ സമയം വാ ജീകണവും രസായനവുമാണ്. അതുപോലെ ഉഴുന്ന് വാജീക രണ സ്വഭാവമുള്ള ആഹാരമാണ്.

ഇതൊക്കെ സ്ഥിരമായി ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാൽ ഒാരോരുത്തരുടെയും ശാരീരികമായ അവസ്ഥകൾക്കനുസരിച്ചാണ് ഇത്തരം ആഹാരങ്ങൾ ശീലമാക്കേണ്ടത്.

ആരോഗ്യമുള്ള ലൈംഗിക ജീവിതത്തിനായി മാനസികവും ശാരീരികവുമായി എങ്ങനെയാണ് ഒരുങ്ങേണ്ടത്?

സുഖകരമായ രതിക്കുവേണ്ടി മനസ്സെങ്ങനെ ഒരുക്കണമെന്ന് ആയുർവേദം പറഞ്ഞു തരുന്നുണ്ട്. സമാന മനസ്സ്, സമാന ചിന്തകൾ, ശൃംഗാരചേഷ്ടകൾ, ഇ ഷ്ടങ്ങൾ തുറന്നു പറയുന്നത് ഒക്കെ പുരുഷന് ശു ക്ലവർധനയുണ്ടാക്കുന്നു എന്നാണ് സംഹിതകളി ലുള്ളത്. അതുപോലെ തന്നെ ദീർഘനേരം സ്നേഹ പ്രകടനങ്ങൾ നടത്തുന്നതും നന്നായി സംസാരിക്കുന്നതും കരുതലും ഒക്കെയാണ് സ്ത്രീകൾക്കിഷ്ടം. വിളിക്കുന്ന പേരിൽ പോലും പ്രാധാന്യമുണ്ടത്രെ. ഇത്തരം കാര്യങ്ങളൊക്കെ ഒരുപോലെ വാജീകരണവും രസായനവുമാണ്.

അന്തരീക്ഷം പോലും പ്രാധാന്യമർഹിക്കുന്നു. ഇന്ദ്രിയങ്ങളെ സംതൃപ്തിപ്പെടുത്തുന്ന കാഴ്ചകൾ, കേൾവികൾ... അലങ്കരിച്ച സ്ഥലത്തിരുന്ന് ഇഷ്ട ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കുന്നത് ഒക്കെ ലൈംഗികതയെ രസകരവും പ്രീതികരവുമാക്കും.

സന്തോഷകരമായ രതിസുഖത്തിന് ഇത്തരം തയാറെടുപ്പുകൾ വേണം. പരസ്പരം മനസ്സിലാക്കാതെ കടന്നു കയറേണ്ടതല്ല അത്. ഒരാളുടെ വേ ഗത്തെ തീർക്കാനുള്ളതു മാത്രമല്ല ദാമ്പത്യ ജീവിതമെന്ന് ഇരുകൂട്ടരും തിരിച്ചറിയണം.

ശാരീരികമായ ഒരുക്കങ്ങളും ആവശ്യമാണ്. രോ ഗമുണ്ടെങ്കിൽ രതിയാത്ര സുഖകരമാകണമെന്നില്ല. അതുകൊണ്ടുതന്നെ അത്തരം രോഗങ്ങൾക്കു ചികിത്സ തേടുക. ആരോഗ്യ സംരക്ഷണത്തിനുള്ള ഒൗഷധങ്ങൾ ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.

SM593279

ലൈംഗിക ജീവിതത്തിൽ ആഹാരവുമായി ബന്ധപ്പെട്ട ചിട്ടകൾ എന്തെല്ലാം?

ആഹാരമായും ശീലവുമായും ബന്ധപ്പെട്ട ചിട്ടകളുണ്ട്. ശരീരം എന്നാൽ ആഹാരത്തിൽ നിന്നു ഉണ്ടാകുന്നതാണ്. ഉപനിഷത്തിൽ പറയുന്നത് കഴിക്കുന്ന ആഹാരത്തിന്റെ ഒരു ഭാഗം ശരീരത്തെയും സൂക്ഷ്മമായ മറ്റൊരു ഭാഗം മനസ്സിനെയും പോഷിപ്പിക്കുന്നു എന്നാണ്.

വാജീകരണത്തിനു സഹായിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക. വാജം എന്നു പറയുന്നത് ശുക്ലം എന്നാണ് അർഥം. വാജീകണം എന്നാൽ ശുക്ലത്തെ വർധിപ്പിക്കുന്നത് എന്നാണർഥം. ശുക്ല ധാതുവിന്റെ കുറവുള്ള ആൾക്കാണ് വാ ജീകരണം ആവശ്യമായി വരുന്നത്.

ഇങ്ങനെ കുറവുള്ളവർ അപഥ്യമായ വിപരീത സ്വഭാവമുള്ള വസ്തുക്കൾ ആഹാരത്തിൽ നിന്ന് ഉപേക്ഷിക്കുകയാണു നല്ലത്. എരിവ് ഉഷ്ണവും രൂക്ഷവുമാണ്. അതു കൊണ്ട് മസാ ല അധികമായ, എരിവു കൂടുതലുള്ള ഭക്ഷണങ്ങൾ തുടർച്ചയായി കഴിക്കുന്നത് ലൈംഗിക ഊർജത്തെ ബാധിച്ചേക്കാം. സ്ൈപസിയായ ആഹാരം ശീലമാക്കുന്നത് വന്ധ്യതയ്ക്കു വരെ കാരണമായേക്കാം.

വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്ന് മാറി വരുന്ന ആഹാര ശീലമാണ്. ആഹാരത്തിലൂടെ നല്ല അളവിൽ വിഷാംശം നമ്മുടെ ഉള്ളിലെത്തുന്നുണ്ട്. ജങ്ക് ഫൂഡുകളിൽ നിന്നും വറപൊരി സാധനങ്ങളിൽ നിന്നുമൊക്കെ ലൈംഗിക ആരോഗ്യത്തെ താറുമാറാക്കുന്ന പല ഘടകങ്ങളും ഉള്ളിലെത്തുന്നു. ഇത്തരം ഉഷ്ണസ്വഭാവമുള്ള ഭക്ഷണ രീതികളിൽ നിന്നു മാറിനിൽക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

വാജീകരണത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ?

ശുക്ലത്തെ വർധിപ്പിക്കുന്ന ചികിത്സയാണ് വാജീകര ണം. വാജീകരണത്തിനു സഹായിക്കുന്ന വസ്തുക്ക ൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ലൈംഗിക ജീ വിതത്തെ സമ്പുഷ്ടമാക്കും.

സാധാരണ നിലയ്ക്കു കഴിക്കുന്ന ഭക്ഷണങ്ങള്‍ വാജീക രണം ഉണ്ടാക്കും. കൊഴുപ്പും മധുരവുമുള്ള ആഹാരങ്ങൾ ശീല മാക്കാം. പാലും നെയ്യും നിത്യവും കഴിക്കാം. (മറ്റ് അസുഖങ്ങളൊന്നും ഇല്ലെങ്കിൽ) ആടിന്റെ മാംസം വാജീകരണത്തിനു സഹായിക്കും. പക്ഷേ, പാകം ചെയ്യുമ്പോൾ മസാലക്കൂട്ട് അ ധികമാകരുത്. ബദാം, ഉഴുന്നുപരിപ്പ്, ഈന്തപ്പഴം, നെല്ലിക്ക, ത്രിഫല, മുരിങ്ങക്കുരു തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്താം. ഒപ്പം ഒൗഷധങ്ങളും ശീലിക്കാം. ച്യവനപ്രാശവും ബ്രാ ഹ്മ രസായനവും ശുക്ലവർധനയ്ക്ക് നല്ലതാണ്

നായ്ക്കുരണ പരിപ്പ് കഴിക്കുന്നതും, ഉഴുന്ന് പാകം ചെ യ്തത് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. അ മുക്കുരം പൊടിച്ച് ഒരു ചെറിയ സ്പൂൺ വീതം പാലിൽ കല ക്കി കുടിക്കുന്നതും ഗോതമ്പുപൊടി ഒരു ചെറിയ സ്പൂൺ പാലിൽ കലക്കി കുടിക്കുന്നതും വാജീകരണത്തിനു സഹാ യകമാണ്. അതുപോലെ പാൽമുതുക്ക് കിഴങ്ങ് നീരെടുത്തോ പാലിൽ ഇട്ടു തിളപ്പിച്ചോ കഴിക്കാവുന്നതാണ്.

പാൽമുതുക്കും ത്രിഫലയും അമുക്കുരവുമൊക്കെ എല്ലാ ആയുർവേദമരുന്നു കടകളിലും ലഭിക്കും. എന്നാൽ ഒാരോരു ത്തരുടെയും ശരീരം വ്യത്യസ്തമായിരിക്കും. അതുകൊണ്ടു ത ന്നെ എല്ലാ ഒൗഷധങ്ങളും ഒരുപോലെ എല്ലാവരിലും പ്രയോ ജനം ചെയ്യണം എന്നില്ല.

SM568933

മികച്ച ലൈംഗിക ജീവിതത്തിന് കൗമാരകാലം മുതലേ ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകൾ എന്തൊക്കെയാണ്?

ചിട്ടകളെക്കാൾ സ്വന്തം ശരീരത്തെക്കുറിച്ച് ശരിയായ അറിവു നേടേണ്ടത് കൗമാരകാലത്താണ്. ഒൗഷധമല്ല, അവബോധമാ ണ് വേണ്ടത്. ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പിൽക്കാലത്ത് രോഗങ്ങളെ സ്വാഗതം ചെയ്യുന്നത്. പല സംശയങ്ങൾക്കും ആ കാലത്ത് കൃത്യമായ ഉത്തരം കി ട്ടാത്തതു കൊണ്ട് ദാമ്പത്യ ജീവിതം താറുമാറായി പോയ വരുമുണ്ട്. ഇത്തരം അറിവില്ലായ്മകൾ കൗമാരകാലത്ത് പ ലപ്പോഴും ലൈംഗിക കുറ്റബോധത്തിനു കാരണമാകുന്നു. ‌ഉ റക്കത്തിലുള്ള സ്ഖലനം മുതൽ പലതും പാപമായിട്ടു ചിന്തിക്കുന്നവരുണ്ട്.

എങ്ങനെയാണ് ലൈംഗിക പ്രക്രിയകൾ നടക്കേണ്ടത്, എ ന്തൊക്ക കാര്യങ്ങൾ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ‌‌അഷ്ടാംഗ ഹൃദയത്തിൽ പറയുന്നുണ്ട്. വിവാഹം കൊണ്ട് ലൈംഗികത സാധിപ്പിക്കാം എന്നാണ് അതിൽ പറയു ന്നത്. പരസ്ത്രീ ബന്ധവും മൃഗരതി പോലുള്ള വൈക‍ൃതങ്ങ ളും രോഗഹേതുവാകുന്നു എന്നും പറഞ്ഞിരിക്കുന്നു.

ഇപ്പോഴത്തെ കൗമാരക്കാർക്കു ലഭിക്കുന്ന മിക്ക ലൈംഗിക വിജ്‍ഞാനവും അശ്ലീല വിഡിയോകളിൽ നിന്നാണ്. ഇത് പല അബദ്ധങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ലൈംഗിക വിദ്യാഭ്യാസം വളരെ പ്രധാന്യം അർഹിക്കുന്നു. ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും അതെന്തു കൊണ്ടാ ണുണ്ടാകുന്നതെന്നും അവർക്ക് പറഞ്ഞു കൊടുക്കാൻ മാ താപിതാക്കൾ തന്നെ മുൻകൈയെടുത്ത് ഇതിനുള്ള സാഹച ര്യം ഉണ്ടാക്കണം.

തെറ്റായ അറിവോ കെട്ടിച്ചമച്ച കഥകളോ കൗമാരത്തിൽ അവരുടെ മനസ്സിനെ കീഴടക്കും മുന്നേ ശരിയേതാണോ അ തവരിലേക്ക് എത്തിക്കുകയാണ് നല്ലത്.

ഒപ്പം ആഹാരത്തിലും ദിനചര്യകളിലും ചിട്ടയുണ്ടാക്കിയെടുക്കണം. ഉറക്കത്തിനും രാവിലെ എഴുന്നേൽക്കുന്നതിനും ചി ട്ടയുണ്ടാക്കണം. ആഹാരം, ഉറക്കം, ലൈംഗികത– ഈ മൂന്നു തൂ ണിനു മുകളിലാണ് ആരോഗ്യമെന്ന വീടു കെട്ടിയിരിക്കുന്നത് എന്നു തിരിച്ചറിയുക. ഇതിൽ ഒരു തൂണിനു തകരാർ വന്നാൽ ആരോഗ്യം തകരാറിലാകും. ഒപ്പം കൃത്യമായ വ്യായാമവും വേണം. കൗമാര കാലം മുതൽക്കേ ഇത്തരം കാര്യങ്ങളിൽ ശ്ര ദ്ധയുണ്ടെങ്കിൽ വന്ധ്യത ഉൾപ്പടെയുള്ള പല കുഴപ്പങ്ങളെയും അകറ്റിനിർത്താം.

ഏതൊക്കെ ഋതുവിലാണ് ലൈംഗിക ജീവിതം കൂടുതൽ ഉണരുന്നത്?

കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യന്റെ ശരീരത്തിലും മനസ്സിലും വ‍ൃദ്ധിക്ഷയങ്ങൾ ഉണ്ടാകുന്നുണ്ട്. വസന്തം, ഗ്രീഷ്മം, വർഷം, ശരത്, ശിശിരം, ഹേമന്തം...എന്നീ ആറ് ഋതുക്കളിൽ ഗ്രീഷ്മവും വർഷവും രതിക്ക് കടുത്ത നിയന്ത്രണങ്ങളാണ് ആയുര്‍‌വേദം കൽപിക്കുന്നത്.

അമിത താപം ഉണ്ടാക്കുന്ന നിർജലീകരണം മൂലം ലവണ നഷ്ടമുണ്ടാക്കുന്നത് ക്ഷീണവും ത ളർച്ചയും കൂട്ടും. സൂര്യതാപം ഏറ്റവും ഉയർന്നു നി ൽക്കും ഗ്രീഷ്മ കാലത്ത് ചൂടുള്ള കാലാവസ്ഥ ശ രീരത്തെ ക്ഷീണിപ്പിക്കുകയും ലൈംഗിക താൽപര്യ ങ്ങൾ കുറയ്ക്കുകയും ചെയ്യും. അതുകൊണ്ടു ത ന്നെ വേനൽക്കാലത്ത് ലൈംഗികത അധികം വേണ്ട.

മിതമായ കാലാവസ്ഥയാണ് ലൈംഗികതയ്ക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടു തന്നെ വ സന്തവും ഹേമന്തവും ശിശിരവുമൊക്കെയാണ് ലൈംഗികതയ്ക്ക് അനുയോജ്യമായ ഋതുക്കൾ. ഈ സമയത്ത് ലൈംഗികമായ ഉത്തജനവും താൽപ ര്യവും കൂടും.

അഷ്ടാംഗഹൃദയത്തിൽ പറയുന്നത്, വാജീകര ണ ഒൗഷധങ്ങൾ വിധിപ്രകാരം സേവിച്ചു തൃപ്തിപ്പെട്ടിരിക്കുന്നവൻ ഹേമന്തശിശിരങ്ങളിൽ കാമമുള്ളിടത്തോളം കേളികളിൽ ഏർപ്പെടാമെന്നാണ്. അതുപോലെ വസന്തം, ശരത് ഈ ഋതുക്കളിൽ മൂ ന്നു ദിനത്തിലൊരിക്കലും വർഷം, ഗ്രീഷ്മം ഈ ഋ തുക്കളിൽ പതിനഞ്ചു ദിവസത്തിലൊരിക്കലും കേ ളികളിലേർപ്പെടാമത്രെ.

 

SM255328

കൗമാരത്തിൽ പാലിക്കേണ്ട ഭക്ഷണ രീതികൾ എന്തൊക്കെയാണ് ?

കൗമാരകാലത്ത് നോർമൽ ഡയറ്റ് തന്നെയാണ് നല്ലത്. ശുക്ലത്തെ വർധിപ്പിക്കാന്‍ സഹായകമായതൊന്നും ആൺകുട്ടികൾ കഴിക്കേണ്ട ആവശ്യമില്ല. രോഗം ഉണ്ടെങ്കിലല്ലേ മരുന്നു കഴിക്കേണ്ടൂ. പക്ഷേ, പോഷക സ മൃദ്ധമായ ഭക്ഷണശീലവും വ്യായാമവും ആവശ്യമാണ്.

രക്തക്കുറവ് ഈ കാലഘട്ടത്തിൽ ഉണ്ടാകാം. ഹോർമോണുകൾ എല്ലാം പ്രവർത്തനക്ഷമമായ സമയമാണ്. അതുകൊണ്ടു തന്നെ പോഷകസമൃദ്ധമായ ഭക്ഷണം ഉ ൾപ്പെടുത്തണം.

ആഹാരശീലങ്ങളിൽ മാറ്റം വരുത്താം. എരിവും പു ളിയും അമിതമായ ആഹാരങ്ങളും ജങ്ക് ഫൂഡുകളും ശീലമാക്കാതിരിക്കുക. അച്ചാർ, എണ്ണയിൽ വറുത്ത പല ഹാരങ്ങൾ ഇവ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കാതി രിക്കുക. കിട്ടുമ്പോൾ കഴിക്കുക എന്നല്ലാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശീലിക്കുക.

നെയ്യും പാലും മാംസവുമൊക്കെ ആഹാരത്തിൽ ഉൾപ്പെടുത്താം. കൂശ്മാണ്ഡ(കുമ്പളങ്ങ) രസായനമോ ച്യ വനപ്രാശമോ ശീലമാക്കാം. നെല്ലിക്ക എല്ലാ തരത്തിലുള്ള സെല്ലുകളെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. രാത്രി കിടക്കും മുന്നേ രണ്ടു നെല്ലിക്ക കഴിക്കുക. നെല്ലിക്ക തേനിലിട്ടുവച്ചും കഴിക്കാം. ഒരു ചെറിയ സ്പൂണ്‍ ത്രിഫല നെയ്യോ തേനോ ചേർത്ത് കഴിക്കാം.

സർവ രസാഭ്യാസമാവണം ആഹാരം എന്നാണ് ആ യുർവേദം അനുശാസിക്കുന്നത്. അതായത് ഉപ്പ്, മധുരം, പുളി... തുടങ്ങി എല്ലാ രസങ്ങളും ഒരുപോലെ കഴിക്കുക. ഏതെങ്കിലും ഒരു രുചി മാത്രം കൂടുതൽ കഴിച്ചാൽ അത് കുഴപ്പങ്ങളുണ്ടാക്കും.

ഉദ്ധാരണ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?

മാനസികവും ശാരീരികവുമായ കാര്യങ്ങള്‍ ഉദ്ധാരണ പ്രശ്നങ്ങൾക്കു കാരണമായേക്കാം. കുറ്റബോധമോ വിഷാദമോ മറ്റേതെങ്കിലും രോഗത്തിന്റെ തളർച്ചയോ തുടങ്ങി മാനസികമായ പല കാരണങ്ങൾ കൊണ്ട് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാകാം ഇത് സൈക്കോ അനാലിസിസ് നടത്തി പരിഹരിക്കാം.

ശാരീരിക ചികിത്സയിൽ ശരീരത്തിന് എന്താണു സംഭവി ച്ചതെന്നു തിരിച്ചറിയണം. ശുക്ലത്തിന്റെ കുറവാണെങ്കില്‍ പുഷ്ടിപ്പെടുത്താനുള്ള ഭക്ഷണങ്ങളും ഒൗഷധങ്ങളും ഉണ്ട്. ഇതിനു സഹായിക്കുന്ന ചില ഒൗഷധങ്ങൾ വീട്ടിലും പരീക്ഷിക്കാം. ഇവയിൽ പലതും അങ്ങാടി മരുന്നുകടയിൽ ലഭ്യ മായവയുമാണ്.

∙ ഒരു ഗ്ലാസ് പാലിൽ നാലിരട്ടി വെള്ളം ചേർത്ത് അര ചെ റിയ സ്പൂൺ വീതം നായ്ക്കുരണപരിപ്പ് പൊടിച്ചതും എള്ളും ചേർത്ത് തിളപ്പിക്കുക. ഇത് ഒരു ഗ്ലാസാക്കി വറ്റിച്ച് കിടക്കും മുന്നേ കുടിക്കുക.

∙മൂന്നോ നാലോ സ്പൂൺ ഉഴുന്ന് വേവിച്ച് ആറിയതിനു ശേഷം അര ചെറിയ സ്പൂൺ വീതം തേനും നെയ്യും ചേർത്ത് രാത്രിയില്‍ കിടക്കും മുമ്പ് കഴിക്കുക. പുറമേ പാലും കുടിക്കുക.

∙ഒരു ഗ്ലാസ് പാലിൽ നാലു ഗ്ലാസ് വെള്ളമൊഴിച്ച് ഒരു ചെറിയ സ്പൂൺ അമുക്കുരം പൊടിച്ചതു ചേർത്ത് വറ്റിച്ച് ഒരു ഗ്ലാസാക്കി മാറ്റി പഞ്ചസാരയും ചേർത്ത് കുടിക്കുക.

∙ഒരു ടീസ്പൂൺ പാൽമുതുക്കിൻ കിഴങ്ങിന്റെ പൊടി അര ചെറിയ സ്പൂൺ വീതം തേനും നെയ്യും ചേർത്ത് രാത്രി കി ടക്കുമ്പോൾ കഴിക്കുക.

∙ ഒരു ചെറിയ സ്പൂൺ ഇരട്ടിമധുരം പൊടിച്ചത് അര ചെറിയ സ്പൂൺ വീതം തേനും നെയ്യും ചേർത്ത് കഴിക്കുക

∙തൈരിന്റെ പാട തുണിയിൽ അരിച്ചെടുത്ത് പഞ്ചസാരയും നാലോ അഞ്ചോ ചെറിയ സ്പൂൺ നവര അരിച്ചോറും ചേർത്ത് കഴിക്കുക.

∙ അര ചെറിയ സ്പൂൺ വീതം ശതാവരിക്കിഴങ്ങ്, നായ്ക്കുരണപ്പരിപ്പ്, ഉഴുന്ന്, ഞെരിഞ്ഞിൽ എന്നിവ എടുത്ത് പാലിൽ വേവിച്ച് രാത്രിയിൽ കുടിക്കുക. മേൽപറഞ്ഞവയിൽ ഉചിതമായ ഒന്ന് തിരഞ്ഞെടുക്കാം. എല്ലാ ദിവസവും കഴിക്കുന്നതു കൊണ്ടും കുഴപ്പമില്ല. ധാതുപുഷ്ടിയും ബലവും മാനസിക സന്തോഷത്തിനും ഒക്കെ ഇതു കഴിക്കുന്നത് നല്ലതാണ്. സ്ത്രീകൾക്കും കഴിക്കാം. ഇതൊക്കെ ചെയ്യുമ്പോഴും മാനസിക പൊരുത്തവും പരസ്പര ആകർഷകത്വവും സ്നേഹസമൃദ്ധമായ പെരുമാറ്റവും ലാളനകളും ആവശ്യമാണ്.

S2

ലൈംഗികതയോടുള്ള ഭയം ഇല്ലാതാക്കി മനസ്സൊരുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?

ലൈംഗികതയെ കുറിച്ച് അറിയുക മാത്രമാണ് അതിനുള്ള മാ ർഗം. ലൈംഗികത നിഷേധിക്കപ്പെടേണ്ടതല്ലെന്നും അതിലൂടെയാണ് മോക്ഷമെന്നും വാത്സ്യായനൻ പറയുന്നു. അത്രയും സന്തോഷപ്രദമാണ് ലൈംഗികത. ആനന്ദത്തിന്റെ പാരമ്യം.

അതു ഭയപ്പെടേണ്ടതല്ല, ആസ്വദിക്കേണ്ട ഒന്നാണെന്ന് തിരിച്ചറിയുക. മനുഷ്യന്റെ കാമനകളെ സംതൃപ്തിപ്പെടുത്തുക തന്നെ വേണം. ശരിയാംവണ്ണം രോഗമില്ലാതെ, സ ന്തോഷത്തോടെ ഇതെങ്ങനെ ചെയ്യാം എന്നതു മാത്രമേ ചി ന്തിക്കേണ്ടതുള്ളൂ.

ഇതൊക്കെ ആചരിക്കുന്നതും അനുസരിക്കുന്നതും കാലത്തിന് അനുസരിച്ച് വ്യത്യസ്തപ്പെടുത്തണം എന്നാണ് ആ യുർവേദ ആചാര്യനായ ചരകൻ പറഞ്ഞിട്ടുള്ളത്. സമൂഹം ഇ ന്നെങ്ങനെയാണോ അതിനനുസരിച്ച് ചിട്ടകളിൽ വ്യത്യാസം വരുത്തണം. പണ്ടുള്ള രീതിയിൽ ലൈംഗികതയെ കണ്ടതു പോ ലെയല്ലാതെ കാലത്തിനു അനുസൃതമായ മാറ്റങ്ങൾ അതി ലും കൊണ്ടുവരാം. എന്നാൽ വ്യവസ്ഥിതിക്കും സംസ്കാരത്തിനും തകരാറുണ്ടാക്കുന്ന രീതിയിലാകരുതെന്നെ ഉള്ളൂ.

വാജീകരണ സ്വഭാവമുള്ള ഭക്ഷണങ്ങൾ ശ രീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

ശരീരത്തിൽ ഏഴു ധാതുക്കളാണുള്ളത്– രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം. രസത്തിൽനിന്നു രക്തവും അതിൽ നിന്നു മാംസവും മാംസത്തിൽ നിന്ന് മേദസ്സും മേദസ്സിൽ നിന്ന് അസ്ഥിയും അതിൽ നിന്ന് മജ്ജയും മജ്ജയിൽ നിന്ന് ശുക്ലവും ഉണ്ടാകുന്നു. അതായത്, ശരീരത്തിന്റെ മൊത്തം സാരമാണത്. അതുകൊണ്ടാണ് മറ്റൊരു പ്രജയെ സൃഷ്ടി‌ക്കുമ്പോൾ എല്ലാ ധാതുക്കളുടെ ഗുണവും അതിലേ ക്കു വരുന്നത്. അതുകൊണ്ടു തന്നെ ശുക്ളധാതുവിനെ വ ർധിപ്പിക്കാൻ മറ്റെല്ലാ ധാതുക്കളുടെയും പുഷ്ടിയിലൂടെയേ സാധിക്കുകയുള്ളൂ.

ഈ ധാതുക്കളെല്ലാം ആഹാരത്തിൽ നിന്നാണ് ഉണ്ടാകുന്നത്. വാജീകരണ സ്വഭാവമുള്ള ആഹാരങ്ങൾ ഇതിനു വേ ണ്ട പോഷണം നൽകും. ആയുർവേദം ശീത, സ്നിഗ്ധമായ ഭക്ഷണമാണ് ശുക്ലധാതുപുഷ്ടിക്ക് കൽപിച്ചിരിക്കുന്നത്.

നേന്ത്രപ്പഴം, മുന്തിരി, മുരിങ്ങ, വഴുതനങ്ങ, വെണ്ടയ്ക്ക, ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട് ഇവ ധാതുപുഷ്ടിക്ക് സഹായി ക്കുന്നു. ശരീരഭാഗങ്ങളോട് രൂപസാമ്യമുള്ള (സിഗ്‌നേച്ചർ) ചെടികളും ഫലങ്ങളും അതാതു ഭാഗത്തിന്റെ ഉണർവിനും ചികിത്സയ്ക്കും അനുയോജ്യമാണെന്ന് ആയുർവേദത്തിൽ പ റയുന്നുണ്ട്. ഉദാഹരണത്തിന് ബ്രഹ്മിയുടെ ഇല ബ്രെയിനിന്റെ രൂപത്തിലാണുള്ളത്. ബുദ്ധിശക്തിക്കും ഒാർമശക്തിക്കുമെല്ലാം അതു സഹായിക്കുന്നു. ലൈംഗികായവത്തിന്റെ രൂപ സാമ്യമുള്ള ഫലങ്ങളും കിഴങ്ങുകളും വാജീകരണ സ്വഭാവമുള്ളവയാണ്. പാൽമുതുക്കും കിഴങ്ങ്, ശതാവരിക്കിഴങ്ങ്, കപ്പ, ഉരുളക്കിഴങ്ങ്... ഇതെല്ലാം ഉദാഹരണങ്ങൾ.

കൗമാരകാലത്ത് പെൺകുട്ടികളിൽ സാധാരണ കണ്ടു വരുന്ന അസുഖങ്ങൾ എന്തൊക്കെയാണ്?

മിക്കവർക്കും ആർത്തവം കഴിഞ്ഞശേഷമാണ് അസുഖങ്ങൾ കണ്ടുവരുന്നത്. ക്രമം തെറ്റിയുള്ള ആർത്തവമാണ് ഏറ്റവും കൂടുതലായി ഉണ്ടാകുന്നത്. ആദ്യത്തെ ഒരു വർഷം ആർത്തവം വൈകി വരിക, മാസത്തിൽ ഒന്നിലേറെ തവണ വരിക, ബ്ലീഡിങ് കൂടുതലാകുക, അസഹനീയമായ വയറുവേദന... തുടങ്ങിയ കാര്യങ്ങളാണ് കൗമാരക്കാരിൽ കൂടുതലായി കാ ണുന്നത്.

ആർത്തവം നേരത്തെ എത്തുന്ന കുട്ടികളുടെ എണ്ണത്തിലും മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. പത്തു വയസ്സാകുമ്പോഴേ ഋതുമതികളാകുന്ന കുട്ടികളുണ്ടിപ്പോൾ.

കുട്ടികൾക്കിടയിലെ വ്യായാമക്കുറവും സ്ട്രസ്സുമാണ് ഇ തിനൊരു പ്രധാന കാരണം. മാതാപിതാക്കളുടെ എല്ലാ സ്വപ്നവും സഫലമായി കാണാനുള്ള ഉപകരണമായി കുട്ടികളെ കാണുന്നതോടെയാണ് അവരിൽ പഠനകാലത്തേ മാനസിക സംഘർഷം ഉണ്ടായിത്തുടങ്ങുന്നത്. പിൽക്കാലത്ത് ഗർഭധാരണത്തിനൊരുങ്ങുമ്പോൾ മാനസിക പിരിമുറുക്കം വലിയൊരു കുഴപ്പമായി മാറാറുണ്ട്.

∙ അച്ചാറിടാതെ നെല്ലിക്ക, അനാർ, ബീറ്റ്റൂട്ട് എന്നിവ രക്തക്കുറവിനു നല്ലതാണ്.

ആർത്തവം ക്രമപ്പെടുത്താൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ എന്തൊക്കെ?

തെറ്റായ ആഹാരശീലങ്ങൾ കൊണ്ടും ചര്യകളിലെ കുഴപ്പം കൊണ്ടുമാണ് ആർത്തവം നേരത്തെ ആകുന്നത്. അത് തിരിച്ചറിഞ്ഞ് ജങ്ക് ഫൂഡുകളും മറ്റും നിയന്ത്രിക്കുക.

∙ മൂന്നു നേരവും ഭക്ഷണം കഴിക്കണം. അതിനു പകരം സ്നാ ക്സ് കഴിക്കുക എന്ന സമ്പ്രദായം ഉപേക്ഷിക്കുക. പ്രഭാത ഭ ക്ഷണം നിർബന്ധമായും കഴിക്കുക.

∙ കൗമാരക്കാരായ പെൺകുട്ടികൾ പ്രത്യേകിച്ചും ധാരാളം വെള്ളം കുടിക്കുക. വ‍ൃത്തിയുള്ള ടോയ്‍‌ലെറ്റുകളുടെ അസൗകര്യമാണ് പലപ്പോഴും പെൺകുട്ടികളെ ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നത്. മൂത്രം പിടിച്ചു വയ്ക്കുന്നത് വലിയ കുഴപ്പങ്ങളിലേക്കാണ് അവരെ എത്തിക്കുന്നത്. ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നതു പോലെ തന്നെ കൃത്യമായ സമയത്ത് വെള്ളം കുടിച്ചോ എന്നും യൂറിനേറ്റ് ചെയ്തോ എന്നും ചോദിക്കണം.

∙ ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കു ടിക്കുക. ആർത്തവസമയത്ത് കൂടുതൽ രക്തസ്രാവമുള്ളവരും മറ്റു പ്രശ്നങ്ങളുള്ളവരും ചില ശീത ദ്രവ്യങ്ങൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. രാമച്ചം, ചന്ദനം, കൊത്തമ ല്ലി, നറുനീണ്ടി, പതിമുഖം എന്നീ ശീതദ്രവ്യങ്ങളിട്ട് വെള്ളം തി ളപ്പിച്ച് ആറിയ ശേഷം കുടിക്കാം.

∙ ചുക്കും മല്ലിയും ഇട്ടു തിളപ്പിച്ച െവള്ളം കുടിക്കുന്നതു ആർത്തവ തകരാറുകൾ പരിഹരിക്കാൻ സഹായിക്കും.

∙ വെളുത്തുള്ളി, മുതിര, എള്ള്, എള്ളെണ്ണ എന്നിവ ആർത്തവം ക്രമപ്പെടുത്താൻ സ്ഥിരമായുപയോഗിക്കാം. ചെറിയ മത്സ്യങ്ങ ൾ കറിവച്ചു കഴിക്കാം.

∙ ആര്‍ത്തവം കൃത്യമായി വരാത്തവർ (പത്തു ദിവസം വരെ വൈകി വരുന്നവർ) രണ്ടല്ലി വെളുത്തുള്ളി തലേ ദിവസം രാത്രി കാൽ ഗ്ലാസ് മോരിൽ ഇട്ടു വച്ച് പിറ്റേദിവസം എടുത്ത് അരച്ച് മോരോടു കൂടി കഴിക്കുക

∙ രണ്ടു ചെറിയ സ്പൂൺ എള്ളെണ്ണ വെറുംവയറ്റിൽ എല്ലാ ദിവസവും കഴിക്കുക.

∙ ഉലുവ വറുത്ത് വെള്ളം തിളപ്പിച്ചു കൊടുക്കുക.

∙ മുരിങ്ങയുടെ പട്ട ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഇഞ്ചി വെളുത്തുള്ളി നീരു ചേർത്ത് 10 മില്ലി വീതം രണ്ടു നേരം കൊ ടുക്കുക.

∙ അക്കി കറുക (തൊടിയില്‍ ഇല്ലെങ്കിലും അങ്ങാടി മരുന്നു കടയിൽ കിട്ടും) കഷായം വച്ച് ആദ്യ ആർത്തവ സമയത്തു കൊടുക്കുന്നത് യോനീരോഗങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. അറുപതു ഗ്രാം മരുന്ന് എട്ടു ഗ്ലാസ് വെള്ളത്തില്‍ ക ഷായം വച്ച് ഒന്നര ഗ്ലാസായി വറ്റിച്ച് മുക്കാൽ ഗ്ലാസു വീതം ര ണ്ടു നേരം ശർക്കര ചേർത്ത് കഴിക്കുക.

∙ അമിത രക്തസ്രാവം നിയന്ത്രിക്കാൻ പരിഹാര മാർഗങ്ങൾ പലതുണ്ട് ആയുർവേദത്തിൽ. ചെറൂളയോ മുക്കുറ്റിയോ ഇ ടിച്ചു പിഴിഞ്ഞു നീരെടുത്ത് തേൻ ചേർത്ത് ഒരു ചെറിയ സ്പൂ ൺ വീതം രണ്ടു നേരം കൊടുക്കാം.

∙ മാങ്ങായണ്ടിപ്പരിപ്പെടുത്ത് ചതച്ചെടുത്ത് ഒരു ചെറിയ സ്പൂ ൺ കൊടുക്കുക. ഇതെല്ലാം രക്തസ്രാവ സമയത്ത് സ്തംഭനമായി കഴിക്കുന്നവയാണ്. എന്നാൽ ബ്ലീഡിങ് ഇല്ലാത്ത അവസ്ഥയിൽ ക ഴിക്കേണ്ടവയാണ് ഇനി പറയുന്നത്.

∙ ഒരുപിടി ജീരകം എട്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒന്നര ഗ്ലാസ്സാക്കി മുക്കാൽ ഗ്ലാസു വീതം രണ്ടു നേരം കുടിക്കാം.

∙ ചെറിയ സ്പൂൺ കറുത്ത എള്ള് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഗ്ലാസിലാക്കി അടച്ചു വയ്ക്കുക. പിറ്റേന്നു രാവിലെ അൽപം ചുക്കു പൊടിയും കരിപ്പെട്ടിയും ചേർത്ത് കുടിക്കുക.

സ്ത്രീരോഗങ്ങൾ വന്ധ്യതയ്ക്ക് എങ്ങനെ കാരണമാകുന്നു?

സ്ത്രീരോഗങ്ങളാണ് പലപ്പോഴും വ ന്ധ്യതയിലേക്ക് നയിക്കുന്നത്. കുറേ നാളുകളായുള്ള യൂറിനറി ഇൻഫെക്‌ഷൻ പെൽവിസ്‍ ഇൻഫ്ളമേറ്ററി ഡിസീസ് ആയി മാറിയേക്കാം. അത് പിന്നീട് സന്താനോൽപാദനത്തിനു തടസമായേക്കാം.

ഇതിനു പുറമേ ആർത്തവ ചക്രത്തിലെ വ്യതിയാ നങ്ങൾ, അമിത രക്തസ്രാവം, ആർത്തവം കൃത്യസമയത്ത് വരാത്തതു കൊണ്ടുള്ള ഒാവുലേഷൻ തകരാറുകൾ എന്നിവയും കുഴപ്പങ്ങളുണ്ടാക്കും.

ജീവിതശൈലീ രോഗങ്ങളായ പിസിഒഡിയും എ ൻഡോമെട്രിക്സുമെല്ലാം സന്താനോൽപാദനത്തിനു തടസമാകും.

മലമൂത്രാദി വേഗങ്ങളെ തടഞ്ഞു വയ്ക്കുന്നത് ഗർഭപാത്രത്തിനും അനുബന്ധ അവയവങ്ങൾക്കും കുഴപ്പങ്ങളുണ്ടാക്കുന്നു. ഇത് ഭാവിയിൽ ഗർഭധാര ണത്തെ വൈകിപ്പിക്കാം.

ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാൻ വീട്ടിൽ ചെയ്യാനാവുന്നത് എന്തൊക്കെ?

വേദനയെ ഒരു ചികിത്സകൻ നാലഞ്ചു രീതിയി ലാണ് കാണുന്നത്. വേദനയുണ്ട്, ബ്ലീഡിങ് ഇല്ല. വേദനയു ണ്ട്, ബ്ലീഡിങ് കൂടുതലാണ്്... ഈ രണ്ടു കാര്യവും രണ്ടു രീ തിയിലാണ് എടുക്കേണ്ടത്. അതുകൊണ്ടുതന്നെ വീട്ടിൽ കൊ ടുക്കാവുന്ന പൊടിക്കൈകളെ മരുന്നായി കാണേണ്ടതില്ല.

∙ഉലുവയോ എള്ളോ കൊണ്ട് കഷായം വച്ചു കൊടുക്കാം. ഒ രുപിടി ഉലുവ മൂന്നു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് മുക്കാൽ ഗ്ലാസാക്കി വറ്റിച്ച് കുടിക്കുക. ഉലുവ പെയിൻ റിലീഫ് മാത്ര മാണ്. താൽക്കാലികമായ കുറവേ ഉണ്ടാവൂ. മരുന്നായി തെറ്റി ദ്ധരിക്കരുത്.

∙എള്ളും ഇതേ പോലെ കഷായമാക്കി കഴിക്കാം.

∙ ഹോട്ട് ബാഗ് വയറിൽ വയ്ക്കാവുന്നതാണ്.

∙ആർത്തവത്തിനു മുൻ‍പ് ശോധനകർമം ചെയ്യാം. ത്രിഫല കഷായം വച്ചു കഴിച്ചാൽ വിരേചനം ഉണ്ടാകും. ധാരാളം പഴങ്ങ ളും പച്ചക്കറികളും ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസം മുന്നേ കഴിക്കുക.

∙ആർത്തവ സമയത്തെ വേദനകൾ കുറച്ചൊക്കെ പ്രാണായാമം പോലുള്ള വ്യായാമങ്ങളിലൂടെയും പരിഹിക്കാം.

∙കൗമാരക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് യൂറിനറി ഇ ൻഫെക്‌ഷൻ. അഞ്ചു ചെമ്പരത്തിപ്പൂവെടുത്ത് അഞ്ചു ഗ്ലാസ്സ് വെള്ളത്തിൽ ഇട്ട് അഞ്ചുമിനിറ്റ് തീ കുറച്ച് തിളപ്പിക്കുക. എന്നിട്ട് തണുക്കാനായി വയ്ക്കുക. പൂ എടുത്ത് കളഞ്ഞ് അതിൽ ഒരു ചെറുനാരങ്ങ പിഴിയുക. അൽപം ഉപ്പും പഞ്ചസാരയും ചേർത്ത് കൊടുക്കുന്നത് യൂറിനറി ഇൻഫക‌്‌ഷൻ കുറയാൻ സഹായിക്കും. ഒപ്പം വേദനയും കുറയ്ക്കും.

വിവാഹത്തിനു മുൻപ് പെൺകുട്ടികൾ നിത്യജീവിതത്തിൽ വരുത്തേണ്ട ചിട്ടകൾ എന്തൊക്കെയാണ്?

ക‍ൃത്യമായി ഉറക്കമില്ലാതിരിക്കുക, മലമൂത്രവിസർജനം കൃത്യ സമയത്ത് ചെയ്യാതെ പിടിച്ചു വയ്ക്കൽ, മൂന്നു നേരത്തെ ഭ ക്ഷണത്തിനു പകരം ജങ്ക് ഫൂഡുകൾ ഭക്ഷണത്തിന്റെ ഭാഗമാ ക്കൽ, അമിത ടെൻഷൻ ഇവ ലൈംഗിക ജീവിതത്തെയും ഗർഭധാരണത്തെയും ബാധിച്ചേക്കാം. ഒാവുലേഷൻ കൃത്യ മായി നടക്കാതിരിക്കുകയും അണ്ഡത്തിന്റെ ക്വാളിറ്റിയിൽ കു റവുണ്ടാകുകയും ചെയ്യാം.

ഇതെല്ലാം കല്യാണത്തിനു മുൻപല്ലെങ്കിൽ പോലും ഗർഭ ധാരണത്തിനു മുൻപായെങ്കിലും തിരുത്തേണ്ടതാണ്. ഒപ്പം സെക്സ് ആസ്വാദ്യകരമാക്കാനും ശ്രമിക്കണം. സെക്സിനെ വർധിപ്പിക്കാനല്ല. പ്രണയം കൂട്ടാനുള്ള മാർഗങ്ങളാണ് തേടേ ണ്ടതെന്നു മാത്രം. അതുകൊണ്ടാണ് രണ്ടുപേരും പരസ്പരം സമാശ്വസിപ്പിച്ച് ‘പരസ്പര പൂരക’ങ്ങളായിരിക്കണമെന്ന് ആചാര്യൻ പറയുന്നത്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പി ണക്കങ്ങൾ മാറ്റി ലൈംഗികമായി ബന്ധപ്പെടുക. അതിന് അ ത്യാവശ്യമായി വേണ്ടത് സൗമനസ്യമാണെന്നാണ് ആചാര്യൻ വിധിക്കുന്നത്.

പ്രത്യുൽപാദന ക്ഷമതയ്ക്കും ആരോഗ്യത്തിനുമായി ആ യുർവേദം നിർദേശിക്കുന്ന ലളിതമായ പരിഹാര മാർഗങ്ങളിൽ ചിലത് ഇവിടെ പറയാം.

∙ഒരുപിടി എള്ള് കുതിർത്തു വച്ച് തേങ്ങചിരവിയതും ശർക്കരയും ചേർത്ത് കഴിക്കുക. അണ്ഡത്തിന്റെ ഗുണങ്ങൾ കൂട്ടാൻ ഇതു സഹായിക്കും.

∙ഉറക്കമില്ലായ്മയ്ക്കു ക്ഷീരബല പോലെയുള്ള എണ്ണ ഉള്ളം കാലിൽ പുരട്ടിയിട്ടു കിടക്കുക. മതിയായ ഉറക്കം ആരോഗ്യസംരക്ഷണത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്നു.

∙പാലും ഒരുസ്പൂൺ നെയ്യും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക (മറ്റു പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം.)

∙അച്ചാർ, മസാല കുടുതലായി ചേർത്ത, ചിപ്സ് പോലെ എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ കൂടി ഭക്ഷണം എന്നിവ ഒഴിവാക്കുക.

∙ കൂടുതൽ മൊരിച്ചെടുത്ത (ഡീപ് ഫ്രൈ ചെയ്ത)മാംസ ഭക്ഷണം ഉപേക്ഷിക്കുക.

ത്രിഫല മികച്ച ആന്റി ഒാക്സിഡന്റ് ആണ്. തേനോ നെ യ്യോ ചേർത്ത് കഴിക്കാം. മലബന്ധമുള്ളവർക്ക് ചൂടുവെള്ളത്തില്‍ ചേർത്ത് രാത്രിയിൽ കിടക്കും മുൻപ് കഴിക്കാം.

ഗർഭധാരണത്തിന് ഒരുങ്ങും മുൻപ് ശ്ര ദ്ധിക്കേണ്ട രോഗങ്ങൾ എന്തെല്ലാം?

ഗർഭധാരണത്തിനും മറ്റും തടസ്സമാകുന്ന രീ തിയിൽ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടോ എന്നു പരിശോധിക്കണം. വെള്ളപോക്ക് പോലുള്ള അസുഖങ്ങൾ, ബന്ധപ്പെടുമ്പോഴുള്ള വേദന ഒക്കെ സൂക്ഷിക്കണം. ഇടയ്ക്കിടെയുള്ള യൂറിനറി ഇൻഫെക്‌ഷനും വയറിനു താഴെയുള്ള അസ്വഭാവികമായ വേദനകളും ചികിത്സിച്ച് ഭേദ മാക്കേണ്ടതാണ്.

സ്വകാര്യഭാഗങ്ങൾ വ‍ൃത്തിയായി സൂക്ഷിക്കുക, കോട്ടൻ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക, സേഫ് പിരീഡ്, ഒാവുലേഷന്‍ തുടങ്ങുന്ന ദിവസം ഇത്തരം കാര്യങ്ങളിലൊ ക്കെ കൃത്യമായി മനസ്സിലാക്കുക. കഴിയുമെങ്കിൽ ഗർഭധാരണ ത്തിനു മുൻപ് ഒരു ‍ഡോക്ടറെ കണ്ട് ഉപദേശങ്ങൾ തേടാം.

∙പ്രിസർവേറ്റീവ് ചേർത്ത പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുക.

∙ചെറിയ അളവിൽ ടോക്സിനുകൾ നമ്മുടെ ശരീരത്തിലുണ്ടെന്നു തിരിച്ചറിഞ്ഞ് ശോധനാ കർമം ചെയ്യുക.

∙ത്രിഫലത്തോടുവാങ്ങി പൊടിച്ച് ഒരു സ്പൂൺ തേൻ ചേ ർത്ത് കഴിക്കുക.

∙കുമ്പളങ്ങാ ചുരണ്ടിെയടുത്തു പിഴിഞ്ഞ് ഒരു ഗ്ലാസ് ജ്യൂസ് രാവിലെ വെറും വയറ്റിൽ കഴിക്കുക.

∙തൈരിൽ കൊഴുപ്പിന്റെ അംശങ്ങളുള്ളതിനാൽ അത് ഒഴിവാക്കുന്നതു നല്ലതാണ്. മോരാണ് ദഹനവ്യവസ്ഥയ്ക്ക് നല്ലത്.

∙ശോധന അധികമായാൽ ഇഞ്ചി കുത്തിപ്പിഴിഞ്ഞ് കട്ടിയിൽ നീരെടുത്ത് സമം തേൻ ചേർത്ത് കഴിക്കുക.

∙ജാതിക്ക ചുട്ടെടുത്ത് തേൻ ചേർത്ത് കഴിക്കുക, ഇതും സ്തംഭന മാർഗമാണ്.

ഹണിമൂൺ സമയത്തുണ്ടാകുന്ന അണു ബാധ എങ്ങനെ പരിഹരിക്കാം?

എല്ലാവരിലും ഉണ്ടാകില്ലെങ്കിലും ചിലരിൽ അ സ്വസ്ഥതകളുണ്ടാകാം. ശുചിത്വം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ആയുർവേദ പ്രകാരം ചൂടുകൂടിയ ശരീര പ്രക‍ൃതിയുള്ളവരിലാണ് ഇത് കൂടുതലായുണ്ടാവുന്നത്. യൂറിനറി ഇൻഫെക്‌ഷൻ തുടർച്ചയായി വന്നവരില്‍‌ ഇതു വന്നേക്കാം.

∙ഒരു നേരം കൂവപ്പൊടി കുറുക്കി കഴിക്കുക.

∙ദിവസവും ഇളനീരു കഴിക്കുക

ഇതെല്ലാം അണുബാധ വരാതിരിക്കാനുള്ള പ്രതിരോധമായി കഴിക്കാം. യൂറിനറി ഇൻഫെക്‌ഷൻ വന്നു കഴിഞ്ഞാൽ ചെയ്യേ ണ്ട കാര്യങ്ങൾ ഇനി പറയാം.

∙ഉള്ളിൽ കാമ്പു കുറവുള്ള ഇളനീർ ചെത്തി പകുതി വെള്ളം മാറ്റി വയ്ക്കുക. അതിനുള്ളിലെ കാമ്പ് ആ വെള്ളത്തിലേക്ക് സ്പൂൺകൊണ്ട് ചിരകിയിടുക. ഒരു മൈസൂർ പൂവൻ പഴം മിക്സിയിലിട്ട് അടിച്ച ശേഷം കരിക്കിനുള്ളിലെ വെള്ളത്തിലേക്ക് ഇടുക. മാറ്റിവച്ച വെള്ളം വീണ്ടും കരിക്കിനുള്ളിലേക്ക് ഒഴിച്ച് രണ്ടുമണിക്കൂർ വയ്ക്കുക. പലവട്ടമായി ഇടയ്ക്കിടെ കഴിക്കുക.

∙ഫംഗൽ ഇൻഫെക്‌ഷൻ വരാതിരിക്കാൻ ശുചിത്വം പാലിക്കുക, അടിവസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ കഴുകി ഉണക്കി ഉപയോഗിക്കുക.

∙കണിക്കൊന്നയുടെ തൊലിയോ വാകയുടെ തൊലിയോ ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കഴുകുക.

∙ആര്യവേപ്പിന്റെ ഇലയും മഞ്ഞളും ചേർത്ത് വെള്ളം തിളപ്പിച്ച് കഴുകാം.

ശരീരം ആകർഷകമാക്കാൻ വീട്ടിലുണ്ടാക്കാവുന്ന പൊടിക്കൈകളുണ്ടോ?

ഭംഗി കൂട്ടാൻ വേണ്ടി ചില കാര്യങ്ങൾ ചെയ്യാം.

∙തൈരിൽ കസ്തൂരി മഞ്ഞളിട്ടുവച്ച് ഒരു മണിക്കൂർ കഴിഞ്ഞ് തേയ്ക്കുക.

∙ഞവരയരി പാലിൽ വേവിച്ച് ഫെയ്സ്പായ്ക്കായി ഉപയോഗിക്കുക.

∙തേച്ചുകുളി ശീലക്കുക.

∙ധന്വന്തരം തൈലത്തിൽ നേന്ത്രപ്പഴം അടിച്ചു ചേർത്ത് അ ൽപ സമയം കഴിഞ്ഞ ശേഷം തേച്ച് ഇളം ചുടുവെള്ളത്തിൽ കുളിക്കുക.

∙ചന്ദനം , രാമച്ചം എന്നിവയിട്ടു തിളപ്പിച്ച വെള്ളം പാകത്തിനു തണുപ്പിച്ച് കുളിക്കുക.

∙ദുർമേദസ്സ് ഇല്ലാതാക്കുന്നതിനും ശോധന ഉണ്ടാകുന്നതിനും കുമ്പളങ്ങ നീര് സഹായിക്കുന്നു. എന്നാൽ കുമ്പളങ്ങ ജ്യൂസ് ആക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അരിഞ്ഞ് മിക്സിയിലിട്ട് ജ്യൂസ് ആക്കി കുടിക്കുമ്പോൾ വേണ്ടത്ര ഫലം കിട്ടണം എന്നില്ല.

കുമ്പളം മുറിച്ച് കുരുവരുന്ന ഭാഗം കളഞ്ഞ് ചിരകി എടുക്കു ക. പിന്നീട് തുണിയിൽ കെട്ടി പിഴിഞ്ഞ് ജ്യൂസ് ആക്കുക, ഈ ഒരു ഗ്ലാസ് വെറും വയറ്റിൽ രാവിലെ കുടിക്കാവുന്നതാണ്. ഇ താണ് ദുർമേദസ് കുറയ്ക്കാൻ നല്ലത്.

ജ്യൂസ് പിഴിഞ്ഞെടുത്ത ശേഷമുള്ള ഭാഗം പഞ്ചസാര ചേ ര്‍ത്ത് കുട്ടികൾക്കു കൊടുക്കാം. ഇത് ആരോഗ്യമുണ്ടാകാനും വണ്ണം വയ്ക്കാനും സഹായിക്കും.

ലൈംഗിക ബന്ധത്തിൽ പാലിക്കേണ്ട ചിട്ടകൾ എന്തെല്ലാമാണ്?

ശാരീരിക ശുദ്ധിയും വൃത്തിയുമാണ് ഏറ്റവും ആദ്യം പാലിക്കേണ്ടത്.

∙ലൈംഗിക ബന്ധത്തിനു ശേഷം ലൈംഗികാവയവങ്ങൾ വൃത്തിയാക്കുക.

∙ആര്യവേപ്പും മഞ്ഞളുമിട്ടു തിളപ്പിച്ച വെള്ളത്തിൽ കഴുകുക.

∙പുരുഷൻ മുകളിലും സ്ത്രീ താഴെയുമായ നോർമൽ പൊ സിഷനിലുള്ള ലൈംഗിക ബന്ധമാണ് ഗർഭധാരണത്തിനു നല്ലതെന്ന് ആയുർവേദം പറയുന്നു.

∙യോനിയിൽ അണുബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധ പുലർത്തണം. അധികം സോപ്പ് ഉപയോഗിച്ച് ലൈംഗികാവയ വങ്ങൾ കഴുകരുത്. സോപ്പിന്റെ അമിതമായ ഉപയോഗത്തോ ടെ സ്വാഭാവികത നഷ്ടമാകും. ഇത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. ത്രിഫലപ്പൊടി ഒരു ടീ സ്പൂണും മൂന്നു നുള്ള് ഉപ്പുമിട്ട് വെള്ളം തിളപ്പിച്ച് ബെയ്സിനിൽ ഒഴിച്ച് അതിൽ ഇറങ്ങി ഇരിക്കുക. ഇടയ്ക്കിടെ ആവർത്തിക്കുന്ന അണുബാധ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.

സന്താനോൽപാദനത്തിനു തടസ്സമുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

ശരിയായ സെക്സ് നടക്കുന്നുണ്ടോ എന്ന സംശയത്തെ പരിഹരിക്കുകയാണ് ആദ്യം വേണ്ടത്.

∙വേദനയ്ക്കുള്ള പരിഹാരം എന്താണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കുക

∙ദമ്പതിമാർ തമ്മിലുള്ള മാനസികമായ അകൽചകൾ, സം ശയം, ടെൻഷൻ എല്ലാം പരിഹരിച്ച ശേഷം മാത്രം കുഞ്ഞിനാ യി ഒരുങ്ങുക.

∙ലൈംഗിക സംശയങ്ങൾക്ക് ഉത്തരം തേടുക. ഗർഭിണി ആ കുമോ എന്ന ആശങ്കയും സംശയവും ടെൻഷനും എല്ലാം മാറ്റി വയ്ക്കുക. ‌ലൈംഗിക ബന്ധം ആസ്വദിക്കുക.

മാസമുറയുമായി ബന്ധപ്പെട്ട മാനസിക സംഘർഷങ്ങളെ എങ്ങനെ കുറയ്ക്കാം.

ആർത്തവവുമായി ബന്ധപ്പെട്ട സമയം പിത്ത ദോഷപ്രധാനമെന്നാണ് ആയുർവേദം പറയുന്നത്. ചൂടു കൂ ടുന്ന ഹോർമോൺ ആ സമയത്ത് ഉൽപാദിപ്പിക്കപ്പെടും.

ചൂട് പിത്തത്തെ ആശ്രയിച്ചാണിരിക്കുന്നത്. ചൂട് കൂടുമ്പോൾ പിത്തത്തിനു കുഴപ്പമുണ്ടാവുകയും അത് ദേഷ്യം നി രാശ എല്ലാം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ പിത്തശമനവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ കഴിക്കുക. ശോ ധന ക‍ൃത്യമാക്കുക. ധാരാളം വെള്ളം കുടിക്കുക.

മാനസികസംഘർഷം ഉണ്ടാകുമെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അത് പങ്കാളി കൂടി മനസ്സിലാക്കുകയും പിന്തുണ ന ൽകുകയും വേണം. കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും നല്ല മരുന്ന്. ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഇ ലക്കറികൾ ധാരാളമായി കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനും ശോധനയ്ക്കും നല്ലതാണ്. ഈ സമയങ്ങളിൽ ശീലിക്കേണ്ട പൊതുവായ ചില കാര്യങ്ങൾ കൂടി പറയാം.

∙നാൽപാമരമിട്ടു വെള്ളം കുടിക്കുക.

∙പതിമുഖം, രാമച്ചം, ചന്ദനം എന്നിവയൊക്കെയിട്ട് തിളച്ചാറിയ വെള്ളം കുടിക്കാം.

∙മല്ലിയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്.

∙നാൽപാമരാദി തൈലം തേച്ച് നാൽപാമരമിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം കുളിക്കുക.

∙മുന്തിരി കഴിക്കുക.

∙ചിക്കൻ ഒഴിവാക്കുക, മത്തി കഴിക്കാം. മസാല ചേർത്ത ഭക്ഷണം ഒഴിവാക്കൂക.

∙അഞ്ചു ചെമ്പരത്തി പൂവ് എടുത്ത് ജ്യൂസ് പോലെയാക്കിതേൻ ചേർത്ത് കഴിക്കാം. മാനസിക പിരിമുറുക്കം മാറാനും ആർത്തവ വേദനയ്ക്കും ഇത് നല്ലതാണ്. ഒാവുലേഷനെ ത ടസ്സപ്പെടുത്താന്‍ സാധ്യതയുള്ളതിനാൽ ഗർഭധാരണത്തിന് ആഗ്രഹിക്കുന്നവർ ഇതു കഴിക്കരുത.