Monday 23 March 2020 10:32 AM IST : By സ്വന്തം ലേഖകൻ

‘ബേബി ഫേസ് വൈപസ് കൊണ്ട് കൈ തുടച്ചാൽ കൊറോണ വൈറസ് നശിക്കും’; സത്യമെന്താണ്?

baby-wipes

സലൈൻ നേസൽ ഡ്രോപ്സ് കൊണ്ട് കഴുകിയാൽ വൈറസ് നശിക്കുമോ?

അങ്ങനെ യാതൊരു ഗവേഷണങ്ങളും തെളിയിച്ചിട്ടില്ല. കാരണം സലൈൻ നേസൽ ഡ്രോപ്സ് ഉപയോഗിക്കുന്നത് മൂക്കടപ്പ് മാറി മൂക്ക് തുറക്കാനാണ്. അല്ലാതെ കൊറോണ വൈറസ് നശിപ്പിക്കാൻ ഇതു സഹായകമല്ല.

കൊറോണ വൈറസ് നശിക്കാൻ ബേബി ഫേസ് വൈപസ് കൊണ്ട് കൈ തുടച്ചാൽ മതിയോ?

ബേബി വൈപ്സ് കൊണ്ട് അണുനശീകരണം നടക്കില്ല. ആൽക്കഹോൾ വൈപ്സ് തന്നെ വേണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. ഇടയ്ക്കിടെ മുഖത്തും കണ്ണിലും തൊടാതിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രൊട്ടക്‌ഷൻ. ആൽക്കഹോൾ അടങ്ങിയ ഫേഷ്യൽ വൈപ്സ് ഇടയ്ക്കിടെ മൂക്കിനും വായ്ക്കു ചുറ്റും ഉപയോഗിക്കുന്നത് അഭികാമ്യമല്ല. . കാരണം വൈപ്സ് ശുദ്ധീകരിച്ച (സ്െറ്ററൈൽ) വസ്തുവല്ല.

കടപ്പാട്; ലോകാരോഗ്യ സംഘടന, സിഡിസി വെബ്സൈറ്റുകൾ