Friday 23 February 2018 04:57 PM IST

നല്ല ജീവിതത്തിന് ബീ-പോസിറ്റീവ് ആകാം; ഇതാ വഴികള്‍

Asha Thomas

Senior Sub Editor, Manorama Arogyam

be-positive

ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.‘ Your attitude makes your altitude’. അതായത് നിങ്ങളുടെ ഉയരം നിർണയിക്കുന്ന ഘടകം നിങ്ങളുടെ മനോഭാവം ആണെന്ന്. ജീവിതവിജയം െെകവരിച്ച എല്ലാവരെയും അവരുടെ മനോഭാവം വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ടാകും. ഒരാൾ ദരിദ്രനായി ജനിച്ചാൽ അത് അയാളുടെ കുറ്റമല്ലെന്നും എന്നാൽ ദരിദ്രനായി മരിച്ചാൽ അയാളുടെ കുറ്റമാണെന്നും ചുരുക്കം. ദാരിദ്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പണം മാത്രം അല്ല.

∙ നോക്കൂ. ഇവിടെ കൊടുത്തിരിക്കുന്ന ഒരു ചതുരം. ഇതിൽ എത്ര ചതുരം കാണുന്നുണ്ട് എന്നു ചോദിച്ചാൽ നമ്മുടെ ആദ്യത്തെ മനോഭാവത്തിൽ അത് 9 എന്നു പറയും. ഒന്നു മാറ്റി ചിന്തിച്ചാൽ 10 എന്നും പറയും. ഒന്നൂകൂടെ മാറ്റി ചിന്തിച്ചാൽ അത് 14 എന്നും പറയും. ഇതുപോലെയാണു നമ്മുടെ വ്യക്തിത്വവും. മനോഭാവം മാറുമ്പോൾ നമുക്ക് നമ്മളെക്കുറിച്ചുള്ള വിലയിരുത്തൽ മാറും. നമ്മൾ കൂടുതൽ കഴിവ് ഉള്ളവരാണ് എന്നു സ്വയം ഉൾക്കൊള്ളും. സ്വയം കണ്ടെത്തലാണ് ഏറ്റവും വലിയ അറിവ്.


∙ ഒരു കാര്യം ചെയ്യുന്നതിനുമുമ്പ് നമുക്ക് അതു കഴിയില്ല എന്നു വിചാരിക്കരുത്. ‘ Unless until you try you cannot say No’. ഒരു കുഴി കാണുന്നതിനു മുമ്പ് അതിൽ ചാടിയാൽ അകത്തുപെടും എന്ന തോന്നൽ വന്നാൽ നമ്മൾ ചാടാേന ശ്രമിക്കില്ല.

∙  താഴെ പറയുന്ന മനോഭാവം വളർത്തിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. I can–എനിക്കും കഴിയും,  I must - ഞാൻ ചെയ്യുക തന്നെ വേണം,  I win - ഞാൻ തീർച്ചയായും വിജയിക്കും. ചിന്തകളുടെ അനന്തരഫലമാണു പ്രവർത്തി. ചിന്തകൾ പൊസിറ്റീവായി കൊണ്ടുനടക്കുക. പ്രവർത്തനങ്ങളും അതുപോലെയാകും. വഴിയില്ലെങ്കിൽ വഴിവെട്ടുക. ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ധാരാളം സ്വപ്നം കാണുക. സ്വപ്നങ്ങളെ പ്രവൃത്തികളാക്കുക. അപ്പോൾ ജീവിതവും സ്വപ്നതുല്യം ആകും. ഇന്നലെ ചെയ്ത കാര്യങ്ങൾ ഇന്നു വീണ്ടും ചെയ്താൽ ഇന്നലത്തെ റിസൽട്ടേ കിട്ടൂ. ഇന്നലെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായിരിക്കുമ്പോൾ മാത്രമേ വ്യത്യസ്തമായ റിസൽട്ട് കിട്ടുകയുള്ളൂ. നന്മയുടെ നല്ല ശീലങ്ങളാണു നമ്മെ നയിക്കേണ്ടത്. അതിനുവേണ്ടത് നല്ല മനോഭാവവും.