Friday 17 July 2020 03:44 PM IST : By സ്വന്തം ലേഖകൻ

നിങ്ങൾക്ക് തടിയുണ്ടെങ്കിൽ കാണുന്നവർക്കെന്താണ് കാര്യം; ശരീരവടിവോ നിറമോ അല്ല നിങ്ങളെ നിങ്ങളാക്കുന്നത്?

body-shaming

നമ്മുെട മുഖം മനസ്സിന്റെ കണ്ണാടിയാണോ? വൈകാരികതയുെട കാര്യത്തിൽ ആകാം. പക്ഷേ ഒരാൾ അയാളുെട സ്വഭാവം, കഴിവുകൾ, കരുത്ത് എന്താണെന്ന് ബാഹ്യസൗന്ദര്യമല്ല പറയുന്നത്.

നിങ്ങളുെട ശരീരവടിവ്, ഭാരം, രൂപം, ഉയരം ഇതൊക്കെയാണോ നിങ്ങളെ നിങ്ങളാക്കുന്നത്? തീർച്ചയായിട്ടും അല്ല. അതുെകാണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒാർത്ത് എന്തിനാണ് ആശങ്കപ്പെടുന്നത്? നിരാശപ്പെടുന്നത്? സ്വയം പഴിക്കുന്നത്? അത് അവസാനിപ്പിക്കുക. ഒരാളുെട മഹത്വം, കഴിവുകൾ, സ്വഭാവഗുണങ്ങൾ എന്നിവ നിശ്ചയിക്കുന്നത് ആ വ്യക്തിയുെട ശരീരാകൃതിയല്ല എന്നു മനസ്സിലാക്കുക. ചാർളി ചാപ്ലിൻ േപാലുള്ള എത്ര മഹാന്മാരാണ് ഉദാഹരണങ്ങളായി മുന്നിലുള്ളത്. ആത്മവിശ്വാസം, ആത്മാഭിമാനം (സെൽഫ് എസ്റ്റീം) എന്നിവ ഒരുപരിധിവരെ നമുക്ക് വളർത്തിയെടുക്കാം. എനിക്ക് ഉയരമില്ല അല്ലെങ്കിൽ ഉയരം കൂടുതലാണ്, തടി കൂടുതലാണ് അല്ലെങ്കിൽ ഈർക്കിൽ േപാലെ മെലിഞ്ഞിരിക്കുന്നു, മുടിയില്ല, നിറം കുറവാണ്, െചറിയ കണ്ണാണ്. ഇത്തരം കാര്യങ്ങൾ െകാണ്ട് ഞാൻ എങ്ങനെ മറ്റുള്ളവരെ പോെല ആകും എന്ന േതാന്നൽ ഉണ്ടെങ്കിൽ അത് ഉടൻ മാറ്റണം. മറ്റുള്ളവരുമായി ഉപമിക്കുന്നത് അവസാനിപ്പിക്കുക.

∙ നിങ്ങളുെട ആത്മാഭിമാനം കുറയ്ക്കുന്ന ചിന്തകൾ തിരിച്ചറിയുക. അവയെ െപാസിറ്റിവായ ചിന്തകളാക്കാൻ ശ്രമിക്കുക. കഴിയുമെങ്കിൽ അവ എവിടെയെങ്കിലും കുറിച്ചിടാം. ഇടയ്ക്കിടെ പരിശോധിക്കാം.

∙ നിങ്ങളുെട സ്വഭാവത്തിൽ, രൂപത്തിൽ, കഴിവുകളിൽ െപാസിറ്റീവ് ആയവയെ ഇടയ്ക്കിടെ വിലയിരുത്തുക. എവിെടയെങ്കിലും അവ എഴുതിയിടുക.

∙ മറ്റുള്ളവരുെട നെഗറ്റീവ് കമന്റുകൾ അവഗണിക്കുക. കണ്ണാടിക്കു മുന്നിൽ നിൽക്കുക. ശരീരഭാഗങ്ങളെപ്പറ്റിയുള്ള നെഗറ്റീവ് ചിന്തകളെ െപാസിറ്റീവാക്കി ചിന്തിക്കുക.

∙ ശരീരത്തിനു അനുയോജ്യമായി വസ്ത്രം തിരഞ്ഞെടുക്കുക. പ്രത്യേകിച്ച് ഇന്റവ്യൂകളിൽ.

∙ ഇന്റവ്യൂകളിൽ ഉത്കണ്ഠ ഉണ്ടാകാൻ ശരീരാകൃതി കാരണമാകാം. േജാലിക്കു അപേക്ഷിക്കുമ്പോൾ തന്നെ നിങ്ങളുെട രൂപത്തിന് ഈ േജാലിയിൽ പ്രാധാന്യമുണ്ടോ എന്നറിയുക.

രൂപമല്ല നിങ്ങളുെട കഴിവും അറിവുമാണ് ആ േജാലിക്കു അഭികാമ്യമെങ്കിൽ ധൈര്യമായി മുന്നോട്ടുപോവുക. ശരീരാകൃതിയെ കുറിച്ച് നെഗറ്റീവ് ചിന്തകൾ വരുമ്പോൾ അതിനെ െപാസിറ്റീവ് ആക്കാൻ ആ േജാലിക്കു ആവശ്യമായ മറ്റ് ഘടകങ്ങൾ നിങ്ങളിലുണ്ട്– സ്വയം പറഞ്ഞ് ആത്മവിശ്വാസം കൂട്ടുക.

∙ മറ്റുള്ളവരുെട കളിയാക്കലുകൾ നമ്മെ അലട്ടരുത്. ഒരു വ്യക്തിയുെട വിജയം എന്നത് അയാളുെട നന്മ, ലാളിത്യം, അറിവ് എന്നിവയുെട ആകെ തുകയാണ്. രൂപത്തിലുള്ള േപാരായ്മകൾ വെല്ലാൻ ഈ ഗുണങ്ങൾ മതിയാകും. മറ്റുള്ളവരുെട അഭിപ്രായങ്ങൾക്ക് വലിയ വില െകാടുക്കേണ്ട. അഭിപ്രായങ്ങൾ വൈകാരികമായി ബാധിക്കാതിരിക്കാൻ അതിനെ നിസ്സാരമായി കാണുകയും നർമത്തിലൂെട പ്രതികരിക്കുകയും െചയ്യുക.

∙ ശരീരത്തെ പറ്റിയുള്ള നെഗറ്റീവ് ചിന്തകൾ വൈകാരികതയോ ദൈനംദിനം പ്രവർത്തനങ്ങളെയോ ബാധിക്കുന്നുവെങ്കിൽ ഒരു സൈക്യട്രിസ്റ്റിന്റെയോ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ സഹായം േതടാം.

േഡാ. െക. എസ്. പ്രഭാവതി

പ്രഫ & െഹഡ്, സൈക്യാട്രി വിഭാഗം

ഗവ. മെഡിക്കൽ േകാളജ്, േകാഴിക്കോട്

prabhavathyks@gmail.com