Wednesday 09 October 2019 10:51 AM IST : By സ്വന്തം ലേഖകൻ

സ്തനാർബുദം തടയും സോയ, കാൻസറിനെതിരെ പോരാടും വാൽനട്ട്: അർബുദം തടയും ആഹാരങ്ങൾ‌‌

cancer-food

കാൻസറിനെ പ്രതിരോധിക്കാൻ ആഹാരം വഴി സാധ്യമാണോ? ഈ രംഗത്തു വഴികാട്ടിയാകുന്നു ഡോ. ആരതി ഭാട്യയുടെ കാൻസർ യുവർ ബോഡി ആൻഡ് യുവർ ഡയറ്റ് എന്ന പുസ്തകം

ചില ആഹാരങ്ങൾ കാൻസർ കോശങ്ങളിൽ നേരിട്ടു പ്രവർത്തിക്കുന്നവയാണ്–അവ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ആൻജിയോജെനേസിസ് തടയുന്നു. (വളരുന്ന ട്യൂമറിനെ ഊട്ടിവളർത്തുന്നതിനായുള്ള പുതിയ രക്തക്കുഴലുകളുടെ രൂപീകരണമാണ് ആൻജിയോ ജെനേസിസ് എന്നറിയപ്പെടുന്നത്) കോശങ്ങളെ സ്വയംനാശത്തിനുപ്രോത്സാഹിപ്പിക്കുന്നു, ആൻഡ്രജൻ–ഈസ്ട്രജൻ റിസപ്റ്ററുകളെ തടയുകയോ സെല്ലുലാർ ഡീടോക്സിഫിക്കേഷൻ പ്രക്രിയ മെച്ചപ്പെടുത്തുകയോ ചെയ്യുന്നു. ഭൂരിഭാഗം സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ, അണ്ടിവർഗങ്ങൾ, വിത്തുകൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കാൻസറിനെ നേരിട്ടു നിർവീര്യമാക്കുന്ന ആഹാരങ്ങളുടെ വിഭാഗത്തിൽ ഉൾപെടുന്നു.

∙ കറുവപ്പട്ട

ലോറേസിയേ കുടുംബത്തിലുള്ള കറുവ എന്ന മരത്തിന്റെ തൊലിയിൽ നിന്നാണു കറുവപ്പട്ട എന്ന സുഗന്ധവ്യഞ്ജനം ലഭിക്കുന്നത്. കറുവപ്പട്ടയുടെ പ്രധാന ഘടകങ്ങൾ–സിന്നമാൽ ഡിെെഹഡ്, യൂജെനോൾ, ടെർപിനെൻ എന്നിവയാണ്. അര ടീസ്പൂൺ സിന്നമൺ പൗഡർ ദിവസവും കഴിച്ചാൽ കാൻസറിന്റെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ഇതൊരു നാച്വറൽ ഫൂഡ് പ്രിസർവേറ്റീവും കാൽസ്യത്തിന്റെയും ഇരുമ്പിന്റെയും ഉറവിടവുമാണ്. ഇതു ട്യൂമറിന്റെ വളർച്ച കുറയ്ക്കുന്നു. പുതു രക്തക്കുഴലുകളുടെ രൂപീകരണം തടയുന്നു. ഗ്യാസ്ട്രിക് കാൻസർ, ഗ്യാസ്ട്രിക് മ്യൂക്കോസയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ലിംഫോയ്ഡ് ടിഷ്യു ലിംഫോമ, പാൻക്രിയാറ്റിക് കാൻസർ എന്നിവയുടെ കാര്യത്തിൽ തിരിച്ചറിയപ്പെട്ടതാണ് എച്ച്. െെപലോറി (H. Pylori) ബാക്ടീരിയയുടെ അപകടസാധ്യത. എച്ച്. െെപലോറിയുടെ ഇൻ–വിട്രോ വളർച്ച അമർത്തിവയ്ക്കുന്നതിൽ സിന്നമൺ എക്സ്ട്രാക്റ്റിന്റെ കഴിവ് കറുവപ്പട്ടയുടെ ഉപയോഗം ശ്രദ്ധേയമാക്കുന്നു.

∙ ഗ്രാമ്പൂ

യൂജെനിയ കാര്യോഫില്ലാറ്റ മരത്തിന്റെ പൂവിന്റെ മുകുളങ്ങളാണ് ഗ്രാമ്പൂ. ഒട്ടേറെ ബയോ ആക്ടീവ് ഘടകങ്ങൾ ഗ്രാമ്പൂവിലുണ്ട്. ടാനിൻസ്, ടെർപനോയ്ഡ്സ്, യൂെജനോൾ, അസെറ്റില്യൂജെനോൾ എന്നിവയാണവ. കോശങ്ങളിലെ ഡീടോക്സിഫിക്കേഷൻ പ്രക്രിയ മെച്ചപ്പെടുത്തുന്നതിൽ, ഗ്രാമ്പൂവിന്റെ ഫലപ്രാപ്തി എലികളിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

c2

∙ ചുവന്നമുളക് (Cayenne Peppers)

ചുവന്ന മുളക്, പച്ചമുളക് ഇവയിലടങ്ങിയ ക്യാപ്സെയ്സിൻ (Capsaicin) എന്ന ഘടകം എലികളിലെ പ്രോസ്റ്റേറ്റ് കാൻസറിനെ മാറ്റിയിട്ടുണ്ട്.

c1

∙ സാഫ്രൺ (കുങ്കുമം)

കുങ്കുമച്ചെടിയുടെ (Saffron Crocus) പൂവിൽ നിന്നു തയാറാക്കുന്ന സുഗന്ധവ്യഞ്ജനമാണ് കുങ്കുമം. കുങ്കുമത്തിൽ ആവിയാകുന്ന, സുഗന്ധദായകങ്ങളായ 150ലേറെ സംയുക്തങ്ങളുണ്ട്. ക്രോെസറ്റിൻ എന്നു വിളിക്കപ്പെടുന്ന ഒരു കരോട്ടിനോയ്ഡ് ആണ് ഇതിന്റെ സുവർണ മഞ്ഞനിറത്തിനു കാരണം. ഇതാണു കാൻസറിനെതിരെ െപാരുതുന്ന പ്രാരംഭഘടകം.

∙ പൾസസ് (പയറുവർഗങ്ങൾ)

പയറുവർഗങ്ങൾ ഇന്ത്യയിൽ പ്രധാനഭക്ഷണമാണ്. ലെന്റിൽസ് (പയർ), ചിക്പീസ് (െവള്ളക്കടല), ബീൻസ്, സോയ എന്നിവയെല്ലാം നാരുകളുടെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ്. സസ്യാഹാരികളുടെ പ്രധാന പ്രോട്ടീൻ ലഭ്യത ഇവയിൽ നിന്നാണ്. മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനിൽ നിന്നു വ്യത്യസ്തമായി ഇവയിൽ പൂരിതകൊഴുപ്പുകളില്ല. നാരുകൾ ഉണ്ടുതാനും. പയറുവർഗങ്ങളിൽ െെഫറ്റോകെമിക്കലുകൾ ഉണ്ട്. ആവശ്യമായ അളവിൽ പയറുവർഗങ്ങൾ കഴിക്കുമ്പോൾ, െെഫറ്റോകെമിക്കലുകൾ കാൻസറിന്റെ അപകടസാധ്യത കുറയ്ക്കും. ഇവയുടെ ഈ സംരക്ഷണഫലം മിക്കവാറും കാൻസറുകളിലും കണ്ടിട്ടുണ്ട്. അവയുടെ ആന്റി ഇൻഫ്ലമേറ്ററി ഫലങ്ങൾ ആണിതിനു കാരണമാകുന്നത്. ഇതിന്റെ വേറിട്ട സംയുക്തങ്ങളായ ഇനോസിറ്റോൾ, പെന്റാക്കി ഫോസ്ഫേറ്റ് എന്നിവയ്ക്കും കാൻസർ തടയുന്ന ഗുണഫലങ്ങളുണ്ടെന്നു പറയുന്നു. ഒരു പഠനപ്രകാരം, ആഴ്ചയിൽ മൂന്നു പ്രാവശ്യം ബീൻസ് കഴിക്കുന്നത് കോളൺപോളിപ്പുകളുടെ അപകടസാധ്യത ( പ്രീ കാൻസറസ് ലെഷനുകൾ) മൂന്നിലൊന്നായി കുറയ്ക്കുമെന്നാണ്. ബീൻസിലെ നാരുകളും ആന്റിഒാക്സിഡന്റുകളും ആണ് കാൻസറിനെ തടയുന്നത്.

∙ സോയ

സ്തനാർബുദപ്രതിരോധത്തിന് സോയ നല്ലതാണ്. എന്നാൽ ഫലമില്ല, അപകടകാരിയാണ് എന്ന അഭിപ്രായവുമുണ്ട്. സോയ ഉൽപന്നങ്ങളിൽ െഎസോഫ്ലേവോൺസ് ഉണ്ട്. ഇവ സസ്യാധിഷ്ഠിതമായ, ദുർബലമായ ഈസ്ട്രജൻ പോലെയുള്ള സംയുക്തങ്ങളാണ്. സ്തനാർബുദം ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനത്താൽ രൂപപ്പെടുന്നതാണ്. ഈസ്ട്രജൻ കൂടിയാൽ സ്തനാർബുദവും കൂടും. അതുകൊണ്ടുതന്നെ സോയ ഉൽപന്നങ്ങളുടെ ഉപയോഗത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങളുമുണ്ട്.

∙ െെഫറ്റോ ഈസ്ട്രജനുകൾ

സോയ, ചേന, ചേമ്പ് എന്നിവയിലൊക്കെ ഉള്ള സസ്യ ഈസ്ട്രജനുകൾക്ക് ശരീരത്തിലെ ഈസ്ട്രജൻ റിസപ്റ്ററുകളെ ഊർജസ്വലമാക്കാൻ കഴിയും. അവ എൻഡോെെക്രൻ പ്രവർത്തനത്തെ തടസപ്പെടുത്തുന്നു. അതുകൊണ്ട് അവയ്ക്ക് ഈസ്ട്രജൻ പ്രവർത്തനം കുറയ്ക്കാനാകും. ഒരാളിലെ ശക്തമായ ഈസ്ട്രജനുകളെ റിസപ്റ്ററുമായി ചേരുന്നതിൽ നിന്നു തടഞ്ഞോ, റിസപ്റ്ററുകളെ സജീവമാക്കി ഈസ്ട്രജൻ പ്രവർത്തനം വർധിപ്പിച്ചുകൊണ്ടോ ആണിത്.ഈസ്ട്രജനുകൾ ഒരു ഹോർമോൺ കുടുംബമാണ്–ചിലവ ഈസ്ട്രോണിനെപ്പോലെ ദുർബലമാണ്. മറ്റുള്ളവ ഈസ്ട്രോഡിയോളിനെപ്പോലെ കരുത്തുള്ളതാണ്. സസ്യ ഈസ്ട്രജനുകളുടെ കാര്യമെടുത്താൽ അവ സ്ത്രീകളിൽ സ്വാഭാവികമായി കാണുന്ന ഈസ്ട്രജനുകളെക്കാൾ വളരെ ദുർബലമാണ്. പക്ഷേ, അവയ്ക്ക് റിസപ്റ്ററുകളെ വളരെ ഫലപ്രദമായി പ്രതിരോധിക്കാനാകും. അങ്ങനെ അവ ഈസ്ട്രാഡിയോളുമായി യോജിക്കാതെ തടയാനാകുന്നു.

െെഫറ്റോ ഈസ്ട്രജനുകൾ നമ്മുടെ ശരീരത്തിലുള്ള ഈസ്ട്രജനുകളെക്കാൾ വളരെയധികം ദുർബലമാണ്. ഇവ കാൻസർ കോശങ്ങളിലെ ഈസ്ട്രജൻ റിസപ്റ്ററുകളെ തടയുന്നു. അങ്ങനെ ഹോർമോൺ പ്രവർത്തനത്താലുളവാകുന്ന കാൻസറുകളുടെ വളർച്ച തടയുന്നു.

∙ അണ്ടിപ്പരിപ്പുകൾ

നട്സ്, സീഡ്സ് ഇവ െെവറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീനുകൾ, ഫാറ്റുകൾ, നാരുകൾ എന്നിവയുടെ സമ്പന്ന ഉറവിടമാണ്–ഒാേരാ അണ്ടിവർഗങ്ങളുടെയും ഗുണഫലത്തെക്കുറിച്ചു ഭിന്നാഭിപ്രായങ്ങൾ ഉള്ളതു കൊണ്ട് ഒരു കോമ്പിനേഷൻ ദിവസേന കഴിക്കുകയാണ് നല്ലത്.

ബദാം, വാൽനട്സ്, പെക്കൻസ് ഇവ കൊളസ്ട്രോളിനെ കുറച്ചു കാൻസറിനെതിരെ പോരാടാൻ സഹായിക്കുന്നു. കശുവണ്ടി ട്രിപ്റ്റോഫാനിനാൽ സമ്പന്നമാണ്. അത് ആന്റിഡിപ്രസന്റ് ആയി പ്രവർത്തിക്കുന്നു. ചെറുചണവിത്ത് ഒമേഗ 3യുടെ മികച്ച ഉറവിടമാണെന്നു മാത്രമല്ല, മീനെണ്ണയെക്കാൾ മികച്ചതാണ്. ആപ്രിക്കോട്ട് കുരുക്കൾക്ക് കയ്പുരസമുണ്ട്. പക്ഷേ, അവയിൽ ബി17 ഉണ്ട്. അതിനു ശക്തമായ ആന്റികാൻസർ ഗുണങ്ങൾ ഉണ്ട്.

cancer-food

∙ കാബേജും പച്ചക്കറികളും

കാേബജ് ഫാമിലിയിലെ പച്ചക്കറികൾ, കോളിഫ്ലവർ, കാബേജ്, ബ്രോക്കോളി, ബ്രസൽസ് സ്പ്രൗട്സ്, കോളാർഡ് ഗ്രീൻസ്, ബോക് ചോയി റാഡിഷസ്, ടർണിപ്സ് ഇവയ്ക്ക് പ്രോസ്റ്റേറ്റ്, കോളൻകാൻസറുകൾ പരിഹരിക്കുന്നതിൽ മികച്ച റോളുണ്ട്. അവ ഡിഎൻഎ നാശത്തിൽ നിന്നു കോശങ്ങളെ സംരക്ഷിക്കുന്നു. കാർസിനോജനുകളെ പ്രവർത്തനരഹിതമാക്കുന്നു. അവയ്ക്ക് ആന്റി െെവറൽ, ആന്റി ബാക്ടീരിയൽ ഫലങ്ങൾ ഉണ്ട്– ആൻജിയോെജനേസസിനെ തടയുന്നു.

ഈ പച്ചക്കറികളിൽ ഗ്ലുക്കോസിനോലേറ്റുകൾ ഉണ്ട്. ഇവ ആന്റികാൻസർ ഗുണങ്ങളുള്ള രാസപദാർഥങ്ങളായി വിഭജിക്കപ്പെടുന്നു. ഇവയിൽ ചിലവ ആന്റി ആൻഡ്രോജനുകളാണ്. അവ പ്രോസ്റ്റേറ്റ് കാൻസർ കോശങ്ങളുടെ വർധനവ് തടയുന്നു. മറ്റുള്ളവ ഈസ്ട്രജൻ ഉപാപചയത്തെ ബാധിച്ച് സ്തന–ഗർഭാശയ–കുടൽ കാൻസറുകളിലെ കോശനാശം വർധിപ്പിക്കുന്നു.ഈ പച്ചക്കറികൾ കഴിച്ച എലികളിൽ, ഹ്യൂമൻ പ്രോസ്റ്റേറ്റ് കാൻസിനോമ ഗ്രാഫ്റ്റ് ചെയ്തു നടത്തിയ പഠനങ്ങളിൽ ഒരു മാസത്തിനുള്ളിൽ ട്യൂമറുകൾ പകുതി വലുപ്പത്തിലേക്ക് ചുരുങ്ങിയെന്നു കണ്ടു. ഈ പച്ചക്കറികൾ ചവയ്ക്കുകയും മുറിക്കുകയുമൊക്കെ ചെയ്യുമ്പോൾ സൾഫോറഫേൻ (Sulforaphane )എന്നൊരു ആന്റിഒാക്സിഡന്റ് രൂപംകൊള്ളുന്നു. ബ്രൊക്കോളിയാണ് ആന്റി ഒാക്സിഡന്റുകളാൽ സമ്പന്നം. ഇതു ശരീരത്തിലെ കാൻസറിൽ നിന്നു സംരക്ഷിക്കുന്ന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. കാൻസറിനു കാരണമാകുന്ന രാസപദാർഥങ്ങളെ പുറന്തള്ളുന്നു.

c3